Chapter Title : പ്രണയം കഥ പറഞ്ഞ മഞ്ഞുകാല ഡിസംബറിൽ
!...സ്ത്രീക്ക് മാത്രമേ ബാധകമുള്ളൂ ...ഈ അനുഷ്ഠആന നിഷ്ഠകളൊക്കെ !...പുരുഷന് എവിടെയും എന്തും ആകാം അല്ലോ അല്ലേ ?. സ്ത്രീയെ വെറും അടിമയാക്കി ....അടുക്കളപ്പുറത്തും ....അന്തപ്പുര കിടക്കയിലും മാത്രം തളച്ചിട്ടിരുന്ന ഒരു കാലഘട്ടത്തിൽ , പുരുഷൻ അവൻറെ വലിയ ബലഹീനതയെ ....പുരുഷത്വം ഇല്ലായ്മയെ മറച്ചു പിടിക്കാൻ സ്ത്രീയെ ഉപകരണമാക്കി , മനഃപൂർവ്വം ഉണ്ടാക്കിയെടുത്ത ഓരോ അരാജകത്വ മാമൂലുകൾ !. ഐ ഹേറ്റ് ഇറ്റ് !. നട്ടെല്ലില്ലാത്ത ജനസമൂഹം ...ഇന്നും അതേറ്റുപാടി , സ്ത്രീത്വങ്ങൾക്ക് വില പറഞ്ഞു കൂച്ചുവിലങ്ങിട്ടു...അവൾക്ക് തടവറ വിധിക്കുന്നു . നാളെ ....ഇതെല്ലാം തൂത്തെറിഞ്ഞു , തിരുത്തിക്കുറിക്കുന്ന ഒരു രാജനീതി ...ഭരണാധികാരി പക്ഷത്തു നിന്നും ഒരുപക്ഷേ വന്നില്ലെങ്കിലും , നിയമ , ന്യായാധിപ സ്ഥാനങ്ങളിൽ നിന്നും ഉറപ്പായും ഉണർന്നു വരും !. എനിക്കിതെല്ലാം പരമ പുശ്ഛമാണ്...ഇവയിലൊന്നും തീരെ വിശ്വാസവും ഇല്ല . നീയുമായി കൂടിച്ചേർന്നപ്പോൾ ....മാനസികവും ശാരീരികവുമായി എനിക്ക് ലഭിച്ച സുഖം, സന്തോഷം, സംതൃപ്തി . അവയൊന്നും മറ്റ് ഒന്നിലൂടെയും...എനിക്ക് ലഭിക്കില്ലെന്ന് നൂറുശതമാനം ഉറപ്പാണ് . അതിനാൽ ഞാൻ പറയുന്നു ....നീയുമായുള്ള കൂടിച്ചേരൽ , നിന്റെ സാന്നിധ്യം പോലെ എന്നിൽ എല്ലാ നിറവും , പൂർണ്ണതയും , ആഹ്ളാദവും നൽകുന്നു . ഇനി നമ്മൾ ഇവിടിങ്ങനെ കൂടുതൽ ഇരുന്നാൽ ....പാപഭാരങ്ങളിൽ കൂടുതൽ മുങ്ങി , സന്തോഷിക്കാനുള്ള ഈ നല്ല മുഹൂർത്തം പോലും ദുഃഖസാന്ദ്രമാക്കും !. സോ , ദേൻ ...ഗെറ്റ് -അപ്പ് , റെഡി !....ഞാൻ കുളിച്ചു റെഡിയായി വരാം..അതുവരെ നീ ഇവിടിരുന്നു സ്വപ്നം കാണൂ .''''
'''' നോ ...ഐ ആൾസോ വാണ്ട് ട്ടു ബീ
💬 Comments
View all comments