0%

Chapter Title : പ്രണയം കഥ പറഞ്ഞ മഞ്ഞുകാല ഡിസംബറിൽ 2

Author : Anu Anand Read All Parts 231

അനുഭവിക്കാനും എന്തെല്ലാം കിടക്കുന്നു , ഇങ്ങനത്തെ ''ചതിച്ചി അലവലാതി''കളെ ഓർത്തോർത്തു ഇരിക്കാതെ , അളിയൻ '' ചിയർ -അപ്പ് '' ആയി അതങ്ങ് പിടിപ്പിക്കളിയാ ''.

ബിയർ എന്ന ലഘു മദ്യത്തിൻറെ ലഹരി മാത്രം അതുവരെ അനുഭവിച്ചു അറിഞ്ഞിരുന്ന അഭി...അത് മറവിക്ക് നല്ലൊരു ഉപാധി എന്നു കണ്ട് മാത്രം ആയിരുന്നു സേവിച്ചു പോന്നിരുന്നത് . അതൊഴിച്ചു ...ഹോട്ട് ഡ്രിങ്ക്സ് കഴിക്കണം എന്ന ഒരു ചിന്ത പോലും അവനിൽ ഒരിക്കലും ഏശിയിരുന്നില്ല . എന്നാൽ ഇവിടെ !....ചിരകാല സുഹൃത്തുക്കളും ആയുള്ള ആദ്യ കൂടിച്ചേരൽ , അതിനെക്കാളിലും ഏറെ മുകളിൽ തലയുയർത്തി നിൽക്കുന്ന- ഒറ്റപ്പെടലും ചതിയും അപമാനവും കൊണ്ട്- തനിക്ക് സംഭവിച്ച ആഴമേറിയ മുറിവിൻറെ നോവുകൾ .....എല്ലാം, എല്ലാംകൂടി സ്നേഹിതന്മാരുടെ പ്രേരണയിൽ കുടുങ്ങി അവർക്കൊപ്പം അവർ പറയുന്നപോലെ കഴിക്കാൻ...കുടിക്കാൻ അവനെ നിർബന്ധിതനാക്കി .

പിന്നീട് ആ സംസാരം ഷമീർ ഏറ്റെടുത്തു . '' അതുതന്നെ....അവളവിടെ മിന്നുകെട്ടി ആദ്യരാത്രി, പൊളിച്ചു സുഖിക്കുമ്പോൾ ...നമ്മളിവിടെ അടിച്ചു സുഖിച്ചു മരിക്കും അത്രതന്നെ !......അവളുമാരോട് പോകാൻ പറ ."

തൊട്ടുപിറകെ വന്നു ഹരിയുടെ രോഷം ....'' ശരിയാ ഷമീർ...അല്ലെങ്കിലും ഇവളുമാർ ഒറ്റയെണ്ണത്തിനെ കുടിച്ച വെള്ളത്തിൽ നമ്പാൻ കൊള്ളില്ല. അപ്പ കാണുന്നവനെ അപ്പാ എന്ന് വിളിക്കുന്നതാ ഈ കൂത്തിച്ചികളുടെ ഒരു സ്വഭാവം !. കൂടുതൽ പണം ഉള്ളവനെ കണ്ടാൽ അപ്പോൾ പഴയതെല്ലാം മറന്ന് , അങ്ങോട്ട് ചായും .ഇത്രനാളും വല്യ ഫ്രണ്ട് ,ലവർ എന്നൊക്കെ പറഞ്ഞു കൂടെ കൊണ്ടുനടന്നു...എല്ലാ കാര്യങ്ങളും നടത്തി എടുത്തിട്ട് ഒടുക്കം ഈ പാവത്തിൻറെ അണ്ണാക്കിൽ തന്നെ കൊടുത്തില്ലേ ?അവള് ദുഷ്‌ട ''.

അങ്ങനെ....പെഗ്ഗുകൾ ഒന്നിന് പിറകെ മറ്റൊന്നായി തൊണ്ടകളിലൂടെ തുളച്ചിറങ്ങി .ലഹരി കടുത്തത് സിരകളിലൂടെ പടർന്നൊഴുകുമ്പോൾ അസംതൃപ്ത മനസ്സുകൾ അനുതാപത്തിലൂടെ പ്രതിഷേധത്തിൻറെ കനൽകാറ്റിൽ പല കൺഠങ്ങളിലൂടെ അവിടെ വെറുപ്പിൻറെയും കോപത്തിൻറെയും അഗ്നി ആളിക്കത്തിച്ചു. അഭി മാത്രം ദുഃഖം ഉൾക്കൊണ്ട് നിസ്സഹായതകളിൽ കുടുങ്ങി ഒന്നും പറയാൻ കഴിയാതെ , എല്ലാം കണ്ടും കേട്ടും തകർന്ന ഹൃദയവുമായി ലഹരിയിൽ മുഴുകി ഇരുന്നു .

ഹരിയുടെ വാക്കുകൾക്ക് എഡ്വേർഡിൻറെ ആശ്വാസമെത്തി.....'' അളിയനെ ചതിച്ച ആ ലീന പന്നച്ചി മോൾക്ക്

💬 Comments

View all comments