Chapter Title : പ്രണയം കഥ പറഞ്ഞ മഞ്ഞുകാല ഡിസംബറിൽ 2
നിഷ്ക്കരുണം തള്ളുകയായിരുന്നു . പിന്നീട് കോളേജ് തലങ്ങളിൽ അവളോടൊത്തു പഠനം പങ്കിടാനോ കൂടിക്കാഴ്ചകൾക്കോ അയാൾക്ക് തീരെ കഴിഞ്ഞിരുന്നില്ല . എന്നാൽ , ആ പ്രതികാരബുദ്ധി അവനോടൊപ്പം ആലുപോലെ വളരുകയായിരുന്നു . ഒടുവിൽ സമ്പത്തിനാൽ....ആഴത്തിൽ വേരിറങ്ങിയ തൻറെ വീട്ടുകാർ മുഖേന നേരിട്ട് കല്യാണ ആലോചനയുമായി അലീനയുടെ കുടുംബക്കാരെ സമീപിക്കുമ്പോൾ....അലീന തനിക്ക് സ്വന്തമാവും എന്ന നേരിയ പ്രതീക്ഷ പോലും അയാൾക്ക് അസ്‌ഥാനത്തായിരുന്നു . പക്ഷെ അവിടെ വിധി അയാൾക്ക് ''ബമ്പർ ആയി '' ''അഭി- അലീന പ്രണയം '' ഇതൾവിടർത്തിയ പരിഭ്രാന്തിയുടെ മറവിൽ ... കുടുംബക്കാരുടെ പേരിൽ....തിരക്കിട്ട് അവനിലേക്ക് പാഞ്ഞെത്തുകയായിരുന്നു. അങ്ങനെ ഡാനിയുടെ ജീവിതാഭിലാഷവും,പ്രതികാരവാശ്ചയും....സമാനരേഖയിൽ ഭാഗ്യസമ്മാനമായി ഒരുമിച്ചുവന്നു. അലീനയെ ചുളുവിൽ സ്വന്തമാക്കി ജീവിതപന്തയത്തിൽ ഒന്നാമനായി അയാൾ വിജയം വരിച്ചു .
മിന്നുകെട്ടിനും ചടങ്ങുകൾക്കും...പിന്നീട് നടന്ന റിസപ്‌ഷനിലും ഒന്നും അലീന തെല്ലും സന്തുഷ്‌ട ആയിരുന്നില്ല . വെറുതെ പുഞ്ചിരി വരുത്താൻ ശ്രമിച്ചും....അതിഥികളോടെല്ലാം കുശലാന്വേഷണ വിശേഷങ്ങൾ ചോദിച്ചഭിനയിച്ചു ഉപചാരക്രമങ്ങളിലും കർമ്മങ്ങളിലും സഹകരണം പുലർത്തി ..നല്ലൊരു കുടുമ്പക്കാരി -നടി ആയവൾ എവിടെയും നിറഞ്ഞുനിന്നു .എല്ലാ കാര്യങ്ങളിലും സ്മിത ആന്റീടെ സമയോചിത ഇടപെടലും ഉപദേശവും സ്നേഹവും കൂട്ടായിരുന്നത് അവൾക്ക് അത്യാശ്വാസം ആയിരുന്നു . '' കരമന ഗാലക്‌സി ഹോട്ടൽ '' ലെ ഡീലക്‌സ് റൂം ഒന്നിലെ മറ്റൊരു സാധാരണ പ്രഭാതം !!. റൂം നമ്പർ 108 ൽ സുഹൃത്തുക്കളാൽ പാർപ്പിക്കപ്പെട്ടു , സുഖസുഷുപ്തിയിൽ ആണ്ടുകിടന്ന അഭിയെത്തേടി കാലത്തേതന്നെ മറ്റൊരു കോളേജ്മേറ്റ് '' സുധീർഷാ എത്തി . ആദ്യവും അസുലഭവുമായ കണ്ടുമുട്ടൽ !....കൂടെ ലഹരിയോടുള്ള അടങ്ങാത്ത ആസക്തി !.അഭിയെ ഉറക്കത്തിൽ നിന്നും ഉടൻ എണീപ്പിച്ചു ...അല്പവും വിമുഖത പുലർത്താതെ , ശീഘ്ര0 പോയി പ്രഭാതകൃത്യം കഴിച്ചു വരാൻ പ്രേരണ നൽകി . പരസ്‌പര വിശേഷങ്ങൾ നിരത്തുന്നതിലും മുന്നേ , മുന്നിൽ മൂന്ന് ഗ്ളാസ്സുകൾ നിരനിരന്നു . മിച്ചമുണ്ടായിരുന്ന തലേന്നത്തെ മദ്യം കൃത്യമായി അതിൽ പകർന്നു . സിഗരറ്റുകൾ ചുണ്ടുകളിൽ കുത്തിനിർത്തി തിരി കൊടുത്തു . അകത്തേക്കൊന്ന് ആഞ്ഞുവലിച്ചു പുകയെടുത്തു പുറത്തേക്ക് വലിച്ചൂതി വിട്ട് , മൂവരും നിറഗ്ളാസ്സ് മെല്ലെ മോന്തി . സംസാരം തലേദിവസത്തെ '' അലീനാ കല്യാണ
💬 Comments
View all comments