Chapter Title : പ്രണയം കഥ പറഞ്ഞ മഞ്ഞുകാല ഡിസംബറിൽ 2
ഏതോ ഒരു ദിവസം.....ഡൗണിൽ എന്തോ അത്യാവശ്യത്തിനു പോയി മടങ്ങുകയായിരുന്നു അഭീടെ അമ്മയും സഹോദരി അഭിരാമിയും . ഡൗൺ വിട്ട് ,ബസ്സ് മുന്നോട്ട് പോയപ്പോൾ ഉള്ളിലെ തിരക്ക് ഒന്ന് കുറഞ്ഞു . അടുത്തടുത്ത് ഇരിക്കുന്നവരെ നേരെചുവ്വേ കാണാൻ പറ്റുന്ന തരത്തിൽ ആളുകൾ ഒഴിഞ്ഞു .പെട്ടെന്ന് ...വളരെ യാദൃശ്ചികമായി ആണ് ആ ''അമ്മയും പെങ്ങളും'' തൊട്ടടുത്തെ സീറ്റിൽ ഇരിക്കുകയായിരുന്ന സ്മിത ടീച്ചറിനെ കാണുന്നത് . ഒരേസമയം അവരും തിരിച്ചു രണ്ടാളെയും കണ്ടു . തമ്മിൽ അറിയാവുന്നവർ ആയിരുന്നതിനാൽ , '' ഒരു നിമിഷം '' ഇരുകൂട്ടരും ...ഒന്ന് ഒരുപോലെ ഞെട്ടി !. കുറേ നാളുകൾക്കുശേഷമുള്ള അസാധാരണ കൂടിക്കാഴ്ച !. പരസ്‌പരം തിരിച്ചറിഞ്ഞു , ഇരുകൂട്ടരും മന്ദഹാസം കൈമാറി ....പരിചയം പുതുക്കി .അഭിരാമി ടീച്ചറിൻറെ അതേ കോളേജിൽ ആയിരുന്നു പഠനം എന്നതിനാൽ അവരെ നന്നായ് അറിയാമായിരുന്നു . അവർ അവളെ നേരിട്ട് പഠിപ്പിച്ചിട്ടില്ലാതിരുന്നതിനാൽ....അഭിരാമിയെ ടീച്ചർക്ക് അത്രക്കങ്ങ് സുപരിചിത അല്ലായിരുന്നു . അമ്മിണിയമ്മയെ ആട്ടേ , അഭീടമ്മ എന്ന നിലയിലും , അല്ലാതെയും വളരെ പണ്ടുമുതലേ നല്ല പരിചയവും അടുപ്പവും ഉണ്ട് . കൂടാതെ ,കാണുമ്പോൾ അവരോട് കുടുംബകാര്യങ്ങൾ അന്വേഷിക്കുന്ന പതിവും ഉണ്ടായിരുന്നു . എന്നാൽ ...തൻറെ മകൻറെ എല്ലാമായിരുന്ന അലീനമോളുടെ സ്വന്തം ആന്റി എന്ന '' ഐഡൻറ്റിറ്റി '' അഭീടെ അമ്മയെ അങ്ങോട്ടുകയറി എന്തെങ്കിലും സംസാരിക്കുന്നതിൽ നിന്നും വിലക്കി . അമ്മയ്ക്കും മകൾക്കും തോന്നിയ ചമ്മലും ,പതർച്ചയും ഒക്കെ ട്ടീച്ചറിലും അതേയളവിൽ പ്രതിഫലിച്ചു...അങ്ങോട്ടുള്ള സംസാരത്തിനു തടയിട്ടു . എങ്കിലും ...ക്ലാസ്സിലെ തന്റെ ഏറ്റവും പ്രിയപ്പെട്ട വിദ്യാർത്ഥി ആയിരുന്ന '' ജിത്തു ''നെ തനിക്ക് ഒരിക്കലും മറക്കാൻ കഴിയില്ല .ഒപ്പം തൻറെകൂടി പങ്കാളിത്തത്തിൽ, സ്വന്തം ''നീസ് ''നാൽ അവന് സംഭവിച്ച ദുര്യോഗങ്ങൾ !....തനിക്ക് ഒരിക്കലും അതിൽനിന്ന് ഒഴിഞ്ഞുമാറാനോ ഒട്ടും കൈകഴുകാനോ കഴിയില്ല . ഇപ്പോഴത്തെ അവൻറെ അവസ്‌ഥ കണ്ടെത്തി , താനാൽ എന്തെങ്കിലും ഒരു ആശ്വാസം അവന് പകർന്ന് നൽകണം എന്ന ഉറച്ച ആഗ്രഹവും മനഃപാഠവും അവരെ മുന്നോട്ട് നയിച്ചു . അത് പുഞ്ചിരിക്ക് പിന്നിലെ കുശലാന്വേഷണങ്ങളിൽ അവരെ എത്തിച്ചു . വർത്തമാനം ഔപചാരികത
💬 Comments
View all comments