Chapter Title : പ്രണയം കഥ പറഞ്ഞ മഞ്ഞുകാല ഡിസംബറിൽ
തികച്ചും അജ്ഞനായ...നിന്നെ ഓർത്തു മാത്രം ജീവിച്ച ഒരു അഭി ഉണ്ടായിരുന്നു പണ്ട് . നിൻറെ ബോധമണ്ഡലത്തിനു അപ്പുറം ...നീ അരപ്പാവാട ഇട്ട് ,സ്‌കൂൾ ക്ലാസ്സുകളിൽ കളിച്ചുല്ലസിച്ചു , തുമ്പിയെ പിടിച്ചു നടക്കുന്ന കാലം മുതൽ ..നിന്നെ അറിയുന്ന .... അറിയാതെ ഉള്ളിൽ സ്നേഹിച്ചു ...മതിമറന്നു നടന്നിരുന്ന മറ്റൊരു അഭി . നീളൻ പാവാടയും ....ഇരുവശത്തും പിന്നിയിട്ട നീണ്ട മുടിയിണകളുമായി , പഴയ ഹൈസ്‌കൂൾ വരാന്തകളിൽ...കൂട്ടുകാരികളോടൊപ്പം ചിരിച്ചും , കളിപറഞ്ഞും ....കുസൃതി കണ്ണെറിഞ്ഞും ...പൂമ്പാറ്റയെ പോലെ നീ പാറിപ്പറന്നു നടന്ന നാളുകളിലും ...നിൻറെ ഓരങ്ങളിൽ നീ അറിഞ്ഞിട്ടും അറിയാതിരുന്ന ഈ കൊച്ചു അഭി ഉണ്ടായിരുന്നു . അന്ന് നീ സ്‌കൂളിലെ മിടുമിടുക്കിയും , സൗന്ദര്യധാമവും ഒപ്പം അധ്യാപകരുടെ കണ്ണിലുണ്ണിയും , ചെക്കന്മാരുടെ കലാലയ ദേവതയും , മറ്റ് പെൺകുട്ടികളുടെ അസൂയാപാത്രവും ഒക്കെ ആയിരുന്നു . അവിടെ എന്നും ...പണവും, പഠിപ്പും , ചുറ്റുപാടും, ലാവണ്യം എല്ലാംകൊണ്ടും നീ എന്നിൽ നിന്നും വളരെ ഉയരെ ആയിരുന്നു . പിന്നെ എല്ലാറ്റിനും അപ്പുറം ...മതത്തിൻറെ കൂറ്റൻ വേലിക്കെട്ട് , വീട്ടുകാരിലും നാട്ടുകാരിലും കൂടെ ....അരുതെന്ന് പറഞ്ഞെന്നെ പഠിപ്പിച്ചു അകറ്റി നിർത്തിയിരുന്ന നാളുകൾ !. എല്ലാംകൊണ്ടും ...എനിക്കെന്നും , നിന്നെ അകലെനിന്ന് സ്നേഹിച്ചു ആരാധനയോടെ നോക്കി നിൽക്കാൻ മാത്രമേ കഴിഞ്ഞിരുന്നുള്ളൂ .
അന്ന് ...എല്ലാം നിന്നോട് തുറന്ന് പറഞ്ഞു നിൻറെ സ്നേഹം തിരികെ വാങ്ങാൻ ഉറപ്പിച്ചു ....നീ നടക്കുന്ന ഇടനാഴികളിലും , നീ സൊറ പറഞ്ഞിരിക്കുന്ന ഒഴിഞ്ഞ ഇടങ്ങളിലും , നീ ചിരിച്ചുകളിച്ച കളിമുറ്റത്തും ....നീ കണ്ടും കാണാതെയും ഒരു നിഴല് പോലെ പലപ്പോഴും ഞാൻ പറ്റി നിൽപ്പുണ്ടായിരുന്നു . പക്ഷെ , കഴിഞ്ഞില്ല !.....ധൈര്യം വന്നില്ല !....ഇന്നത്തെപോലെ എനിയ്ക്ക് അന്നും !.നിന്നെ നോവിക്കുന്ന കാര്യത്തിൽ അന്നും ഞാനിതുപോലൊരു ഭീരു ആയിരുന്നു . സാമൂഹ്യമായ ഒരുപാട് അന്തരങ്ങൾ !നമ്മൾതമ്മിൽ ....ഒരേ ക്ലാസ്സ് എങ്കിലും... രണ്ട് ഡിവിഷനിലെ പഠിത്തം !....നിനക്കും തിരിച്ചു നിന്നെയും....പ്രേമിക്കാൻ പ്രാപ്‌തി ഏറിയ സുന്ദരന്മാരായ പയ്യന്മാർ !. എല്ലാം തുറന്ന് പറയാൻ ഒരായിരം വട്ടം ആഗ്രഹിച്ചെങ്കിലും...ശ്രമിച്ചെങ്കിലും ...ഇന്ന് ഈ ദിവസത്തെ പോലെ ,
💬 Comments
View all comments