0%

Chapter Title : പ്രണയം കഥ പറഞ്ഞ മഞ്ഞുകാല ഡിസംബറിൽ 2

Author : Anu Anand Read All Parts 243

കൂടിയില്ല . ഞാനിനി ഏട്ടനോട് അതുകൊണ്ട് ഒന്നും പറയണ്ടാ എന്നു വച്ചിരുന്നതാണ് .ഏട്ടന് ഇഷ്‌ടമുള്ളതൊക്കെ ചെയ്തോളൂ .പക്ഷെ ഈ വേഷം !...ഈ താടിയും മുടിയും ഇങ്ങനെ നീട്ടിവളർത്തി , ഒരു ദേവദാസൻ ആവാനാണോ?...ഏട്ടൻറെ പരിപാടി. അമ്മായിക്കും ചേച്ചിക്കും ഏട്ടനെ ഓർത്തിനി കരയാൻ കണ്ണുനീരില്ല .അമ്മാവൻറെ കാര്യമാണേൽ അതിലും കഷ്‌ടമാ . ''…..

അവൾ പിന്നെയും എന്തെല്ലാമോ പറഞ്ഞു. അതിൽ എന്തൊക്കെയോ അവൻ കേട്ടു . എന്തിലേക്കെയോ ചിന്ത അവനെ കുരുക്കിലിട്ടു .അവളുടെ പറച്ചിലിൽ അവളും ഈ അവസ്‌ഥയെ നേരിട്ട് പോകൂന്നതിൽ അവനെ അസ്വസ്‌ഥത ഉണ്ടാക്കി . ഒപ്പം ..ഒക്കെ പറയുമ്പോഴും അവളുടെ കാതരമിഴികൾ നിറഞ്ഞു തുളുമ്പുന്നതും ..അവനെ കാണിക്കാതെ എങ്ങനെയോ സ്വയം അവളത് തുടച്ചു നീക്കുന്നതും അവൻ മനസ്സിലാക്കി . ആ കാഴ്ചയും അറിവും അവനെ സ്തബ്ധനാക്കുന്നതായിരുന്നു . അമ്മയെയും ചേച്ചിയെയും പോലെ ഇനി , ശ്രീക്കുട്ടിയുടെ മിഴികളും നിറയുക !. സഹിക്കാവുന്നതിലും അപ്പുറമാണ് തനിക്ക് അത് . മുറപ്പെണ്ണ് എന്നതിനപ്പുറം അവൾ ...തനിക്ക് കുഞ്ഞനിയത്തിയും ബാല്യകാല കൂട്ടുകാരിയും എല്ലാം എല്ലാമാണ് !. എന്നും തന്നോട് ഇഷ്‌ടവും സ്നേഹവും പുലർത്തി ...ആരാധനയോടെ മാത്രം കണ്ടിരുന്ന അവളോട് തിരികെ , മുറപ്പെണ്ണ് എന്ന നിലയിലുള്ള പ്രേമമോ താൽപര്യമോ ഒരിക്കലും തോന്നിയിരുന്നില്ല . എങ്കിലും , ഒരു ഇളയ സഹോദരി യുടെ സ്‌ഥാനം മനസ്സിൽ കൽപ്പിച്ചുകൊടുത്തു എന്നും താനവളെ ജീവന് തുല്യം സ്നേഹിച്ചിരുന്നു . ആ അവളുടെ കൂടി കണ്ണീർ !..കാണുക . കണ്ണീരിൽ കുതിർന്ന ശ്രീയുടെ വാക്കുകൾക്ക് പകരം നൽകാൻ ജീവൻ ഇല്ലാതെ , കിടക്ക വിട്ട് എണീറ്റ് അഭി , കുനിഞ്ഞ ശിരസ്സും ഹൃദയവുമായി ...ബാത്ത്റൂമിൽ കയറി വാതിലടച്ചു . പുറത്തിറങ്ങാൻ കുറെയധികം വൈകി . വൈകിയിറങ്ങി .....സമയമെടുത്തു ഡ്രസ്സ് മാറുമ്പോഴും ഒക്കെ..... മാറാതെ , ''ശ്രീമോൾ '' അവിടെത്തന്നെ ഒറ്റ നിൽപ്പാണ് . മടുപ്പിക്കുന്ന വൈകലിൽ അവളുടെ ''പിൻവാങ്ങൽ '' പ്രതീക്ഷിച്ചിരുന്ന അഭി , അവസാനം അവളെ അവഗണിച്ചു , പുറത്തേക്ക് ഇറങ്ങാൻ തുടങ്ങുമ്പോൾ ....പതിയെ ശ്രീക്കുട്ടി ....മേശപ്പുറത്തു അടച്ചുവച്ചിരുന്ന ടിഫിൻ പാത്രം ചൂണ്ടിക്കാട്ടി....

'' അഭിയേട്ടാ

💬 Comments

View all comments