Chapter Title : പ്രണയം കഥ പറഞ്ഞ മഞ്ഞുകാല ഡിസംബറിൽ 2
..ഇട്ടെറിഞ്ഞു പോവുകതന്നെ ഇത്രേയുള്ളൂ തനിക്കിനി ഇവർക്കായി ചെയ്യാൻ കഴിയുന്ന നീതി .കൂട്ടക്കുരുക്കുകളിൽ നിന്ന് അഭിയുടെ ചിന്ത ദൃഡനിശ്ചയത്തിലേക്ക് തീരുമാനം ഉറപ്പിക്കുമ്പോൾ ...അഭിയുടെ വേഷവും രൂപവും കണ്ട് , സഹികെട്ട് മൗനം ഭജിച്ചു ശ്രീ ,
'' കഴിഞ്ഞൊരു ദിവസം ഞാൻ ഏട്ടനോട് എന്തോ പറയുന്ന കേട്ടിട്ട് ...ഏട്ടൻ പിന്നെ ആ ദിവസം ഇങ്ങോട്ട് മടങ്ങി വന്നതു കൂടിയില്ല . ഞാനിനി ഏട്ടനോട് അതുകൊണ്ട് ഒന്നും പറയണ്ടാ എന്നു വച്ചിരുന്നതാണ് .ഏട്ടന് ഇഷ്ടമുള്ളതൊക്കെ ചെയ്തോളൂ .പക്ഷെ ഈ വേഷം !...ഈ താടിയും മുടിയും ഇങ്ങനെ നീട്ടിവളർത്തി , ഒരു ദേവദാസൻ ആവാനാണോ?...ഏട്ടൻറെ പരിപാടി. അമ്മായിക്കും ചേച്ചിക്കും ഏട്ടനെ ഓർത്തിനി കരയാൻ കണ്ണുനീരില്ല .അമ്മാവൻറെ കാര്യമാണേൽ അതിലും കഷ്ടമാ . ''…..
അവൾ പിന്നെയും എന്തെല്ലാമോ പറഞ്ഞു. അതിൽ എന്തൊക്കെയോ അവൻ കേട്ടു . എന്തിലേക്കെയോ ചിന്ത അവനെ കുരുക്കിലിട്ടു .അവളുടെ പറച്ചിലിൽ അവളും ഈ അവസ്ഥയെ നേരിട്ട് പോകൂന്നതിൽ അവനെ അസ്വസ്ഥത ഉണ്ടാക്കി . ഒപ്പം ..ഒക്കെ പറയുമ്പോഴും അവളുടെ കാതരമിഴികൾ നിറഞ്ഞു തുളുമ്പുന്നതും ..അവനെ കാണിക്കാതെ എങ്ങനെയോ സ്വയം അവളത് തുടച്ചു നീക്കുന്നതും അവൻ മനസ്സിലാക്കി . ആ കാഴ്ചയും അറിവും അവനെ സ്തബ്ധനാക്കുന്നതായിരുന്നു . അമ്മയെയും ചേച്ചിയെയും പോലെ ഇനി , ശ്രീക്കുട്ടിയുടെ മിഴികളും നിറയുക !. സഹിക്കാവുന്നതിലും അപ്പുറമാണ് തനിക്ക് അത് . മുറപ്പെണ്ണ് എന്നതിനപ്പുറം അവൾ ...തനിക്ക് കുഞ്ഞനിയത്തിയും ബാല്യകാല കൂട്ടുകാരിയും എല്ലാം എല്ലാമാണ് !. എന്നും തന്നോട് ഇഷ്ടവും സ്നേഹവും പുലർത്തി ...ആരാധനയോടെ മാത്രം കണ്ടിരുന്ന അവളോട് തിരികെ , മുറപ്പെണ്ണ്
💬 Comments
View all comments