0%

Chapter Title : പ്രണയം കഥ പറഞ്ഞ മഞ്ഞുകാല ഡിസംബറിൽ 2

Author : Anu Anand Read All Parts 240

ഇവിടുന്ന് എന്തെങ്കിലും ഒന്ന് കഴിച്ചിട്ട് എത്ര നാളായെടാ !. 'അമ്മ ഉണ്ടാക്കുന്നതൊക്കെ എന്നും നിനക്കായി മാറ്റിവച്ചു പിറ്റേന്ന് എടുത്തുകളയും . നിനക്കത് വേണ്ടെങ്കിൽ നീ കഴിക്കണ്ടാ . ഇന്ന് മോൻറെ ചേച്ചി മോനെ കാണാനാ വന്നത് . അവൾ നിനക്ക് ഉണ്ടാക്കിയതെങ്കിലും ഒരു പിടി കഴിച്ചിട്ടു പോയി കിടന്നുറങ്ങു മോനേ.''

ആ മാതൃഹൃദയത്തിൻറെ തേങ്ങൽ....ഒന്നാകെ അഭിയെ ഞെട്ടിത്തരിപ്പിച്ചു .എങ്കിലും ഒരു മറുപടിയും പറയാൻ കഴിയാതെ , എല്ലാം സഹിച്ചവൻ മുന്നോട്ട് നടക്കുമ്പോൾ...അമ്മയുടെ വാക്കുകൾ ഒരു അശരീരി പോലെ അവനെ പിന്തുടർന്നു .

'' അഭി , നീ ഇത് എന്തുഭാവിച്ചാ ?...ആർക്ക് വേണ്ടിയാ ?...ഈ പാവം വയസ്സരെ തോൽപ്പിക്കാനാണോ ?...ഇങ്ങനൊക്കെ...പറ മോനേ ?. '' നിസ്സഹായയായ ആ 'അമ്മ കരഞ്ഞു തുടങ്ങിയിരുന്നു .

അത് അറിഞ്ഞാവണം , പിറകെ കടന്നുവന്ന പ്രഭാകരൻ നായരുടെ വാക്കുകൾക്ക് അതിലേറെ മൂർച്ചയായിരുന്നു . " വേണ്ട അമ്മിണി , നീ ഇത് എന്തറിഞ്ഞിട്ടാ ?....അവൻറെ മനസ്സും വയറും ഒക്കെ നിറഞ്ഞുകവിഞ്ഞു വീർത്തു മുട്ടി ഇരിക്കുവാ....കൂട്ടുകാരുടെ സ്നേഹവും...പരിപോഷണവും ഒക്കെകൊണ്ട് !. ഒരു വറ്റു, താഴോട്ട് അവനിറങ്ങുമോ ?...നമ്മളുണ്ടാക്കുന്നത് കഴിക്കാൻ . അല്ലെങ്കിലും നമ്മൾ പറയുന്നത് കേൾക്കാൻ എന്തെങ്കിലും ഒരു ബോധം !...അവന് എപ്പോഴെങ്കിലും ഉണ്ടോ ?. കൂട്ടുകാരല്ലേ അവനു സർവ്വസവും !. ''

'' അങ്ങനൊന്നുമില്ല...അതൊക്കെ നിങ്ങടെ തോന്നലാ . അഭിമോൻ അവൻറെ മനസ്സിൻറെ വിഷമം കൊണ്ട് കഴിക്കാത്തതാ .എല്ലാം ശരിയാവും !. '' അമ്മിണി അയാളെ തിരുത്താൻ ശ്രമിച്ചു ..

'' മനസ്സിൻറെ വിഷമം കൊണ്ട് ആണോടീ ഇങ്ങനെ വെളിവും തെളിവും ഇല്ലാതെ നടക്കുന്നത് ?. അവൻ ഇഷ്‌ടപ്പെട്ട പെണ്ണ് വേറെ ആരുടെയോ കൂടെ പോയി . അതിന് അവനെന്തിനാ ഇങ്ങനെ ലക്കുകെട്ട് നടക്കുന്നെ ?. " നായരുടെ സംസാരത്തിനു മൂർച്ച കൂടി .

അമ്മിണി അനുനയത്തിൻറെ ഭാഷയിൽ ....''' മോൻ കുഞ്ഞുന്നാള് മുതലേ സ്നേഹിച്ചു...മനസ്സിൽ കൊണ്ടുനടന്നതാ , അപ്പോൾ ഇങ്ങനൊക്കെ സംഭവിച്ചാൽ ആർക്കായാലും കുറച്ചു വിഷമം ഒക്കെ വരും !. അതിനു പക്ഷെ മോൻ പട്ടിണി കിടക്കുന്നത് എന്തിനാ ?...നേരത്തിനും കാലത്തിനും

💬 Comments

View all comments