0%

Chapter Title : പ്രണയം കഥ പറഞ്ഞ മഞ്ഞുകാല ഡിസംബറിൽ

Author : Anu Anand Read All Parts 1.7K

പുറത്തും ഇരുട്ടുവീണ് കഴിഞ്ഞപ്പോൾ ...അവരുടെ സ്നേഹധാരകളുടെ കാഠിന്യവും അതിന് അനുസരണം കൂടി !. തണുത്ത കാറ്റ് കടന്നുവന്ന ഗ്ളാസ്സ്‌വിൻഡോകൾ അടച്ചു ലീനയെ കമ്പിളിയിൽ പുതപ്പിച്ചു ചേർത്തു കിടത്തി .യാത്രക്കാരിൽ ചിലർ ...അലച്ചിലിൻറെയും മറ്റും ക്ഷീണത്താൽ മയക്കങ്ങളിലേക്ക് .ഊളിയിടുന്നുണ്ടായിരുന്നു . മയക്കം ...കൺപോളകളിൽ തഴുകാൻ തുടങ്ങിയ അഭിയും ലീനയും ബസ്സ് സ്റ്റീരിയോയിലൂടെ ഒഴുകി വന്ന ആ പഴയ മനോഹര ഗാനം ആസ്വദിച്ചു മെല്ലെ നിദ്രയിലേക്ക് !.... '''' എൻറെ കടിഞ്ഞൂൽ പ്രണയകഥയിലെ പെൺകൊടീ..... നിന്നെയും തേടി , എൻ പ്രിയ സ്വപ്നഭൂമിയിൽ....സന്ധ്യകൾ തൊഴുതു വരുന്നു...... വീണ്ടും സന്ധ്യകൾ തൊഴുതു വരുന്നു.....''''

പിറ്റേദിവസം ,പകൽ കോളേജിൽ എത്തി യാത്ര അവസാനിച്ചു . അബി അലീനയെയും കൂട്ടി ...ടാക്‌സിയിൽ അവളെ അവളുടെ വീടിന് മുന്നിലിറക്കി , മുൻധാരണ പ്രകാരം എല്ലാം പറഞ്ഞേൽപ്പിച്ചു യാത്ര പറഞ്ഞു പിരിഞ്ഞു .

പിന്നീടുള്ള ദിവസങ്ങൾ .....അഭിയെ സംബന്ധിച്ച് ,അഗ്നിപരീക്ഷകളുടേതായിരുന്നു .എക്‌സാമിന് തൊട്ടു മുൻപുള്ള സ്റ്റഡീലീവ് ദിവസങ്ങളിൽ , ആദ്യം ഒന്നു , രണ്ട് തവണ ലീന അഭിയെ വിളിച്ചു...താൻ ഇതുവരെ വീട്ടിൽ കാര്യം അവതരിപ്പിച്ചിട്ടില്ല , അവതരിപ്പിച്ചിട്ട് വിളിച്ചുകൊള്ളാം ...അതുവരെ നീ ഇങ്ങോട്ട് വിളിച്ചേക്കരുത് ...എന്ന് പറഞ്ഞു ഹ്രസ്വമായ സംസാരത്തോടെ പെട്ടെന്ന് കോൾ കട്ട്ചെയ്തു . മൂന്നാമത്തെ പ്രാവശ്യം വിളിച്ചപ്പോൾ താൻ കാര്യം വീട്ടിൽ അറിയിച്ചു.... . പക്ഷെ അവിടെ എല്ലാവരും കടുത്ത എതിർപ്പും പ്രശ്നങ്ങളും ആണ് .ഇനി മുതൽ തനിക്ക് ഫോൺ പോലും ചെയ്യാൻ കഴിയില്ല , ഒളിച്ചോട്ടം മാത്രമേയുള്ളു ഇനി രക്ഷ !....അതിനായി തയാറായി ഇരുന്നോളൂ , താൻ വിളിക്കുമ്പോൾ ആ സമയത്തു

💬 Comments

View all comments