0%

Chapter Title : പ്രണയം കഥ പറഞ്ഞ മഞ്ഞുകാല ഡിസംബറിൽ 2

Author : Anu Anand Read All Parts 247

വിട്ട് അഭീ വിഷയത്തിൽ എത്താൻ അധികസമയം എടുത്തില്ല .

''ജിത്തു ഇപ്പോൾ എങ്ങനെയുണ്ട് ? '' ....സ്മിത ആന്റി നേരിട്ട് പ്രതിപാദ്യത്തിലെക്കെത്തി . അഭിരാമിയാണ് അതിന് ഉത്തരം ഒരു ചോദ്യ രൂപേണ പറഞ്ഞത് . '' ടീച്ചർ ഇടക്ക് എപ്പോൾ എങ്കിലും അവനെ കണ്ടിരുന്നോ ? ''

''ഇല്ല . ക്ലാസ്സ് കഴിഞ്ഞ ശേഷം എനിക്കവനെ തീരെ കാണാൻ കഴിഞ്ഞിരുന്നില്ല . പക്ഷെ അവൻറെ കാര്യങ്ങൾ എല്ലാം കുറേയേറെ ഞാൻ അറിഞ്ഞിരുന്നു . അതിലേറെ ഊഹിച്ചു മനസ്സിലാക്കാനും ആവും . അതാ ഞാൻ അങ്ങനെ ചോദിച്ചത് . ''

'' അപ്പോൾ അവൻറെ പ്രണയബന്ധത്തെ കുറിച്ചും ....? '' അഭിരാമി ചോദ്യങ്ങൾ ആവർത്തിച്ചു . " ഉം .....'' വിഷമവും ചമ്മലും അവരെ മൂളലിൽ ഒതുക്കി നിർത്തിച്ചു . പിന്നെ , വേദന അമ്മിണിയമ്മ സ്വയം ഏറ്റെടുത്തു , ശോക വിവശയെപോൽ അറിയിച്ചു . '' അത് അവനെ എല്ലാത്തരത്തിലും ...ആകെ തകർത്തു തരിപ്പണമാക്കി ടീച്ചർ . മോൻ ഇപ്പോൾ ഭ്രാന്തു പിടിച്ചപോലെ നടക്കുകയാ . ''

'' ചിലതൊക്കെ ഞാനും അറിഞ്ഞിരുന്നു . അവൻ ഇപ്പോൾ ഭയങ്കര കുടിയും തുടങ്ങി അല്ലേ ?.'' അസഹ്യതയോടെ ടീച്ചർ....

വീണ്ടും അഭിരാമി ഇടപെട്ടു . '' ആദ്യം കുറേ ദിവസങ്ങളിൽ അമിതമായ കുടി ആയിരുന്നു . ഒരു രക്ഷയും ഇല്ലാത്ത കുടി ...ഇരുട്ടെവെളുക്കെ !. രാവിലെ തുടങ്ങിയാ പാതിരാത്രി ആവുമായിരുന്നു വീട്ടിൽ വരാൻ . എല്ലാവരും പറഞ്ഞു അതൊക്കയൊന്നു മാറി . ഇപ്പോൾ കുടിയും കറക്കവും ഒന്നുമില്ല , പക്ഷെ ....''

അമ്മിണിയമ്മ പൂരിപ്പിച്ചു...'' മുറിയിൽ തന്നെ എപ്പോഴും . മുഴുവൻ സമയവും അടച്ചുപൂട്ടി ചിന്തിച്ചു ,ബീഡിയും വലിച്ചിരിക്കും . പുറത്തേക്കെങ്ങും ഇറക്കമോ ആരോടും മിണ്ടാട്ടമോ ഇല്ല !. ഭക്ഷണം തോന്നുമ്പൾ എന്തേലും കഴിച്ചാലായി .''

അമ്മയുടേയും മകളുടേയും സങ്കടം കുത്തിനിറച്ച വാക്കുകൾ കേട്ട് , സ്മിതക്കും ജിത്തിനെ ഓർത്തു വലിയ ഉത്കൺഠയും ഭയവും തോന്നി . വ്യസനം മുഴുവൻ ഉള്ളിൽ ഒളിപ്പിച്ചു അവർ തുടർന്നു ....'' എനിക്ക് അവൻറെ

💬 Comments

View all comments