0%

Chapter Title : പ്രണയം കഥ പറഞ്ഞ മഞ്ഞുകാല ഡിസംബറിൽ

Author : Anu Anand Read All Parts 1.7K

ചുംബിച്ചോമനിച്ചു തഴുകി കിടന്നു, ആലസ്യത്തോടെ , മിനിറ്റുകളോളം !......

ഒടുവിൽ , മൗനം ഭഞ്‌ജിച്ചു അഭി പറഞ്ഞു ....'''' ഒരിക്കലും ആഗ്രഹിച്ചതോ...ചിന്തിച്ചതോ ആയിരുന്നില്ല !. വികാരം വിവേകത്തെ കീഴ്പ്പെടുത്തിയ ഏതോ ഒരു നിമിഷം അറിയാതെ പറ്റിപ്പോയി !.ലീനമോൾ എന്നോട് ക്ഷമിക്കണം !...മാപ്പ് തരണം !. ''''

''''അതിനു ഞാൻ കൂടി തയ്യാറായിട്ടല്ലേ നീ.....അല്ലാതെ നീ എന്നെ റേപ്പ് ചെയ്തതൊന്നും അല്ലല്ലോ ?...അപ്പോൾ മാപ്പ് വാങ്ങാനും , കൊടുക്കാനും ഇരുവർക്കും ഒരു അർഹതയും ഇല്ല . രണ്ടുപേരും ഒരുപോലെ തെറ്റുകാരല്ലേ ടാ കള്ളാ ?....പിന്നെ ഇത്രനാളും നീയെന്നെ അളവറ്റു സ്നേഹിച്ചിട്ടും ...അത് ത്തിരിച്ചറിയാൻ വയ്യാത്ത കുറ്റബോധത്തിൽ നിന്ന് ഞാൻ സമ്മാനിക്കുന്ന എൻറെ ഒരു ആത്മാർപ്പണ പാരിതോഷികം മാത്രമായി ..നീ ഇതിനെ കണ്ടാൽ മതി !. അതിനപ്പുറം മറ്റൊരു പശ്ചാത്താപത്തിൻറെയും കുറ്റബോധത്തിൻറെയും നഷ്‌ടകണക്ക് ഇവിടെ അശ്ശെഷം ആവശ്യമില്ല . ''''

'''' അതല്ല , നിൻറെ വിവാഹത്തിന് മുൻപ്....നിൻറെ ചാരിത്ര്യം , പവിത്രത...ഒന്നും ഓർത്തില്ല !. ''''

'''' അതിനു നീ എന്നെ ഉടൻ കെട്ടാൻ പോകുവല്ലേ ?....കെട്ടുന്ന ചെറുക്കന് മുന്നിൽ അല്ലെ ഞാൻ കിടന്നു കൊടുത്തുള്ളൂ .അല്ലാതെ , മറ്റാരും അല്ലല്ലോ എന്നെ....''''

'''' ശരിതന്നെ !...സമ്മതിച്ചു . പക്ഷേ ...വിവാഹപൂർവ ലൈംഗികതയെ അടപടലം എതിർക്കുന്ന നമ്മുടെ സാമൂഹ്യനീതി , സമുദായം ....വ്യവസ്‌ഥിതികൾ....എല്ലാവരും നമ്മെ ചാട്ടവാറിനടിക്കും !...അവിടെ ഈ കന്യകാത്വം , പാതിവൃത്വം ഇവക്കൊക്കെ ഈ ഇരുപത്തി ഒന്നാം നൂറ്റാണ്ടിലും അവർ വലിയ വില കൽപിക്കുന്നുണ്ട് .''''

'''' പാതിവൃത്വം !....ചേസ്റ്റിറ്റി !...ബുൾഷീറ്റ് ....ദി ബ്ലഡി മോത്ത്-ഈറ്റൺ കസ്റ്റം

💬 Comments

View all comments