Chapter Title : പ്രണയം കഥ പറഞ്ഞ മഞ്ഞുകാല ഡിസംബറിൽ 2
കർത്താവ് തന്നെ നേരിട്ട് നല്ല പണി കൊടുത്തുകൊള്ളും. അവളുടെ മണവാളൻ ഉണ്ടല്ലോ ....ആ പുതുപ്പണക്കാരൻ പുണ്യാളൻ....ആള് തനി പിഴയാ . കള്ളും പെണ്ണും കഞ്ചാവും എല്ലാ കന്നംതിരുവുകളുടേയും ഉസ്താദാന്നാ കേട്ടെ.അവനു വലിയ ആയുസ്സെന്നും ദൈവം കൊടുക്കില്ല...ഒന്നുകിൽ സ്വയം മരുന്നടിച്ചു ചാകും....അല്ലേൽ വല്ല ജയിലിലും കിടന്ന് ഒടുങ്ങാനാവും ആ നാറീടെ വിധി !.'' ഹരി അതിനോട് യോജിച്ചു കൂട്ടിച്ചേർത്തു . '' വല്ല സിഗരറ്റോ ലിക്ക്വറോ മറ്റോ ആണെങ്കിൽ സഹിക്കാമായിരുന്നു. ഇത് നല്ല തനി ചരസ്സ് !...കൂടെ ഗുളിക, ഇഞ്ചക്ഷൻ രൂപത്തിലുള്ള എല്ലാ സ്റ്റഫ്‌സും ഉണ്ടെന്നാ അറിവ് . അവൻറെ ഒരു ഊശാൻ താടിയും ,.മരുന്നടിച്ചു ഉണങ്ങിയ ശരീരവും , ഫ്രീക്കൻസ്റ്റയിലും ഒക്കെ കണ്ടാൽ അറിയാം...തനി പോക്ക് ആണെന്ന് . വലിയ ‘’വാൻഗോഗ്’’ ആണെന്നാ വിചഹാരം !. അവൾക്ക് കിട്ടിയത് എട്ടിൻറെ പണി തന്നെയാ...."
ഷമീറും കൂട്ടിനെത്തി.....'' അവളത് ചോദിച്ചു വാങ്ങിയതല്ലേ അളിയാ . വേണം അവൾക്കത് ....ഇവന് എന്തായിരുന്നു കുഴപ്പം ?. ആ തെണ്ടിയോളം പണമില്ല എന്നൊരു ഒറ്റ കുറവല്ലേ ഉണ്ടായിരുന്നുള്ളൂ . "
ഗ്ളാസ്സുകൾ നിറയുകയും ഒഴിയുകയും ചെയ്യുന്ന അനുസ്യൂയതക്ക് ഒത്തെന്നോണം....സംസാരം ചുട്ടുപഴുത്ത കുന്തമുന ആയും ചാട്ടവാറുകളായും അന്തരീക്ഷത്തിൽ ഉയർന്നുപൊങ്ങി .അതിനു കൊഴുപ്പേകി എഡ്വേർഡ് തുടർന്നു...'' അതൊക്കെ പോട്ടെ , നിങ്ങൾ ഒരു 'അമ്മ പെറ്റ 'സഹോദരീ സഹോദരർ, ബാല്യകാല സുഹൃത്തുക്കൾ ,’’തിക്ക് ഫാമിലിഫ്രെണ്ട്സ്’’ എന്നൊക്കെ...ചർവ്വിത ചർവ്വണം പോലെ നീട്ടിയും പരത്തിയും പറഞ്ഞു ...തേനും പാലും ഒലിപ്പിച്ചു നടന്നിരുന്ന ഒരാൾ ഉണ്ടായിരുന്നല്ലോ?...ഇവിടെ . ''നമ്മുടെ യാങ്കി ഇ0ഗ്ളീഷ് ലെക്ച്ചറർ ''സ്മിതാ ആന്റി കൊച്ചമ്മ !. ഇവനെ കുളിപ്പിച്ച് കിടത്തിയിട്ട്...എവിടെ പോയി അവർ ?. ഈ കൊടുംചതിയിൽ അവർക്ക് എന്തായിരുന്നു റോൾ ?. ഈ കൂട്ടുകച്ചവടത്തിൽ അവർക്ക് എന്ത് കിട്ടി വിഹിതം...?. ".
എഡ്വേർഡ് അത് പറയുമ്പോൾ , അതുവരെ പൂർണ്ണമൗനത്തിൽ എല്ലാംകേട്ട് ...കൂട്ടുകാർ നിറക്കുന്ന പാനപാത്രം നുകർന്നു0 കുടിച്ചും പാനീയ സേവയിൽ മുഴുകി , ലഹരിയുടെ വിസ്മയലോകത്തു അഭിരമിക്കാൻ തുടങ്ങിയ അഭി...അപ്രതീക്ഷിതമായി എഡ്വേർഡിൻറെ സ്മിതമാമിനെ കുറ്റപ്പെടുത്തിയുള്ള ''അനാവശ്യ വാക്കുകൾ '' കേട്ട് ഞെട്ടി !. ഒരുപോലെ അസഹനീയവും
💬 Comments
View all comments