0%

Chapter Title : പ്രണയം കഥ പറഞ്ഞ മഞ്ഞുകാല ഡിസംബറിൽ 2

Author : Anu Anand Read All Parts 242

ആഖാതത്തിനും മനസ്സിൻറെ തകർച്ചക്കും ഒപ്പം കുറ്റബോധത്തിൻറെ ആഴമേറിയ ''നീറ്റലുകൾ''....നെഞ്ഞിൽ നെരിപ്പോടായ് കത്തിയെരിയാൻ തുടങ്ങിയപ്പോൾ കട്ടിൽവിട്ട് എഴുന്നേൽക്കാൻ കഴിഞ്ഞില്ല ,അഭിക്ക് . വീടും കുടുബവും സ്വന്തം അസ്തിത്വത്തിൻറെ ഭാഗമായ് കരുതി അഭിമാനം പൂണ്ട് അഹങ്കരിച്ചിരുന്ന താനിപ്പോൾ എവിടെ ?.... ഇനി എങ്ങനെ മുന്നോട്ട് ?....തൻറെ ഭാവി....അടുത്ത ജീവിതം...എല്ലാം ചോദ്യചിഹ്നങ്ങലായി മുന്നിൽ തലയുയർത്തി നിന്നപ്പോൾ ...മുന്നോട്ടു നീങ്ങാൻ വഴിയറിയാതെ അവൻ ഇടറി . കുമിഞ്ഞുകൂടിയ സന്ദേഹങ്ങളും കൂടിക്കുഴഞ്ഞ ചിന്താ ഭാരവും കെട്ടിപ്പിണഞ്ഞു കുരുക്കഴിക്കാൻ ആകാതെ , ആകുലതകിൽ ഉഴറുമ്പോൾ ....മുന്നിൽ ചാരിക്കിടന്ന വാതിൽ തുറന്ന് ആരോ വരുന്ന നിഴൽ കണ്ടു .

മറ്റാരും അല്ല !...പതിവുപോലെ പുലർച്ചയിൽ എപ്പോഴോ അമ്പലത്തിൽ പോയി തൊഴുത് മടങ്ങിവരുന്ന തൻറെ പ്രിയപ്പെട്ട ശ്രീമോളുടെ പൂർണ്ണേന്തുരൂപം !. അഭി അവളെ അഭിമുഖീകരിക്കാൻ ആവാതെ അകലേക്ക് എങ്ങോ കള്ള നോട്ടമെറിഞ്ഞു . തന്നോടുള്ള മനോഭാവത്തിൽ , അവളിലെ പകിട്ട് നന്നേ കുറയുന്നത് അവൻ വിലയിരുത്തി. പഴയ പുഞ്ചിരിയും ചുറുചുറുക്കും കുസൃതീഭാവവും തീരെയില്ല . വേഷഭൂഷാദിയും പ്രസാദാത്മകതയും ഒന്നും ഒട്ടുമില്ല . ആകെ ഒരു അലസ വിരസ വിഷാദാത്മക ഭാവം !. താൻ ഒരാൾ കാരണം എല്ലാവരും തന്നെപ്പോലായി , തകർച്ച നേരിട്ട് ...കാലിടറുകയാണോ ?. അരുത് !...പാടില്ല !. ഇനി അങ്ങോട്ട് ഒരു മടക്കം വേണ്ടാ .ഇവിടം വിട്ട്...മറ്റ് എങ്ങോട്ടെങ്കിലും സ്‌ഥലംവിട്ട് എന്നെന്നേക്കുമായി പോകുക . ആരുടേയും ഒരു ദുഖത്തിനും സാക്ഷിയാവാൻ തനിക്കിനി വയ്യ !. തൻറെ ദുഃഖം ദർശിക്കാൻ മറ്റാർക്കും ഇനി അവസരവും നൽകില്ല . ഒന്നിനും പരിഹാരവും അവസാനവും ആകാത്ത മദ്യപാന കുറുക്കുവഴിയും ഇനി വേണ്ട !. എല്ലാം ഇവിടം കൊണ്ട് തീരട്ടെ . സകലതും ഇവിടെ നിർത്തി ..ഇട്ടെറിഞ്ഞു പോവുകതന്നെ ഇത്രേയുള്ളൂ തനിക്കിനി ഇവർക്കായി ചെയ്യാൻ കഴിയുന്ന നീതി .കൂട്ടക്കുരുക്കുകളിൽ നിന്ന് അഭിയുടെ ചിന്ത ദൃഡനിശ്ചയത്തിലേക്ക് തീരുമാനം ഉറപ്പിക്കുമ്പോൾ ...അഭിയുടെ വേഷവും രൂപവും കണ്ട് , സഹികെട്ട് മൗനം ഭജിച്ചു ശ്രീ ,

'' കഴിഞ്ഞൊരു ദിവസം ഞാൻ ഏട്ടനോട് എന്തോ പറയുന്ന കേട്ടിട്ട് ...ഏട്ടൻ പിന്നെ ആ ദിവസം ഇങ്ങോട്ട് മടങ്ങി വന്നതു

💬 Comments

View all comments