Chapter Title : പ്രണയം കഥ പറഞ്ഞ മഞ്ഞുകാല ഡിസംബറിൽ 2
തിമിർത്താടുന്ന തെരുവോരങ്ങളും ഓട്ടപ്രദക്ഷിണം ചെയ്തു മടങ്ങി . തിരക്ക് , നഗരത്തെ ഒന്നായ് വിഴുങ്ങാൻ തുടങ്ങിയപ്പോൾ ....അവിടവും ഒഴിവാക്കി , പ്രകൃതിസൗന്ദര്യം വഴിഞ്ഞൊഴുകുന്ന....നീലതിരമാലകൾ കരയെ ചുംബിച്ചു നർത്തനം തുടരുന്ന പ്രശസ്‌ത കടൽത്തീരം '' ശംഖുമുഖ''ത്തിൻറെ മടിത്തട്ടിൽ എത്തി . സായന്തനം ചന്ദ്രികയാൽ കളമെഴുതുന്ന ലാവണ്യതീരത്തു , ഏകാകിയുടെ സ്വർഗ്ഗീയതയും കടപ്പുറത്തിൻറെ അപൂർവ്വ സൗകുമാര്യവും ഒരുമിച്ച് ആസ്വദിച്ചു ഏതോ ഒരു മൺകോണിൽ അഭയംകൊണ്ടു . എന്നാൽ...അവിടെയും അയാളെ സ്വാഗതം ചെയ്‌തു ആനയിച്ചത് മുഴുവൻ , നഗരത്തിലെ മറ്റു പല ഇടങ്ങളെയും പോലെ ഒറ്റതിരിഞ്ഞും ...അല്ലാതെയും , കൈകോർത്തു പിടിച്ചും മുട്ടി ഉരുമ്മിയും കെട്ടിപ്പുണർന്നു0 ഒക്കെ പ്രണയലീലകളിൽ മുഴുകി , സർവ്വവും മറന്നു ജീവിതം ആഘോഷിക്കുന്ന.... ഇണ കുരുവികൂട്ടങ്ങൾ മാത്രം !.കേവല സമാധാനം തേടി എത്തിയ തനിക്ക്....ഒരു ഇടവും ലോകവും സമാശ്വാസ തരി പോലും പകരില്ല !...എന്ന നേരറിവ് , അവന് ഏകദേശം ഉറപ്പായി . മുന്നിൽ നുരയിട്ട് പതഞ്ഞു എമ്പാടും ചീറി , വീശിയടിക്കുന്ന കരിനീല തിരമാലകൾ . മനസ്സും അതുപോലെ കലുഷിതവും പ്രക്ഷുബ്ദവും ആയിരുന്നു . ഗതകാല സ്മരണകൾ വേദനയും പശ്ചാത്താപവും വരുത്തിവച്ചു നോവിച്ചു . വർത്തമാന കാലത്തേക്ക് , ദൃഢനിശ്ചയം ഒന്നുകൂടി പുതുക്കി അരകെട്ടുറപ്പിച്ചു അയാൾ ...കുറച്ചു സമയത്തെ വിരാമം അവസാനിപ്പിച്ചു ഏകാന്തതയുടെ കൂടുപൊളിച്ചു പുറത്തുവന്നു . പിന്നെ നേരേ നഗരയക്ഷിയുടെ തണു ഉടലിലൂടെ....രാത്രിയുടെ വർണ്ണവിതാനങ്ങളിൽ അലിഞ്ഞു പതുക്കെ വീട്ടിലേക്ക് മടങ്ങി .
അടുത്ത ദിവസങ്ങൾ ....പുറംലോക കാഴ്ചകൾക്ക് അവധി നൽകി , തൻറെ കൊച്ചു മുറിക്കുള്ളിലെ വലിയ ലോകത്തു വിസ്‌തൃതചിന്തകളും വായനയും പുകവലിയും ഒക്കെയാക്കി ചുരുക്കി , സമയം ചിലവഴിച്ചു . പുറത്തിറങ്ങി ഉള്ള ....കൂട്ടുകെട്ടും , കറക്കവും കുടിയും അസമയത്തുള്ള മടങ്ങിവരവും എല്ലാം അഭി , സ്വയം നിയന്ത്രിച്ചു നിർത്തി . അഭിയില് കൈവന്ന ഈ പ്രകടമായ മാറ്റം , പ്രഭാകരൻ നായരിലും അമ്മിണിയമ്മയിലും വല്ലാത്ത ആശ്വാസവും ആനന്ദവും പ്രദാനം ചെയ്‌തു .എങ്കിലും ...ആ കാര്യക്രമം ദിവസങ്ങളിൽ , മുന്നോട്ട് പോയപ്പോൾ....സമാധാനം ഒരുപോലെ ഉത്കന്ധയിലും ആശങ്കയിലും ചെന്നെത്തി !. ...ഭയമുണർത്താൻ തുടങ്ങി .
അങ്ങനെയുള്ള
💬 Comments
View all comments