0%

Chapter Title : പ്രണയം കഥ പറഞ്ഞ മഞ്ഞുകാല ഡിസംബറിൽ 2

Author : Anu Anand Read All Parts 221

എന്നാൽ അതിലും ഇഷ്‌ടമാണ്‌ അവളുടെ കളിക്കൂട്ടുകാരൻ മുറച്ചെറുക്കൻ അഭിച്ചേട്ടനെ അവൾക്ക് . ജീവൻറെ ജീവൻ എന്നപോൽ പ്രിയം , സ്നേഹം , അഭിനിവേശം....പിന്നെ ഉള്ളിൻറെ ഉളിൽ അതിരഹസ്യമായ പ്രേമം !. എന്നാൽ ....ഒരു കുഞ്ഞുപെങ്ങൾ ഇല്ലാത്ത അഭിക്ക് മുറപ്പെണ്ണിനും ബാല്യകാല സ്നേഹിതക്കും അപ്പുറം '' ശ്രീ '' താനെപ്പോഴും കൊഞ്ചിക്കുകയും ലാളിക്കുകയും എടുത്തുനടക്കയും തല്ലുകൂടുകയും ഒക്കെ ചെയ്യുന്ന കൊച്ചു അനുജത്തി ആയിരുന്നു. ശ്രീക്കുട്ടിയിൽ നിന്നും തിരിച്ചു ഒരു '' പ്രണയിനിയുടെ പാരവശ്യം'' പലപ്പോഴും അവന് ദർശിക്കാൻ സാധിച്ചിരുന്നു. എങ്കിലും അനിയത്തി വിട്ട് , മറ്റൊരു സ്‌ഥാനത്തു അഭിക്കവളെ പ്രതിഷ്‌ഠിക്കുന്ന കാര്യം ഓർക്കാനേ കഴിയുമായിരുന്നില്ല . ശ്രീക്കുട്ടി ആവട്ടെ , എന്നെങ്കിലും ഒരുനാൾ ഏട്ടൻ തന്റെ '' മനസ്സും പ്രണയവും '' തിരിച്ചറിയും എന്നുള്ള ശുഭപ്രതീക്ഷയിൽ അയാൾക്ക് വേണ്ടിയുള്ള പ്രാർഥനകളുമായി ജീവിക്കുക ആയിരുന്നു . എന്നാൽ ഒരുനാൾ അലീനച്ചേച്ചിയും ഏട്ടനും ആയുള്ള ' ഗാഢപ്രണയം ' മനസ്സിലാക്കിയ ശ്രീ പിന്നീട് അവരുടെ നന്മയ്ക്കും ഒരുമിക്കലിനു0 ആത്മാർഥമായി ആഗ്രഹിച്ചു ...പൂജകളും വഴിപാടുമായി മനസ്സുനൊന്തു പ്രാർഥിച്ചു ഒപ്പം നിന്നു .

ദുഃഖം ചിറകെട്ടിയ അമ്മായീടെ ഇരുളാർന്ന മുഖത്തു കൂടുതൽ നോക്കിനിൽക്കാനോ... അധികം സംസാരിക്കാനോ 'ശ്രീ' തീർത്തും അശക്തയായിരുന്നു . അത് ഒരുപക്ഷെ തന്നെയുംകൂടി തകർത്തു കളഞ്ഞേക്കുമോ എന്നുള്ള സംഭ്രമത്താൽ...പെട്ടെന്ന് ഇവിടുന്ന് എങ്ങോട്ടെങ്കിലും ഓടിയൊളിച്ചാലോ എന്നുപോലും അവൾക്ക് ഒരുനിമിഷം തോന്നിപ്പോയി . അമ്മായിയുടെ ആ വലിയ ദുഃഖത്തിൻറെ കാരണം , അത് വരുത്തിവച്ച ഇന്നത്തെ ദിവസത്തിൻറെ പ്രത്യേകത....ഒക്കെ അവൾക്ക് നല്ല ബോധ്യം ഉള്ളതായിരുന്നു . എങ്കിലും , അഭിയെക്കുറിച്ചു അധികം ചോദിക്കാൻ ആവാതെ....'''അഭിയേട്ടൻ? '''....എന്ന ചെറുചോദ്യ മുഖവുരയിൽ 'ശ്രീ 'എല്ലാം അവസാനിപ്പിച്ചു .

ശോകം ഘനീഭവിച്ച മുഖത്ത് വീണ്ടും അർത്ഥരഹിതമായൊരു പുഞ്ചിരി വരുത്താൻ ശ്രമിച്ചുകൊണ്ട് അമ്മായി…..'' അവൻ അവൻറെ മുറിയിൽ കാണും മോളേ ....'' നിസ്സഹായത തുടരാനാവാതെ വീർപ്പുമുട്ടിച്ചപ്പോൾ....അവരോട് '' ങ്ഹേ , എണീറ്റില്ലേ തമ്പുരാൻകുട്ടി ഇതുവരെ !....ശരി ഞാനൊന്ന് പോയി നോക്കീട്ടുവരട്ടെ....''

മേലേക്ക് പടി കയറാൻ തുടങ്ങിയ ശ്രീമോൾ കയ്യിൽ മടക്കി ചുരുട്ടിപിടിച്ചിരുന്ന ഇലക്കീറു തുറന്ന് , അല്പം കളഭം എടുത്തവരുടെ നെറ്റിയിൽ

💬 Comments

View all comments