0%

Chapter Title : പ്രണയം കഥ പറഞ്ഞ മഞ്ഞുകാല ഡിസംബറിൽ

Author : Anu Anand Read All Parts 1.7K

അവളുടെ വിതുമ്പിക്കരച്ചിൽ !. അത് എല്ലാമെല്ലാം മറന്നിട്ടുള്ളതായിരുന്നു !...കാലങ്ങളായി അവൾക്കുള്ളിൽ നിറഞ്ഞു നിന്നിരുന്ന സ്നേഹ പാൽക്കടൽ ...അണമുറിഞ്ഞു ....അളവില്ലാതെ, കണ്ണീർ രൂപത്തിൽ ഒന്നാകെ പൊട്ടിയൊഴുകാൻ തുടങ്ങി .ഗംഗാജലത്തിൽ മുങ്ങിനിവർന്നു...പാപമോചിതയാകുന്ന പോലെ....അവളിലെ സ്ത്രീ അവൻറെ വിരിഞ്ഞ മാറിൽ അഭയം തേടി ...തലയിട്ടടിച്ചു , തന്നിൽ എന്തെങ്കിലും അവശേഷിച്ചിരുന്ന കളങ്ക കറ മുഴുവൻ അവനായി ....ഒഴുക്കിക്കളഞ്ഞു അവൾ പുണ്യം നേടി !.

അഭി ...തൻറെ മാറിൽ മുഖം ചേർത്ത് വിറച്ചു തേങ്ങുന്ന അലീനയുടെ മുഖം അടർത്തി മാറ്റി ....പൊൻ തിങ്കൾ തോൽക്കുന്ന ഓമനമുഖം കൈകളിൽ കോരി നിർത്തി , ആർദ്രമായ അവളുടെ വദനം നോക്കി , സ്നിഗ്ദ്ധമായ മിഴിമുനകളോടെ അറിയിച്ചു .

'''' ലീനെ , നീ ചോദിച്ചില്ലേ ....ഞാൻ നിൻറെ ആരാണെന്നു ?. നീ ഇപ്പോൾ കാണുന്ന നിന്നെ ജീവനുതുല്യം സ്നേഹിക്കുന്ന ...ഈ അഭി അല്ലാതെ , നിനക്ക് തികച്ചും അജ്ഞനായ...നിന്നെ ഓർത്തു മാത്രം ജീവിച്ച ഒരു അഭി ഉണ്ടായിരുന്നു പണ്ട് . നിൻറെ ബോധമണ്ഡലത്തിനു അപ്പുറം ...നീ അരപ്പാവാട ഇട്ട് ,സ്‌കൂൾ ക്ലാസ്സുകളിൽ കളിച്ചുല്ലസിച്ചു , തുമ്പിയെ പിടിച്ചു നടക്കുന്ന കാലം മുതൽ ..നിന്നെ അറിയുന്ന .... അറിയാതെ ഉള്ളിൽ സ്നേഹിച്ചു ...മതിമറന്നു നടന്നിരുന്ന മറ്റൊരു അഭി . നീളൻ പാവാടയും ....ഇരുവശത്തും പിന്നിയിട്ട നീണ്ട മുടിയിണകളുമായി , പഴയ ഹൈസ്‌കൂൾ വരാന്തകളിൽ...കൂട്ടുകാരികളോടൊപ്പം ചിരിച്ചും , കളിപറഞ്ഞും ....കുസൃതി കണ്ണെറിഞ്ഞും ...പൂമ്പാറ്റയെ പോലെ നീ പാറിപ്പറന്നു നടന്ന നാളുകളിലും ...നിൻറെ ഓരങ്ങളിൽ നീ അറിഞ്ഞിട്ടും അറിയാതിരുന്ന ഈ കൊച്ചു അഭി ഉണ്ടായിരുന്നു . അന്ന് നീ സ്‌കൂളിലെ

💬 Comments

View all comments