0%

Chapter Title : പ്രണയം കഥ പറഞ്ഞ മഞ്ഞുകാല ഡിസംബറിൽ 2

Author : Anu Anand Read All Parts 951

(പുതുപ്പണം )കൊണ്ട് അവരിൽ നിന്ന് ഏറെ മേലെ നിൽക്കുന്ന കുടുംബം ആയിരുന്നു ഡാനിയുടേത് . ഡാനിയലും അലീനയും അഭിയും ഒരേകാലത്തു ഒരേസ്‌കൂളിൽ ഒന്നിച്ചു പഠിച്ചവർ ആയിരുന്നു. സൗന്ദര്യ -സ്വഭാവ സവിശേഷതകളാൽ സ്‌കൂളിൽ എല്ലാറ്റിലും വളരെ മികച്ചുനിന്ന അലീനയെ ഡാനിയലും വളരെ രഹസ്യമായി അന്ന് സ്നേഹിച്ചിരുന്നു . ഒരുപാട് ആരാധിക്കയും ,മോഹിക്കയും അന്നേ സ്വന്തമാക്കാൻ ആഗ്രഹിക്കുകയും ചെയ്തിരുന്ന അയാൾ പലപ്പോഴും അത് അവളെ അറിയിക്കാൻ പിറകെ നടക്കുന്നതും പതിവായിരുന്നു. എന്നാൽ അത്തരം കാര്യങ്ങൾ ഒന്നും ശ്രദ്ധിക്കാതെ...പഠനത്തിൽ മാത്രം ഏകാഗ്രത പുലർത്തിയിരുന്ന അലീന...മറ്റെല്ലാവരെയും പോലെ അവൻറെ പ്രണയാഭ്യർഥനകളും നിഷ്ക്കരുണം തള്ളുകയായിരുന്നു . പിന്നീട് കോളേജ് തലങ്ങളിൽ അവളോടൊത്തു പഠനം പങ്കിടാനോ കൂടിക്കാഴ്ചകൾക്കോ അയാൾക്ക് തീരെ കഴിഞ്ഞിരുന്നില്ല . എന്നാൽ , ആ പ്രതികാരബുദ്ധി അവനോടൊപ്പം ആലുപോലെ വളരുകയായിരുന്നു . ഒടുവിൽ സമ്പത്തിനാൽ....ആഴത്തിൽ വേരിറങ്ങിയ തൻറെ വീട്ടുകാർ മുഖേന നേരിട്ട് കല്യാണ ആലോചനയുമായി അലീനയുടെ കുടുംബക്കാരെ സമീപിക്കുമ്പോൾ....അലീന തനിക്ക് സ്വന്തമാവും എന്ന നേരിയ പ്രതീക്ഷ പോലും അയാൾക്ക് അസ്‌ഥാനത്തായിരുന്നു . പക്ഷെ അവിടെ വിധി അയാൾക്ക് ''ബമ്പർ ആയി '' ''അഭി- അലീന പ്രണയം '' ഇതൾവിടർത്തിയ പരിഭ്രാന്തിയുടെ മറവിൽ ... കുടുംബക്കാരുടെ പേരിൽ....തിരക്കിട്ട് അവനിലേക്ക് പാഞ്ഞെത്തുകയായിരുന്നു. അങ്ങനെ ഡാനിയുടെ ജീവിതാഭിലാഷവും,പ്രതികാരവാശ്ചയും....സമാനരേഖയിൽ ഭാഗ്യസമ്മാനമായി ഒരുമിച്ചുവന്നു. അലീനയെ ചുളുവിൽ സ്വന്തമാക്കി ജീവിതപന്തയത്തിൽ ഒന്നാമനായി അയാൾ വിജയം വരിച്ചു .

മിന്നുകെട്ടിനും ചടങ്ങുകൾക്കും...പിന്നീട് നടന്ന റിസപ്‌ഷനിലും ഒന്നും അലീന തെല്ലും സന്തുഷ്‌ട ആയിരുന്നില്ല . വെറുതെ പുഞ്ചിരി വരുത്താൻ ശ്രമിച്ചും....അതിഥികളോടെല്ലാം കുശലാന്വേഷണ വിശേഷങ്ങൾ ചോദിച്ചഭിനയിച്ചു ഉപചാരക്രമങ്ങളിലും കർമ്മങ്ങളിലും സഹകരണം പുലർത്തി ..നല്ലൊരു കുടുമ്പക്കാരി -നടി

💬 Comments

View all comments