Chapter Title : പ്രണയം കഥ പറഞ്ഞ മഞ്ഞുകാല ഡിസംബറിൽ
മൊട്ടക്കുന്നുകളിലൂടെ ....ശൈത്യം മൂടിയ അതിൻറെ താഴ്വാരങ്ങളിലൂടെ , അനുരാഗവിവശരായി കെട്ടിപ്പുണർന്ന് അവർ നടന്നു. ഇടക്ക് പോറ്റി ഹോട്ടലിൽ ഉച്ചയൂൺ , പിന്നെ ചിത്രകലാ ഗാലറിയിൽ കറക്കം ...ഹോഴ്സ് ക്ലബ്ബിൽ നിന്ന് കുതിരപ്പുറത്തു സഞ്ചാരം , ജയൻറ് വീലിന്റെ ഉയർന്ന സാഹസികതയിൽ ഒരുമിച്ചിരുന്നുള്ള ചുറ്റൽ ! അതുംകഴിഞ്ഞു പുറത്തു വന്ന് നല്ല കനലിൽ ചുട്ടെടുത്ത , ഞെരിപ്പൻ ചോളം കടിച്ചു പറിച്ചോണ്ട്....ആദിവാസി മേഖലയിലേക്ക് !. വീണ്ടും പുൽമേടുകളും ,തേയിലത്തോട്ടങ്ങളും കടന്ന് ...തടാകക്കരയിൽ വന്നെത്തി !. ക്രഞ്ചി പോപ്പ്കോണും കൊറിച്ചു...നേരെ ഒട്ടിയമർന്നിരുന്നുള്ള വഞ്ചിയാത്ര !.... നവദമ്പതിമാരെ പോൽ ജലാശയവും...അതിനു ചുറ്റുപാടുമുള്ള മതിമയക്കുന്ന നയനദൃശ്യങ്ങളും കണ്ട് കണ്കുളിർത്തു ,പുറത്തിറങ്ങി .... നേരിട്ട് , റൂമിലേക്ക് മടക്കം .അവിടെ എത്തുമ്പോൾ, സൂര്യൻ പടുക്ക വിട്ടെറിഞ്ഞു....പടിഞ്ഞാറേ ചക്രവാളത്തിലേക്ക് യാത്ര തുടങ്ങിയിരുന്നു . ഹോട്ടൽറൂം വെക്കേറ്റ് ചെയ്തു എല്ലാവരും വീണ്ടും ബസ്സിനുള്ളിലേക്ക് .
ബസ്സിനുള്ളിൽ…… അതുവരെ യാത്രചെയ്തു വന്നതിൽ നിന്നും തീർത്തും വ്യത്യസ്തമായി തികച്ചും കമിതാക്കളായി ആയിരുന്നു അവരുടെ മടക്കയാത്ര . യാത്ര കുറച്ചു ദൂരം പിന്നിട്ടു കഴിഞ്ഞപ്പോൾ അഭിയോട് ചേർന്ന് കെട്ടിപ്പുണർന്നിരുന്ന അലീന അവൻറെ മടിയിൽ തലവച്ചു .കിടന്നു സഹയാത്രികർ ആരെങ്കിലും തങ്ങളെ ശ്രദ്ധിക്കുന്നുണ്ടോ ?...ശ്രദ്ധിച്ചാൽ തങ്ങൾക്ക് എന്തെങ്കിലും സംഭവിക്കുമോ ?...എന്നുള്ള ഒരു ചിന്തയും അവരെ അശ്ശേഷം അലട്ടിയതേയില്ല . ആ ഒരു ദിവസം അവർ ഇരുവരെയും സംബന്ധിച്ച് സ്വർഗ്ഗീയം ആയിരുന്നു . ഇരുവരും തങ്ങളുടെ മൂന്ന് വര്ഷം കൊണ്ട് നഷ്ടപ്പെട്ട എല്ലാ പ്രണയതൃഷ്ണകളും ആ ഒരു യാത്രയിൽ ...തഴുകി , പുണരലുകളും ....പരസ്പര ചുംബനങ്ങളിലൂടെയും പങ്കിട്ട്.....പകരം വീട്ടി മുന്നോട്ടുപോയി .
രാത്രിയായി !...അകത്തും
💬 Comments
View all comments