Chapter Title : പ്രണയം കഥ പറഞ്ഞ മഞ്ഞുകാല ഡിസംബറിൽ 2
, എല്ലാം കണ്ടും കേട്ടും തകർന്ന ഹൃദയവുമായി ലഹരിയിൽ മുഴുകി ഇരുന്നു .
ഹരിയുടെ വാക്കുകൾക്ക് എഡ്വേർഡിൻറെ ആശ്വാസമെത്തി.....'' അളിയനെ ചതിച്ച ആ ലീന പന്നച്ചി മോൾക്ക് കർത്താവ് തന്നെ നേരിട്ട് നല്ല പണി കൊടുത്തുകൊള്ളും. അവളുടെ മണവാളൻ ഉണ്ടല്ലോ ....ആ പുതുപ്പണക്കാരൻ പുണ്യാളൻ....ആള് തനി പിഴയാ . കള്ളും പെണ്ണും കഞ്ചാവും എല്ലാ കന്നംതിരുവുകളുടേയും ഉസ്താദാന്നാ കേട്ടെ.അവനു വലിയ ആയുസ്സെന്നും ദൈവം കൊടുക്കില്ല...ഒന്നുകിൽ സ്വയം മരുന്നടിച്ചു ചാകും....അല്ലേൽ വല്ല ജയിലിലും കിടന്ന് ഒടുങ്ങാനാവും ആ നാറീടെ വിധി !.'' ഹരി അതിനോട് യോജിച്ചു കൂട്ടിച്ചേർത്തു . '' വല്ല സിഗരറ്റോ ലിക്ക്വറോ മറ്റോ ആണെങ്കിൽ സഹിക്കാമായിരുന്നു. ഇത് നല്ല തനി ചരസ്സ് !...കൂടെ ഗുളിക, ഇഞ്ചക്ഷൻ രൂപത്തിലുള്ള എല്ലാ സ്റ്റഫ്സും ഉണ്ടെന്നാ അറിവ് . അവൻറെ ഒരു ഊശാൻ താടിയും ,.മരുന്നടിച്ചു ഉണങ്ങിയ ശരീരവും , ഫ്രീക്കൻസ്റ്റയിലും ഒക്കെ കണ്ടാൽ അറിയാം...തനി പോക്ക് ആണെന്ന് . വലിയ ‘’വാൻഗോഗ്’’ ആണെന്നാ വിചഹാരം !. അവൾക്ക് കിട്ടിയത് എട്ടിൻറെ പണി തന്നെയാ...."
ഷമീറും കൂട്ടിനെത്തി.....'' അവളത് ചോദിച്ചു വാങ്ങിയതല്ലേ അളിയാ . വേണം അവൾക്കത് ....ഇവന് എന്തായിരുന്നു കുഴപ്പം ?. ആ തെണ്ടിയോളം പണമില്ല എന്നൊരു ഒറ്റ കുറവല്ലേ ഉണ്ടായിരുന്നുള്ളൂ . "
ഗ്ളാസ്സുകൾ നിറയുകയും ഒഴിയുകയും ചെയ്യുന്ന അനുസ്യൂയതക്ക് ഒത്തെന്നോണം....സംസാരം ചുട്ടുപഴുത്ത കുന്തമുന ആയും ചാട്ടവാറുകളായും അന്തരീക്ഷത്തിൽ ഉയർന്നുപൊങ്ങി .അതിനു കൊഴുപ്പേകി എഡ്വേർഡ് തുടർന്നു...'' അതൊക്കെ പോട്ടെ , നിങ്ങൾ ഒരു 'അമ്മ പെറ്റ 'സഹോദരീ സഹോദരർ, ബാല്യകാല സുഹൃത്തുക്കൾ ,’’തിക്ക് ഫാമിലിഫ്രെണ്ട്സ്’’ എന്നൊക്കെ...ചർവ്വിത ചർവ്വണം
💬 Comments
View all comments