Chapter Title : പ്രണയം കഥ പറഞ്ഞ മഞ്ഞുകാല ഡിസംബറിൽ 2
അന്നനാളങ്ങളിലേക്ക് ആഴ്ന്നിറങ്ങി !. ഉന്മാദവുമായ് രാപ്പകലുകൾ നീണ്ട നിരന്തര ചങ്ങാത്തം അവനിലെ ഇന്ദ്രിയങ്ങളെ , ഞരമ്പുകളെ ...ഒട്ടധികം മാറ്റുകയും..മറയ്ക്കുകയും കവരുകയും മുകരുകയും ഒക്കെ ചെയ്യാൻ തുടങ്ങിയിരുന്നു . എങ്കിലും , അവനിൽ എഴുന്നുനിന്ന ''പ്രജ്ഞ''യെ ഒന്ന് തലോടി നശിപ്പിക്കാൻ അതിലെ ഒരുതുള്ളി ദ്രവത്തിനു പോലും കഴിഞ്ഞില്ല .മസ്തിഷ്‌കത്തിൽ മരവിപ്പ് തൽസ്‌ഥാനം വീണ്ടെടുത്തപ്പോൾ , കയ്യിൽ അവശേഷിച്ച മദ്യം മോന്തി അഭി എണീറ്റു . വർണ്ണപാനീയങ്ങളുടെ ഭ്രമിപ്പിക്കുന്ന ....ശബ്ദഘോഷ വിസ്മയ ലോകത്തു നിന്നും ....പിൻവാങ്ങി , കുഴഞ്ഞ കാൽവയ്പുകളോടെ വേച്ചു പതിയെ പുറത്തേക്ക്.
പിന്നെ ഷെഡ്‌ഡിലെത്തി ബൈക്ക് സ്റ്റാർട്ട് ചെയ്ത് നേരേ യാഥാർഥ്യങ്ങളുടെ '' തനി '' പ്രപഞ്ചത്തിലേക്ക്....മത്സരങ്ങളുടെ '' രാജപത്ഥങ്ങ''ളിലൂടെ കുതിച്ചു നീങ്ങി. എല്ലാം എവിടെങ്കിലും ചെന്ന് ഒന്നായി തട്ടിതകർന്ന് ഒടുങ്ങട്ടെ... ..എന്നമട്ടിൽ , വെട്ടിയും തിരിച്ചും ...ചരിച്ചും വളച്ചും രാതിയിലെ യാത്രികർക്ക് മുഴുവൻ ഭീഷണിയായി , ഒരു പകപോക്കൽ പോലവൻ വണ്ടി പായിച്ചു . എതിരെ വരുന്ന വാഹനങ്ങൾ മുഴക്കിയ കടുത്ത ഹോൺഒച്ചയും, മിന്നിച്ച അതിശക്ത പ്രകാശവും പുല്ലുപോലെ അവഗണിച്ചവൻ ചീറി പാഞ്ഞു .ഒടുവിൽ ....എല്ലാ ചീത്ത വിളികളും ആക്രോശങ്ങളും അതിജീവിച്ചു അവൻറെ വിശ്വസ്തനായ ''ഇരുചക്ര അനുചരൻ '' അഭിയെ സുരക്ഷിതമായി ...ആരാമത്തിൻറെ പടിക്കൽ കൊണ്ടെത്തിച്ചു തൻറെ നന്ദിയും കൂറും കാട്ടി .
യാന്ത്രികത !.......അഭിയെ പിന്നെയും മുന്നോട്ട് നയിച്ചു . 'ബൈക്ക് ' ഒതുക്കിവച്ചു, കോളിംഗ്ബെൽ കേട്ട് തുറക്കപ്പെട്ട വാതിൽ തിരിച്ചു തുറന്ന് ...ഹാളിലേക്ക് പ്രവേശിക്കുമ്പോൾ സമയം വളരെ അതിക്രമിച്ചിരുന്നു . ആയതിനാൽ ...ഒരു ''നിഴൽ അനക്കം '' പോലും പ്രതീക്ഷിക്കാതിരുന്നിടത്തു ,പതിവിന് വിപരീതം തന്നെ സ്വാഗതം ചെയ്ത ഇരുജോഡി കണ്ണുകൾ അവനെ ശരിക്കു ഞെട്ടിച്ചു . അച്ഛനും അമ്മയും...തൊട്ടു മുന്നിൽ !!....കുറച്ചു അകലെ മാറി, കഷ്‌ടക്കാലത്തിനു കെട്ടിപ്പോയ പെങ്ങൾ അഭിരാമി വേറേയും !. നാല് കണ്ണുകൾക്കപ്പുറം അച്ഛൻറെ രൂഷനോട്ടം...സ്തബ്ധനാക്കുന്നു, ഒറ്റ നോക്കിൽ !. ഒക്കെയും കണ്ടില്ലെന്ന് നടിച്ചു , പയ്യെ പടിക്കെട്ടുകൾ ഏറി അവൻ മുന്നോട്ട് ആഞ്ഞതും....പെറ്റമ്മയുടെ ദയനീയത , ചിലമ്പിച്ച ശബ്ദമായി അവൻറെ ഇരുകാതുകളെ നടുക്കി !.
'' അഭീ മോനേ ...നീ
💬 Comments
View all comments