0%

Chapter Title : പ്രണയം കഥ പറഞ്ഞ മഞ്ഞുകാല ഡിസംബറിൽ

Author : Anu Anand Read All Parts 471

അതിലിത്ര സംശയം !. ആ ഇഷ്‌ടം നാൾക്കുനാൾ എന്നിൽ കൂടി വന്നീട്ടെയുള്ളു . തെല്ലും കുറഞ്ഞിട്ടില്ല. ഇപ്പോൾത്തന്നെ ടൂറിനു വന്നശേഷം എനിക്കായ് നീ എത്രമാത്രമാ കഷ്‌ടപ്പെടുന്നത് !. നിൻറെ സുഖവും സന്തോഷവും സൗഹൃദങ്ങളും എനിക്കായ് മാറ്റിവച്ചു എന്ത് മാത്രം ബുദ്ധിമുട്ടു , ത്യാഗം , കഷ്‌ടപ്പാട് ഒക്കെയാ നീ അനുഭവിച്ചു കൂട്ടുന്നത് ?...എനിക്ക് അതൊക്കെ കണ്ടില്ലെന്ന് നടിക്കാൻ കഴിയുമോ ?. ആ ഇഷ്‌ടം കൂടി കൂടി ...അതിന് ഇനി ഒരിഞ്ചു വളരാൻ ഇടമില്ലാതെ, ഹൃദയം നിറഞ്ഞു ...ആകാശം മുട്ടി നിൽക്കുവാ . ആ ഇഷ്‌ടത്തിനും ...തിരിച്ചു നീ എനിക്ക് നൽകിക്കൊണ്ടിരിക്കുന്ന അളവറ്റ സ്നേഹത്തിനും കരുതലിനും .....ഒരു നന്ദി കൊണ്ടും പറഞ്ഞു അവസാനിപ്പിക്കാൻ കഴിയില്ലെന്ന് എനിക്കറിയാം. പക്ഷേ അതിൻറെ പേരിൽ ഇനിയും നീ എന്നെ സംശയിച്ചാൽ ....അതെനിക്ക് ഒട്ടും സഹിക്കാൻ കഴിയില്ലെടാ .....""

ഇത് പറഞ്ഞു ഉടൻ , അലീന അഭിയുടെ മാറിലേക്ക് വീണു മുഖം ചേർത്തു !. സജ്ജലങ്ങളായിരുന്നു അവളുടെ മിഴിയിണകൾ . പൊടുന്നനെ ഒറ്റ നിമിഷം കൊണ്ടത് നിറഞ്ഞു , നിയന്ത്രണം വിട്ട് കണ്ണുനീർ ധാരധാരയായി തുളുമ്പി ഇറങ്ങാൻ തുടങ്ങി . ഒപ്പം... അഭിയെ അതിശയിപ്പിച്ചു ....എല്ലാം മറന്നുള്ള അവളുടെ വിതുമ്പിക്കരച്ചിൽ !. അത് എല്ലാമെല്ലാം മറന്നിട്ടുള്ളതായിരുന്നു !...കാലങ്ങളായി അവൾക്കുള്ളിൽ നിറഞ്ഞു നിന്നിരുന്ന സ്നേഹ പാൽക്കടൽ ...അണമുറിഞ്ഞു ....അളവില്ലാതെ, കണ്ണീർ രൂപത്തിൽ ഒന്നാകെ പൊട്ടിയൊഴുകാൻ തുടങ്ങി .ഗംഗാജലത്തിൽ മുങ്ങിനിവർന്നു...പാപമോചിതയാകുന്ന പോലെ....അവളിലെ സ്ത്രീ അവൻറെ വിരിഞ്ഞ മാറിൽ അഭയം തേടി ...തലയിട്ടടിച്ചു , തന്നിൽ എന്തെങ്കിലും അവശേഷിച്ചിരുന്ന കളങ്ക കറ മുഴുവൻ അവനായി ....ഒഴുക്കിക്കളഞ്ഞു അവൾ പുണ്യം നേടി !.

അഭി ...തൻറെ മാറിൽ മുഖം ചേർത്ത് വിറച്ചു തേങ്ങുന്ന അലീനയുടെ മുഖം അടർത്തി മാറ്റി ....പൊൻ തിങ്കൾ തോൽക്കുന്ന ഓമനമുഖം കൈകളിൽ കോരി നിർത്തി , ആർദ്രമായ അവളുടെ വദനം നോക്കി , സ്നിഗ്ദ്ധമായ മിഴിമുനകളോടെ അറിയിച്ചു .

'''' ലീനെ , നീ ചോദിച്ചില്ലേ ....ഞാൻ നിൻറെ ആരാണെന്നു ?. നീ ഇപ്പോൾ കാണുന്ന നിന്നെ ജീവനുതുല്യം സ്നേഹിക്കുന്ന ...ഈ അഭി അല്ലാതെ , നിനക്ക്

💬 Comments

View all comments