Chapter Title : പ്രണയം കഥ പറഞ്ഞ മഞ്ഞുകാല ഡിസംബറിൽ
നൽകെടാ ചക്കരേ ....''''
ലീനയുടെ അശ്രുധാര വീണ് അവൻറെ ശരീരം ആകെ നനഞ്ഞു . തേങ്ങൽ അവളുടെ വാക്കുകളെ വല്ലാതെ തടഞ്ഞു നിർത്തി . വിതുമ്പലോടെ , ഇടമുറിഞ്ഞ വാക്കുകളിൽ അവൾ തുടർന്നു ...... '''' ഇതാണ് നിന്നോട് ഞാൻ ആദ്യമേ ചോദിച്ചത് , നിനക്ക് എന്തെങ്കിലും ദുരുദ്ദേശം ഉണ്ടോ എന്ന് !. നിൻറെ നാവിൽ നിന്ന്തന്നെ ഇത് കേൾക്കാൻ വേണ്ടി . എനിയ്ക്ക് നീയും ആയുള്ള ഈ യാത്ര തുടങ്ങുന്നത് വരെ നിന്നോട് അദമ്യമായ ഇഷ്‌ടവും സ്നേഹവും ഉണ്ടായിരുന്നു . നിനക്കും അറിയാവുന്ന പോലെ എൻറെ നല്ലൊരു ഫ്രണ്ട് ആയി എപ്പോഴും നീ എനിക്കൊപ്പം കൂടുണ്ടാവണം എന്ന ഒരു സ്വാർത്ഥ താല്പര്യവും എനിക്കുണ്ടായിരുന്നു. പക്ഷെ അതിനപ്പുറം....നീ വന്യമായൊരു സ്നേഹമാണ് !...എനിക്കൊപ്പം ആരെങ്കിലുമായി എന്നും കൂടുണ്ടാവണം...ഞാനാൽ നീ ഉപേക്ഷിക്കപ്പെടരുത് !....അതിനായി ഒരു ജീവിതപങ്കാളിയായി നിന്നെ തന്നെ എനിക്ക് മതി !. ഇങ്ങനെ തീരുമാനിച്ചു…… ഞാൻ നിന്നെ അറിയാതെ മോഹിച്ചുപോയതും ...പ്രണയിച്ചതും .....ഈ കഴിഞ്ഞ രണ്ട് -മൂന്ന് ദിവസങ്ങളിൽ ആണ് . ഇപ്പോൾ ഞാൻ അത് ഒന്നുകൂടി തിരിച്ചറിഞ്ഞു ....ഉറപ്പിച്ചു അടിവരയിട്ടു പറയുന്നു .....എനിക്ക് ഇനി ഒരു നിമിഷം പോലും , നീ ഇല്ലാതെ , നിൻറെ പരിചരണം ഇല്ലാതെ , നിൻറെ കരുതൽ ഇല്ലാതെ....നിന്റെ സാന്നിധ്യം ഇല്ലാതെ ജീവിക്കാൻ സാധിക്കില്ലെടാ.....അത്രക്ക് നീ എന്നെ സ്നേഹിച്ചു സ്നേഹിച്ചു നിൻറെ അടിമയാക്കി . ഇനി എൻറെ മരണത്തിനു മാത്രമേ നിന്നെ എന്നിൽനിന്നും മോചിപ്പിക്കാൻ കഴിയൂ . എന്നെ ജീവനായി കരുതി ...എനിക്കായ് ജീവത്യാഗം ചെയ്തു ജീവിക്കുന്ന ഈ ദുർബലനായ ''
💬 Comments
View all comments