0%

Chapter Title : പ്രണയം കഥ പറഞ്ഞ മഞ്ഞുകാല ഡിസംബറിൽ 2

Author : Anu Anand Read All Parts 244

ഈ കാപ്പിയെങ്കിലും കുടിച്ചിട്ട് ....'' ശ്രീയുടെ വാക്കുകൾ പൂർത്തിയാകുമ്പോഴേക്കും അയാൾ അത് കഴിക്കാൻ തുടങ്ങി. മിനിട്ടുകൾക്കകം കഴിച്ചുതീർത്തു കൈകഴുകി, താഴെ മുറ്റത്തേക്ക് ഇറങ്ങുമ്പോൾ ....സിറ്റൗട്ടിൽ നിന്ന് പ്രഭാകരൻ നായർ അവനു നേരെ വിരൽചൂണ്ടി കല്പിച്ചു . '' എന്നത്തേയും പോലെ അസമയത്തു കുടിച്ചു കൂത്താടി വരാനാണ് പ്ളാൻ എങ്കിൽ , തിരികെ ഇങ്ങോട്ട് വരണം എന്നില്ല !. ചങ്ങാതിമാരുടെ വീടോ വല്ല ലോഡ്‌ജോ നോക്കുന്നതാവും ഭംഗി !. തോന്നുമ്പോൾ കയറി വരാനും പോകാനും ഇത് ആരുടേയും അച്ചിവീടൊന്നും അല്ല !. പറഞ്ഞില്ലെന്നു വേണ്ട !.'' തിരിഞ്ഞുനോക്കാതെ അഭി ബൈക്കെടുത്തു മുന്നോട്ട് കുതിച്ചു .

അഭിയുടെ ഈ യാത്ര....തികച്ചും ഒരു രക്ഷപെടൽ മാത്രമായിരുന്നു . എല്ലാത്തിൽ നിന്നും തീർത്തും മോചനം തേടി , പ്രത്യേക ഉദ്ദേശലക്ഷ്യങ്ങൾ ഒന്നുമില്ലാതെ....വെറും ഒരു അലക്ഷ്യ യാത്ര !. നാടിനെ അറിയാൻ ....എല്ലാം മറക്കാൻ ....തന്നെത്തന്നെ മാറ്റാൻ ...സർവ്വവും മാറ്റിമറിക്കാൻ.... തലസ്‌ഥാന നഗരിയിലൂടെ ഒരു പ്രദക്ഷിണയാത്ര !. അതിനാൽ ഒരു തയ്യാറെടുപ്പും കൂടാതെ , യാത്ര ആസ്വദിച്ചു...പതിയെ നഗരത്തിൻറെ രാജവീഥികളിലൂടെ വണ്ടി ഓടിച്ചവൻ തലസ്‌ഥാനം മുഴുവൻ ചുറ്റി . ചില ഇടങ്ങളിൽ എത്തിയപ്പോൾ , ബൈക്ക് മാറ്റിവച്ചു ഏകനായി അലഞ്ഞുതിരിഞ്ഞു നടന്നു . എവിടെയും ജനബാഹുല്യം മാത്രം !. തിക്കിത്തിരക്കു നിറഞ്ഞ ചന്തകളും സിനിമാശാലകളും ഒഴിവാക്കി . മനോഹരമായ ഉദ്യാനങ്ങളിലെയും ...വിശാലമാർന്ന കാഴ്ച ബംഗ്ളാവുകളിലെയും പച്ച തണൽ വിരിപ്പുകളിലും , സിമൻറ് ബഞ്ചുകളിലും തളർന്നിരുന്ന് തണുത്ത കാറ്റിൻറ നനുത്ത സുഖം ആസ്വദിച്ചു . കൂടെ ...നഗരവൃത്തത്തിനുള്ളിലെ കൊച്ചുകാടും , ജലാശയങ്ങളും പക്ഷിമൃഗാദികളും ഇടകലർന്ന ദൃശ്യ -ശ്രവ്യ പ്രകൃതി സൗന്ദര്യങ്ങളും ആവോളം ആസ്വദിച്ചു കൊണ്ടെറിഞ്ഞു . പിന്നെ , ചിത്രശാലകളും...ശാസ്ത്ര-ചരിത്ര കലാശാലകളും ,ഗവേഷണ കേന്ദ്രങ്ങളിലും നയനസുഖം ആസ്വദിച്ചു നേരം കളഞ്ഞു . അവിടെവിടേയും ഏകാന്തതയുടെ പവിഴത്തുരുത്തുകൾ പ്രത്യക്ഷമായപ്പോൾ...അവിടുന്ന് നീങ്ങി പുസ്തകച്ചന്തകളിൽ വെറുതെ അലഞ്ഞു . ഇടക്ക് , വായനയുടെ സ്വർഗ്ഗീയത തേടി , പൊതു വായനശാലയുടെ വലിയ ഇടങ്ങളിൽ സമയം ചിലവിട്ടു . വൈകുന്നേരം എത്തിയപ്പോൾ എവിടെയും തിക്കുംതിരക്കും ബഹളവും കൂടി. വഴിവാണിഭക്കാർ കയ്യടക്കിയ നടപ്പാതകളും വ്യാപാരമേളകൾ

💬 Comments

View all comments