0%

Chapter Title : പ്രണയം കഥ പറഞ്ഞ മഞ്ഞുകാല ഡിസംബറിൽ

Author : Anu Anand Read All Parts 495

എൻറെ ഒരു ആത്മാർപ്പണ പാരിതോഷികം മാത്രമായി ..നീ ഇതിനെ കണ്ടാൽ മതി !. അതിനപ്പുറം മറ്റൊരു പശ്ചാത്താപത്തിൻറെയും കുറ്റബോധത്തിൻറെയും നഷ്‌ടകണക്ക് ഇവിടെ അശ്ശെഷം ആവശ്യമില്ല . ''''

'''' അതല്ല , നിൻറെ വിവാഹത്തിന് മുൻപ്....നിൻറെ ചാരിത്ര്യം , പവിത്രത...ഒന്നും ഓർത്തില്ല !. ''''

'''' അതിനു നീ എന്നെ ഉടൻ കെട്ടാൻ പോകുവല്ലേ ?....കെട്ടുന്ന ചെറുക്കന് മുന്നിൽ അല്ലെ ഞാൻ കിടന്നു കൊടുത്തുള്ളൂ .അല്ലാതെ , മറ്റാരും അല്ലല്ലോ എന്നെ....''''

'''' ശരിതന്നെ !...സമ്മതിച്ചു . പക്ഷേ ...വിവാഹപൂർവ ലൈംഗികതയെ അടപടലം എതിർക്കുന്ന നമ്മുടെ സാമൂഹ്യനീതി , സമുദായം ....വ്യവസ്‌ഥിതികൾ....എല്ലാവരും നമ്മെ ചാട്ടവാറിനടിക്കും !...അവിടെ ഈ കന്യകാത്വം , പാതിവൃത്വം ഇവക്കൊക്കെ ഈ ഇരുപത്തി ഒന്നാം നൂറ്റാണ്ടിലും അവർ വലിയ വില കൽപിക്കുന്നുണ്ട് .''''

'''' പാതിവൃത്വം !....ചേസ്റ്റിറ്റി !...ബുൾഷീറ്റ് ....ദി ബ്ലഡി മോത്ത്-ഈറ്റൺ കസ്റ്റം !...സ്ത്രീക്ക് മാത്രമേ ബാധകമുള്ളൂ ...ഈ അനുഷ്‌ഠആന നിഷ്‌ഠകളൊക്കെ !...പുരുഷന് എവിടെയും എന്തും ആകാം അല്ലോ അല്ലേ ?. സ്ത്രീയെ വെറും അടിമയാക്കി ....അടുക്കളപ്പുറത്തും ....അന്തപ്പുര കിടക്കയിലും മാത്രം തളച്ചിട്ടിരുന്ന ഒരു കാലഘട്ടത്തിൽ , പുരുഷൻ അവൻറെ വലിയ ബലഹീനതയെ ....പുരുഷത്വം ഇല്ലായ്‌മയെ മറച്ചു പിടിക്കാൻ സ്ത്രീയെ ഉപകരണമാക്കി , മനഃപൂർവ്വം ഉണ്ടാക്കിയെടുത്ത ഓരോ അരാജകത്വ മാമൂലുകൾ !. ഐ ഹേറ്റ് ഇറ്റ് !. നട്ടെല്ലില്ലാത്ത ജനസമൂഹം ...ഇന്നും അതേറ്റുപാടി , സ്ത്രീത്വങ്ങൾക്ക് വില പറഞ്ഞു കൂച്ചുവിലങ്ങിട്ടു...അവൾക്ക് തടവറ വിധിക്കുന്നു . നാളെ ....ഇതെല്ലാം തൂത്തെറിഞ്ഞു , തിരുത്തിക്കുറിക്കുന്ന ഒരു രാജനീതി ...ഭരണാധികാരി പക്ഷത്തു നിന്നും ഒരുപക്ഷേ വന്നില്ലെങ്കിലും , നിയമ , ന്യായാധിപ സ്‌ഥാനങ്ങളിൽ നിന്നും ഉറപ്പായും ഉണർന്നു വരും !. എനിക്കിതെല്ലാം പരമ പുശ്ഛമാണ്...ഇവയിലൊന്നും തീരെ വിശ്വാസവും ഇല്ല . നീയുമായി കൂടിച്ചേർന്നപ്പോൾ ....മാനസികവും ശാരീരികവുമായി എനിക്ക് ലഭിച്ച സുഖം, സന്തോഷം, സംതൃപ്തി . അവയൊന്നും മറ്റ് ഒന്നിലൂടെയും...എനിക്ക് ലഭിക്കില്ലെന്ന് നൂറുശതമാനം ഉറപ്പാണ് . അതിനാൽ ഞാൻ പറയുന്നു ....നീയുമായുള്ള കൂടിച്ചേരൽ , നിന്റെ സാന്നിധ്യം പോലെ എന്നിൽ എല്ലാ നിറവും , പൂർണ്ണതയും , ആഹ്ളാദവും നൽകുന്നു

💬 Comments

View all comments