0%

Chapter Title : പ്രണയം കഥ പറഞ്ഞ മഞ്ഞുകാല ഡിസംബറിൽ 2

Author : Anu Anand Read All Parts 238

''ത്തിലേക്ക് തന്നെ കറങ്ങി വന്നു . ''പോസ്റ്റുമോർട്ടവും '' കണക്കെടുപ്പ് '' ഉം പതിവുപോലെ വീണ്ടും ശബ്ദഘോഷ''ങ്ങളായ് അവിടെല്ലാം നിറഞ്ഞു മുഴങ്ങി .മറുപടിക്കും പ്രതിവാദങ്ങൾക്കും അഭി അശക്തനും ക്ഷീണിതനുമായിരുന്നു . മൗനമായ് അവിരാമം പെഗ്ഗ് വിഴുങ്ങുന്നതിൽ മാത്രം ശ്രദ്ധാലുവായി . ഉള്ളത് കഴിഞ്ഞപ്പോൾ സുജൻവശം പണം കൊടുത്തുവിട്ട് പുതിയ ''ഫുള്ള് ''ഉം ഭക്ഷണവും വരുത്തിച്ചു . അതും അഭി അതിവേഗം ഒഴിച്ചടിച്ചു ലഹരിയിലേക്ക് മുങ്ങി ബഹുദൂരം മുന്നിലായി . അപ്പോഴും അവനോട് മത്സരിച്ചു അരികിൽ ഓടിയെത്താൻ സുജനും ഷായും ഒരുപാട് കഷ്‌ടപ്പെട്ടു . ഉച്ചയായപ്പോൾ ....മദ്യത്തോടൊപ്പം വരുത്തിയ ഊണും കഴിച്ചു മദോന്മത്തരായി മൂന്നുപേരും മൂന്നിടത്തു ചരിഞ്ഞു .

നേരം ''മദ്ധ്യാഹ്നം '' കഴിഞ്ഞു സായാഹ്നത്തിൽ '' എത്തിയപ്പോൾ '' പൂസ് '' മാറി എണീറ്റ 'ഷാ ', അത്യാവശ്യങ്ങളുടെ ന്യായം പറഞ്ഞു വേദി വിട്ടു ,ഒപ്പം സുജനും .സായന്തനം കൈവെടിഞ്ഞു സമയം നിശയിലേക്ക് ചാഞ്ഞപ്പോൾ ....'ഫിറ്റ് 'കുറഞ്ഞു ബോധമണ്ഡലം കടന്നാക്രമണം തുടങ്ങിയ അഭി എണീറ്റു . 'തുള്ളി അവശേഷിപ്പിക്കാതെ കുപ്പികൾ ഗർഭം ഉപേക്ഷിച്ചു മടങ്ങിയിരിക്കുന്നു . പ്രജ്‌ഞ വീണ്ടും നേരത്തേയും കാലത്തേയും ഓർമ്മകളിലൂടെ വല്ലാതെ നടത്തിച്ചു . ഒരു രാത്രിയും രണ്ട് പകലും താണ്ടി , സമയം അടുത്ത രാത്രിയിലേക്ക് തൻറെ ജൈത്രയാത്ര സുഖകരമായി തുടരുന്നു . വിൽസ് ചുണ്ടിൽ തിരുകി തീ പിടിപ്പിച്ചു അഭി , അലസമായ് പുക പുറത്തേക്ക് ഊതിവിട്ട്....ജനാലയിലൂടെ കട്ടഇരുട്ടിനെ നോക്കി ആസ്വദിച്ചു. സിഗററ്റിനൊപ്പം ചിന്തയും വല്ലാതെ പുകഞ്ഞു കത്തി !. '' അച്ഛൻ , 'അമ്മ , ശ്രീക്കുട്ടി ''....ഓർമ്മകൾ വേട്ടയാടൽ തുടരുമ്പോൾ , ഏകാന്തതയും വിരസതയും ചങ്ങാതിമാരായി . വീർപ്പുമുട്ടൽ അന്യായമായി ഇരട്ടിപ്പിച്ചു . യാന്ത്രികമായ് മുന്നോട്ടുവച്ച പാദങ്ങൾ, മുറിപൂട്ടിഅയാളെ താഴെ ബാറിൻറെ പടിവാതിലിൽ എത്തിച്ചു .

വീർപ്പുമുട്ടലുകളെ മറവിയിലേക്ക് കുടിയേറ്റാൻ.....മങ്ങിയ വെളിച്ചം ശ്വാസം മുട്ടിക്കുന്ന ആൾക്കൂട്ടത്തിൻറെ നിഗൂഡതകളിലേക്ക് അറിയാതെ അവൻ അടിവച്ചു . പിന്നെ , കൂട്ടങ്ങളിൽ ഒരു പ്രകാശ ബിന്ദുവായി സ്വയം അതിൽ ചെന്ന്ചേർന്ന് അലിഞ്ഞു . സ്‌ഫടിക ചതുരത്തിലെ ആസക്തിയുടെ അഗ്നിനാളങ്ങൾ അനന്തമാർന്ന കവിതയുടെ അപരിമേയ ലഹരിയായ്

💬 Comments

View all comments