Chapter Title : പ്രണയം കഥ പറഞ്ഞ മഞ്ഞുകാല ഡിസംബറിൽ 2
മുഖത്തു നോക്കാൻ അർഹതയില്ല . പക്ഷെ അവൻറെ ഈ അവസ്‌ഥയിൽ അവനെ ഒന്ന് വന്നുകണ്ട് ആശ്വസിപ്പിക്കണം എന്ന് വല്ലാത്ത ആഗ്രഹമുണ്ട് . എന്നെ അവൻ അവിടുന്ന് അടിച്ചിറക്കിയില്ലേൽ......ഇപ്പോൾത്തന്നെ നിങ്ങൾക്കൊപ്പം ഒന്ന് വന്നുകണ്ട് സംസാരിച്ചു നോക്കാം . ''
അമ്മ വീണ്ടും ....'' ഏയ് അങ്ങനൊന്നും ചിന്തിക്കണ്ടാ. ടീച്ചറെ അവനു വലിയ ഇഷ്‌ടമാ ഇപ്പോഴും . ടീച്ചറെ കുറിച്ച് വീട്ടിൽ എപ്പോഴും എത്ര വാ തോരാതാ മോൻ സംസാരിക്കുന്നെ എന്ന് ടീച്ചറിന് അറിയോ ?. ആ ടീച്ചർ അത്രിടം വരെ ഒന്നുവന്നു കണ്ട് ഉപദേശിച്ചാൽ ....തീർച്ചയായും നമ്മുടെ അഭിമോൻറെ മനസ്സ് മാറും ...ഉറപ്പാ !.''
സംഭാഷണം അതുവരെ എത്തിയപ്പോഴേക്കും....അഭീടെ അമ്മയ്ക്കും പെങ്ങൾക്കും ബസ്സിറങ്ങാനുള്ള '' സ്റ്റോപ്പ് '' എത്തിയിരുന്നു . വർത്തമാനം അവസാനിപ്പിച്ചു അവർ ഇറങ്ങുമ്പോൾ ടീച്ചറും കൂടെ ഇറങ്ങി . '' സ്റ്റോപ്പ് ''ൽ നിന്നും വീട്ടിലേക്കുള്ള നടത്തയിൽ ...എല്ലാവരും നിശ്ശബ്ദരായിരുന്നു . ടീച്ചർ മെല്ലെ അവരെ അനുഗമിച്ചു. പടിക്കെട്ടുകൾ താണ്ടി '' അവർ '' പ്രവേശന കവാടത്തിൽ എത്തുമ്പോൾ സിറ്റൗട്ടിൽ പ്രഭാകരൻ നായർ പത്രം വായിച്ചു ഇരിക്കയായിരുന്നു . പുതിയ അതിഥിയെ കണ്ട് പ്രസന്ന വദനനായി എഴുന്നേറ്റുനിന്ന്, പുഞ്ചിരിച്ചു കൈകൂപ്പി !. പരിചയം പുതുക്കി..പിന്നെ ആതിഥേയയെ അവർ ഉള്ളിലേക്ക് ആനയിച്ചു . ഡൈനിങ് ടേബിളിനു ചുറ്റുമുള്ള കുഷ്യൻകസാലകിൽ എല്ലാവരും വട്ടം കൂടിയിരുന്നു , മറ്റു വിശേഷങ്ങൾ പങ്കുവച്ചു . അൽപ സമയത്തെ ഇടവേളയ്ക്കു ശേഷം ....ട്രേയിൽ ചായക്കപ്പുകളും പലഹാരവുമായി ശ്രീക്കുട്ടി പ്രത്യക്ഷപ്പെട്ടു . ടീച്ചറും ശ്രീക്കുട്ടിയും കണ്ണോട് കണ്ണിടഞ്ഞു ഒരു നിമിഷം !...പിന്നെ കൗതുകപൂർവ്വം മന്ദസ്‌മിതം കൈമാറി .ശ്രീ നീട്ടിയ ചൂട് ചായ കൈനീട്ടി വാങ്ങി ....ലേശം സംശയഭാവത്തോടെ , അമ്മിണിയമ്മയോട് ....... '' ചേച്ചിക്ക് ഒരു മകളല്ലെയെ ഉളളൂ . ഇത് പിന്നെ.....?''
സ്മിതടീച്ചറിൻറെ ചൂണ്ട് വിരലിനു മറുപടിയായി അവർ. ...'' അതെ . മകൾ അല്ലെങ്കിലും മകളെപ്പോലെ തന്നെ , ഞങ്ങൾക്ക് ഇവൾ !. ആങ്ങളയുടെ ഒരേ ഒരു മകൾ ആണ് . ശ്രീക്കുട്ടി . മകൾ അഭിരാമി ബോംബേക്ക് പോയിക്കഴിഞ്ഞാൽ ഞങ്ങൾക്ക് ആകെ
💬 Comments
View all comments