Chapter Title : പ്രണയം കഥ പറഞ്ഞ മഞ്ഞുകാല ഡിസംബറിൽ 2
സമയത്തിനുള്ളിൽ ഐശ്വര്യമാർന്ന മേശപ്പുറം വിശിഷ്ട പാനീയങ്ങളാലും സ്വാദിഷ്ട ഭക്ഷണങ്ങളാലും നിറഞ്ഞു . പ്രീമിയം ഹോട്ട് ഡ്രിങ്ക്സിനൊപ്പം സിഗരറ്റ് , സോഡാ ,വെള്ളം , ഐസ് ,ആഹാരം...മറ്റ് അനുസരണികളും വന്നു മറിഞ്ഞു . ഭീമൻ കുപ്പികളിൽ നിന്നും വലിയ ചില്ലു ഗ്ളാസ്സുകളിലേക്ക്...സ്വർണ്ണവർണ്ണ തുള്ളികൾ പുതുമഴപോലെ പെയ്തിറങ്ങി . അതിനോട് മാറി മാറി ചേർന്ന സോഡയും വെള്ളവും ഐസ് ക്യൂബുകളും അതിനുള്ളിൽ തുള്ളിച്ചാടി കളിച്ചു .നിറഞ്ഞു പൊന്തിയ ചഷകങ്ങളിൽ വെൺനുരകൾ പതഞ്ഞുപൊങ്ങി . അഞ്ചു കൈകൾ അതിനെ നീട്ടിയുയർത്തി ,ഗ്ളാസ്സുകളിൽ പരസ്പരം മുട്ടിച്ചു ''ചിയേഴ്സ് ''പറഞ്ഞു ....മെല്ലെ ചുണ്ടുകളോടടുപ്പിച്ചു .
ഒരു കവിൾ അകത്താക്കി , ഗ്ളാസ്സ് താഴെവച്ചു ചിറി നീട്ടി തുടച്ചു...എഡ്വേർഡ് സംസാരത്തിന് തുടക്കമിട്ടു . " അഭി അളിയാ ഞങ്ങളെല്ലാം പരസ്പരം പലവട്ടം കൂടിയിട്ടുള്ളവരാ...പക്ഷെ നീയുമായി ഇത് ആദ്യമാ .എന്നിട്ടും അളിയൻ മിണ്ടാതിരിക്കുന്നത് ഞങ്ങൾക്ക് മനസ്സിലാവും . അതിൽ ഞാൻ അളിയനെ ഒരുതരത്തിലും കുറ്റം പറയുന്നുമില്ല . എന്നാൽ ഒരു കാര്യം പറഞ്ഞോട്ടെ.....അവൾ !...ആ ഒരുമ്പെട്ടോൾ ഇന്നവിടെ മിന്നുകെട്ടി , സുഖിച്ചു ഉല്ലസിച്ചു....ആ കിഴങ്ങേശ്വരനുമായി അങ്ങ് പൊറുക്കട്ടളിയാ . നമ്മൾ അതൊന്നും കാര്യമാക്കണ്ടാ .നീ എല്ലാം അങ്ങ് വിട്....അതെല്ലാമങ്ങു മറന്നുകള അളിയാ ....'
' ഹരി അവനെ പിന്താങ്ങി '' ജീവിതത്തിൽ നിനക്കിനി സുഖിക്കാനും അനുഭവിക്കാനും എന്തെല്ലാം കിടക്കുന്നു , ഇങ്ങനത്തെ ''ചതിച്ചി അലവലാതി''കളെ ഓർത്തോർത്തു ഇരിക്കാതെ , അളിയൻ '' ചിയർ -അപ്പ് '' ആയി അതങ്ങ് പിടിപ്പിക്കളിയാ ''.
ബിയർ എന്ന ലഘു മദ്യത്തിൻറെ ലഹരി മാത്രം അതുവരെ അനുഭവിച്ചു അറിഞ്ഞിരുന്ന അഭി...അത് മറവിക്ക്
💬 Comments
View all comments