Chapter Title : പ്രണയം കഥ പറഞ്ഞ മഞ്ഞുകാല ഡിസംബറിൽ 2
സ്ഥാനത്തു അഭിക്കവളെ പ്രതിഷ്ഠിക്കുന്ന കാര്യം ഓർക്കാനേ കഴിയുമായിരുന്നില്ല . ശ്രീക്കുട്ടി ആവട്ടെ , എന്നെങ്കിലും ഒരുനാൾ ഏട്ടൻ തന്റെ '' മനസ്സും പ്രണയവും '' തിരിച്ചറിയും എന്നുള്ള ശുഭപ്രതീക്ഷയിൽ അയാൾക്ക് വേണ്ടിയുള്ള പ്രാർഥനകളുമായി ജീവിക്കുക ആയിരുന്നു . എന്നാൽ ഒരുനാൾ അലീനച്ചേച്ചിയും ഏട്ടനും ആയുള്ള ' ഗാഢപ്രണയം ' മനസ്സിലാക്കിയ ശ്രീ പിന്നീട് അവരുടെ നന്മയ്ക്കും ഒരുമിക്കലിനു0 ആത്മാർഥമായി ആഗ്രഹിച്ചു ...പൂജകളും വഴിപാടുമായി മനസ്സുനൊന്തു പ്രാർഥിച്ചു ഒപ്പം നിന്നു .
ദുഃഖം ചിറകെട്ടിയ അമ്മായീടെ ഇരുളാർന്ന മുഖത്തു കൂടുതൽ നോക്കിനിൽക്കാനോ... അധികം സംസാരിക്കാനോ 'ശ്രീ' തീർത്തും അശക്തയായിരുന്നു . അത് ഒരുപക്ഷെ തന്നെയുംകൂടി തകർത്തു കളഞ്ഞേക്കുമോ എന്നുള്ള സംഭ്രമത്താൽ...പെട്ടെന്ന് ഇവിടുന്ന് എങ്ങോട്ടെങ്കിലും ഓടിയൊളിച്ചാലോ എന്നുപോലും അവൾക്ക് ഒരുനിമിഷം തോന്നിപ്പോയി . അമ്മായിയുടെ ആ വലിയ ദുഃഖത്തിൻറെ കാരണം , അത് വരുത്തിവച്ച ഇന്നത്തെ ദിവസത്തിൻറെ പ്രത്യേകത....ഒക്കെ അവൾക്ക് നല്ല ബോധ്യം ഉള്ളതായിരുന്നു . എങ്കിലും , അഭിയെക്കുറിച്ചു അധികം ചോദിക്കാൻ ആവാതെ....'''അഭിയേട്ടൻ? '''....എന്ന ചെറുചോദ്യ മുഖവുരയിൽ 'ശ്രീ 'എല്ലാം അവസാനിപ്പിച്ചു .
ശോകം ഘനീഭവിച്ച മുഖത്ത് വീണ്ടും അർത്ഥരഹിതമായൊരു പുഞ്ചിരി വരുത്താൻ ശ്രമിച്ചുകൊണ്ട് അമ്മായി…..'' അവൻ അവൻറെ മുറിയിൽ കാണും മോളേ ....'' നിസ്സഹായത തുടരാനാവാതെ വീർപ്പുമുട്ടിച്ചപ്പോൾ....അവരോട് '' ങ്ഹേ , എണീറ്റില്ലേ തമ്പുരാൻകുട്ടി ഇതുവരെ !....ശരി ഞാനൊന്ന് പോയി നോക്കീട്ടുവരട്ടെ....''
മേലേക്ക് പടി കയറാൻ തുടങ്ങിയ ശ്രീമോൾ കയ്യിൽ മടക്കി ചുരുട്ടിപിടിച്ചിരുന്ന ഇലക്കീറു തുറന്ന് , അല്പം കളഭം എടുത്തവരുടെ നെറ്റിയിൽ ഒരു കുറി ചാർത്തികൊടുത്തു പറഞ്ഞു . '' ഇത് ഏട്ടന്റെ നാളും പേരും
💬 Comments
View all comments