Chapter Title : പ്രണയം കഥ പറഞ്ഞ മഞ്ഞുകാല ഡിസംബറിൽ
ആ അധ്യാപന കാലഘട്ടങ്ങളിൽ എനിക്ക് കഴിയാതിരുന്നത് എന്നും എനിക്കൊരു നഷ്‌ടം തന്നായിരുന്നു .
പിന്നീടുള്ള രണ്ടുവർഷ പ്രീഡിഗ്രി കലാലയ കാലം !....നിന്നെ മറക്കുവാൻ മനഃപൂർവ്വം ഞാൻ ഒരുപാട് ശ്രമിച്ചു . നിന്നോടുള്ള ഇഷ്‌ടവും, മോഹവും, പ്രണയവും എല്ലാം ....എന്നെന്നേക്കുമായി മറന്ന് മോചിതനാകുവാൻ മനസ്സിനെ വെറുതെ സദാ പറഞ്ഞു പഠിപ്പിച്ചു കൊണ്ടേയിരുന്നു . അതിനായ് ഞാൻ മെല്ലെ കഥയുടെയും കവിതകളുടെയും കാല്പനിക ലോകത്തേക്ക് കല്പിച്ചു കൂട്ടി ...കാലെടുത്തുവച്ചു .പിന്നെ ,നീ നിറഞ്ഞുനിന്ന മഷിത്തുള്ളികളാൽ....നിന്നെയോർത്തു എഴുതിയ വരികളാൽ, നീ ചാർത്തിത്തന്ന കലാകാരൻറെ മുൾകിരീടം ചൂടി .... ഇതാ ഇവിടെവരെ വന്നെത്തി !. . അപ്പോൾ അതാ ...കത്തികരിയിച്ചു ദഹിപ്പിച്ചു നിമജ്ഞനം ചെയ്ത എൻറെ മോഹങ്ങളേ ചിതയിൽ നിന്ന് കുത്തിയിളക്കി...പുനർജ്ജനിപ്പിക്കാൻ ....വട്ടമിട്ട് നിൻറെ പ്രത്യക്ഷപ്പെടൽ !. എല്ലാ സഹനതക്കും അപ്പുറമുള്ള ഒരു വലിയ പ്രതിഭാസം ആയിരുന്നു ...നിൻറെ ആ കടന്നവരവ് !. അവിടെ ഒന്നുകിൽ ഞാൻ വിജയിക്കണം !...അല്ലെങ്കിൽ മരണം , എന്നെ വരിക്കണമായിരുന്നു . രണ്ടും സംഭവിച്ചില്ല !...പ്രകൃതിക്ക് മുഴുവൻ ഒരു ചോദ്യചിഹ്നമായി....കാലത്തിനൊരു വെല്ലുവിളിയായി ...തകർന്ന ഹൃദയവുമായി , ജീവച്ഛവമായി ഞാൻ ഇന്നും നല്ല ജീവനോടെ ജീവിച്ചിരിക്കുന്നു . ഇതിൽ കൂടുതൽ എന്തെങ്കിലും പറയുവാൻ എൻ്റെ മാനസികാവസ്‌ഥ എന്നെ അനുവദിക്കുന്നില്ല , അലീന ...നീ എന്നോട് സദയം ക്ഷമിക്കുക !.
'''' വേണ്ടാ !....'''' അഭിയെ തന്നോട് ചേർത്ത് ഒന്നുകൂടി കെട്ടിപ്പുണർന്ന്...അവനെ തന്നോട് ഒന്നൂടെ അടുപ്പിച്ചു അലീന തുടർന്നു ...'''' ഇതിൽ കൂടുതൽ നീ ഒന്നും പറയുകയും ...എനിക്കൊന്നും കേൾക്കാനും ഇല്ല !. എനിക്കെല്ലാം !മനസ്സിലായി ...പകരം ഒന്നേ എനിക്ക് നിന്നോട് ആവശ്യപ്പെടാൻ ഉള്ളൂ .നിന്നെ തെല്ലും മനസ്സിലാക്കാൻ ശ്രമിക്കാതെ , ഇത്രനാളും ഇത്ര ക്രൂരം ....നിർദാക്ഷണ്യം വേദനിപ്പിച്ച ....മനസ്സ്കൊണ്ടെങ്കിലും മൃതപ്രാതനാക്കിയ ഈ മഹാപാപിയോട് നീ പൊറുക്കുക !....മാപ്പ് നൽകെടാ ചക്കരേ ....''''
ലീനയുടെ അശ്രുധാര വീണ് അവൻറെ ശരീരം ആകെ നനഞ്ഞു . തേങ്ങൽ അവളുടെ വാക്കുകളെ വല്ലാതെ തടഞ്ഞു നിർത്തി . വിതുമ്പലോടെ , ഇടമുറിഞ്ഞ വാക്കുകളിൽ അവൾ തുടർന്നു ...... '''' ഇതാണ് നിന്നോട് ഞാൻ ആദ്യമേ
💬 Comments
View all comments