0%

Chapter Title : പ്രണയം കഥ പറഞ്ഞ മഞ്ഞുകാല ഡിസംബറിൽ 2

Author : Anu Anand Read All Parts 961

എന്ന നിലയിലുള്ള പ്രേമമോ താൽപര്യമോ ഒരിക്കലും തോന്നിയിരുന്നില്ല . എങ്കിലും , ഒരു ഇളയ സഹോദരി യുടെ സ്‌ഥാനം മനസ്സിൽ കൽപ്പിച്ചുകൊടുത്തു എന്നും താനവളെ ജീവന് തുല്യം സ്നേഹിച്ചിരുന്നു . ആ അവളുടെ കൂടി കണ്ണീർ !..കാണുക . കണ്ണീരിൽ കുതിർന്ന ശ്രീയുടെ വാക്കുകൾക്ക് പകരം നൽകാൻ ജീവൻ ഇല്ലാതെ , കിടക്ക വിട്ട് എണീറ്റ് അഭി , കുനിഞ്ഞ ശിരസ്സും ഹൃദയവുമായി ...ബാത്ത്റൂമിൽ കയറി വാതിലടച്ചു . പുറത്തിറങ്ങാൻ കുറെയധികം വൈകി . വൈകിയിറങ്ങി .....സമയമെടുത്തു ഡ്രസ്സ് മാറുമ്പോഴും ഒക്കെ..... മാറാതെ , ''ശ്രീമോൾ '' അവിടെത്തന്നെ ഒറ്റ നിൽപ്പാണ് . മടുപ്പിക്കുന്ന വൈകലിൽ അവളുടെ ''പിൻവാങ്ങൽ '' പ്രതീക്ഷിച്ചിരുന്ന അഭി , അവസാനം അവളെ അവഗണിച്ചു , പുറത്തേക്ക് ഇറങ്ങാൻ തുടങ്ങുമ്പോൾ ....പതിയെ ശ്രീക്കുട്ടി ....മേശപ്പുറത്തു അടച്ചുവച്ചിരുന്ന ടിഫിൻ പാത്രം ചൂണ്ടിക്കാട്ടി....

'' അഭിയേട്ടാ ഈ കാപ്പിയെങ്കിലും കുടിച്ചിട്ട് ....'' ശ്രീയുടെ വാക്കുകൾ പൂർത്തിയാകുമ്പോഴേക്കും അയാൾ അത് കഴിക്കാൻ തുടങ്ങി. മിനിട്ടുകൾക്കകം കഴിച്ചുതീർത്തു കൈകഴുകി, താഴെ മുറ്റത്തേക്ക് ഇറങ്ങുമ്പോൾ ....സിറ്റൗട്ടിൽ നിന്ന് പ്രഭാകരൻ നായർ അവനു നേരെ വിരൽചൂണ്ടി കല്പിച്ചു . '' എന്നത്തേയും പോലെ അസമയത്തു കുടിച്ചു കൂത്താടി വരാനാണ് പ്ളാൻ എങ്കിൽ , തിരികെ ഇങ്ങോട്ട് വരണം എന്നില്ല !. ചങ്ങാതിമാരുടെ വീടോ വല്ല ലോഡ്‌ജോ നോക്കുന്നതാവും ഭംഗി !. തോന്നുമ്പോൾ കയറി വരാനും പോകാനും ഇത് ആരുടേയും അച്ചിവീടൊന്നും അല്ല !. പറഞ്ഞില്ലെന്നു വേണ്ട !.'' തിരിഞ്ഞുനോക്കാതെ അഭി ബൈക്കെടുത്തു മുന്നോട്ട് കുതിച്ചു .

അഭിയുടെ ഈ യാത്ര....തികച്ചും ഒരു

💬 Comments

View all comments