Chapter Title : പ്രണയം കഥ പറഞ്ഞ മഞ്ഞുകാല ഡിസംബറിൽ 2
രക്ഷപെടൽ മാത്രമായിരുന്നു . എല്ലാത്തിൽ നിന്നും തീർത്തും മോചനം തേടി , പ്രത്യേക ഉദ്ദേശലക്ഷ്യങ്ങൾ ഒന്നുമില്ലാതെ....വെറും ഒരു അലക്ഷ്യ യാത്ര !. നാടിനെ അറിയാൻ ....എല്ലാം മറക്കാൻ ....തന്നെത്തന്നെ മാറ്റാൻ ...സർവ്വവും മാറ്റിമറിക്കാൻ.... തലസ്ഥാന നഗരിയിലൂടെ ഒരു പ്രദക്ഷിണയാത്ര !. അതിനാൽ ഒരു തയ്യാറെടുപ്പും കൂടാതെ , യാത്ര ആസ്വദിച്ചു...പതിയെ നഗരത്തിൻറെ രാജവീഥികളിലൂടെ വണ്ടി ഓടിച്ചവൻ തലസ്ഥാനം മുഴുവൻ ചുറ്റി . ചില ഇടങ്ങളിൽ എത്തിയപ്പോൾ , ബൈക്ക് മാറ്റിവച്ചു ഏകനായി അലഞ്ഞുതിരിഞ്ഞു നടന്നു . എവിടെയും ജനബാഹുല്യം മാത്രം !. തിക്കിത്തിരക്കു നിറഞ്ഞ ചന്തകളും സിനിമാശാലകളും ഒഴിവാക്കി . മനോഹരമായ ഉദ്യാനങ്ങളിലെയും ...വിശാലമാർന്ന കാഴ്ച ബംഗ്ളാവുകളിലെയും പച്ച തണൽ വിരിപ്പുകളിലും , സിമൻറ് ബഞ്ചുകളിലും തളർന്നിരുന്ന് തണുത്ത കാറ്റിൻറ നനുത്ത സുഖം ആസ്വദിച്ചു . കൂടെ ...നഗരവൃത്തത്തിനുള്ളിലെ കൊച്ചുകാടും , ജലാശയങ്ങളും പക്ഷിമൃഗാദികളും ഇടകലർന്ന ദൃശ്യ -ശ്രവ്യ പ്രകൃതി സൗന്ദര്യങ്ങളും ആവോളം ആസ്വദിച്ചു കൊണ്ടെറിഞ്ഞു . പിന്നെ , ചിത്രശാലകളും...ശാസ്ത്ര-ചരിത്ര കലാശാലകളും ,ഗവേഷണ കേന്ദ്രങ്ങളിലും നയനസുഖം ആസ്വദിച്ചു നേരം കളഞ്ഞു . അവിടെവിടേയും ഏകാന്തതയുടെ പവിഴത്തുരുത്തുകൾ പ്രത്യക്ഷമായപ്പോൾ...അവിടുന്ന് നീങ്ങി പുസ്തകച്ചന്തകളിൽ വെറുതെ അലഞ്ഞു . ഇടക്ക് , വായനയുടെ സ്വർഗ്ഗീയത തേടി , പൊതു വായനശാലയുടെ വലിയ ഇടങ്ങളിൽ സമയം ചിലവിട്ടു . വൈകുന്നേരം എത്തിയപ്പോൾ എവിടെയും തിക്കുംതിരക്കും ബഹളവും കൂടി. വഴിവാണിഭക്കാർ കയ്യടക്കിയ നടപ്പാതകളും വ്യാപാരമേളകൾ തിമിർത്താടുന്ന തെരുവോരങ്ങളും ഓട്ടപ്രദക്ഷിണം ചെയ്തു മടങ്ങി . തിരക്ക് , നഗരത്തെ ഒന്നായ് വിഴുങ്ങാൻ തുടങ്ങിയപ്പോൾ ....അവിടവും ഒഴിവാക്കി , പ്രകൃതിസൗന്ദര്യം വഴിഞ്ഞൊഴുകുന്ന....നീലതിരമാലകൾ കരയെ ചുംബിച്ചു നർത്തനം
💬 Comments
View all comments