0%

Chapter Title : പ്രണയം കഥ പറഞ്ഞ മഞ്ഞുകാല ഡിസംബറിൽ

Author : Anu Anand Read All Parts 1.7K

സ്നേഹം എനിക്കന്ന് ഉള്ളിൽ ഉണ്ടോ?... എന്ന് !. പക്ഷെ ഇഷ്‌ടം !.... വെറും ഇഷ്ട്ടമല്ല , നല്ല ഇഷ്‌ടം തോന്നിയിരുന്നു എനിക്കന്ന് നിന്നോട്… ഉറപ്പ് !. അതുതന്നായിരുന്നു ആ ഷിഫ്റ്റിങ്ങിനു എന്നെ നിർബന്ധിപ്പിച്ചതും ....''''

'''' ഓ ക്കെ !...ഇഷ്‌ടം !...സമ്മതിച്ചു. ആ ഇഷ്‌ടം നിനക്ക് എന്നോട് ഇപ്പോഴും ഉണ്ടോ ?....''''

'''' എന്താടാ നിനക്ക് അതിലിത്ര സംശയം !. ആ ഇഷ്‌ടം നാൾക്കുനാൾ എന്നിൽ കൂടി വന്നീട്ടെയുള്ളു . തെല്ലും കുറഞ്ഞിട്ടില്ല. ഇപ്പോൾത്തന്നെ ടൂറിനു വന്നശേഷം എനിക്കായ് നീ എത്രമാത്രമാ കഷ്‌ടപ്പെടുന്നത് !. നിൻറെ സുഖവും സന്തോഷവും സൗഹൃദങ്ങളും എനിക്കായ് മാറ്റിവച്ചു എന്ത് മാത്രം ബുദ്ധിമുട്ടു , ത്യാഗം , കഷ്‌ടപ്പാട് ഒക്കെയാ നീ അനുഭവിച്ചു കൂട്ടുന്നത് ?...എനിക്ക് അതൊക്കെ കണ്ടില്ലെന്ന് നടിക്കാൻ കഴിയുമോ ?. ആ ഇഷ്‌ടം കൂടി കൂടി ...അതിന് ഇനി ഒരിഞ്ചു വളരാൻ ഇടമില്ലാതെ, ഹൃദയം നിറഞ്ഞു ...ആകാശം മുട്ടി നിൽക്കുവാ . ആ ഇഷ്‌ടത്തിനും ...തിരിച്ചു നീ എനിക്ക് നൽകിക്കൊണ്ടിരിക്കുന്ന അളവറ്റ സ്നേഹത്തിനും കരുതലിനും .....ഒരു നന്ദി കൊണ്ടും പറഞ്ഞു അവസാനിപ്പിക്കാൻ കഴിയില്ലെന്ന് എനിക്കറിയാം. പക്ഷേ അതിൻറെ പേരിൽ ഇനിയും നീ എന്നെ സംശയിച്ചാൽ ....അതെനിക്ക് ഒട്ടും സഹിക്കാൻ കഴിയില്ലെടാ .....""

ഇത് പറഞ്ഞു ഉടൻ , അലീന അഭിയുടെ മാറിലേക്ക് വീണു മുഖം ചേർത്തു !. സജ്ജലങ്ങളായിരുന്നു അവളുടെ മിഴിയിണകൾ . പൊടുന്നനെ ഒറ്റ നിമിഷം കൊണ്ടത് നിറഞ്ഞു , നിയന്ത്രണം വിട്ട് കണ്ണുനീർ ധാരധാരയായി തുളുമ്പി ഇറങ്ങാൻ തുടങ്ങി . ഒപ്പം... അഭിയെ അതിശയിപ്പിച്ചു ....എല്ലാം മറന്നുള്ള

💬 Comments

View all comments