Chapter Title : പ്രണയം കഥ പറഞ്ഞ മഞ്ഞുകാല ഡിസംബറിൽ 2
കുറച്ചു ബിയർ പോലും താങ്ങാനുള്ള ശേഷി ഉണ്ടാവില്ല....മൊത്തത്തിൽ ദുഖിതനും ഷീണിതനും ഒക്കെയല്ലേ ആൾ . അല്ലാതെ ഒരു മുഴുക്കുടിയൻ എന്നൊന്നും കരുതല്ലേ പാവം ഏട്ടനെക്കുറിച്ചു. ഉം എന്തായാലും ഞാൻ പോയി നോക്കട്ടെ .ഈ ഉറക്കം അത്ര ശരിയല്ലല്ലോ ? . '' തിരിഞ്ഞുനോക്കി സംസാരിച്ചുനിന്ന ശ്രീമോൾ അതവസാനിപ്പിച്ചു കൈവരിയിൽ പിടിച്ചു മെല്ലെ സ്റ്റെപ്പ് കയറി മുകളിലേക്ക് നീങ്ങി .
അമ്മിണിയമ്മ അവളെ വീണ്ടും ശ്രദ്ധിച്ചു . സ്വന്തം ഉടപ്പിറന്നോൻറെ മകളാണ് . സ്വഭാവ മഹിമകൊണ്ടും സൗന്ദര്യംകൊണ്ടും കുടുംബത്തിനും മകനും ഒത്തിണങ്ങിയവൾ !. ഇനിയെങ്കിലും ഈ വീട്ടിലൊരു മരുമകളായി കടന്നുവരാനുള്ള ''യോഗം ''ഉണ്ടാകുമോ ?ഇവൾക്ക്. കാണാൻ അത്ര വെളുപ്പില്ല ...കുറച്ചു മെലിഞ്ഞിട്ടുമാണ് . അതൊഴിച്ചാൽ , എന്തുകൊണ്ടും ശാലീനത നിറഞ്ഞ കൊച്ചുസുന്ദരി തന്നെ ഇവൾ . പേര് അന്വർത്ഥമാക്കുന്ന പോലെ, മുഖത്താകെ '' ശ്രീത്വം '' നിറഞ്ഞു തുളുമ്പി നിൽക്കെയാണ് . നല്ല ചുരുണ്ട കഴുത്തറ്റം കൊറുങ്ക തലമുടിയും, തുടുത്ത കവിളിണകളും ,നീണ്ട നാസികയും കരിനീലക്കണ്ണുകളും ഒക്കെച്ചേർന്ന നാടൻ പെൺകൊടി . മുല്ലമൊട്ടിനെ ഓർമ്മിപ്പിക്കുന്ന നല്ല നീണ്ട ദന്തനിരയും കൊച്ചു നുണക്കുഴിയും അവൾ ചിരിക്കുമ്പോൾ .പ്രത്യേക അഴക് എടുത്തുകാണിക്കും . ഏതൊരു സൗന്ദര്യവതിയേയും പിന്നിലാക്കുന്ന.... ശംഖു തോൽക്കുന്ന കഴുത്തിടവും നീണ്ട് ആകൃതിയൊത്ത ഉടലും ശരീരവും....അത് സമതുലീകരിച്ചു അടക്കവും ഒതുക്കവും നിറഞ്ഞ നടത്തയും അരയന്നപ്പിടയുടെ രൂപലാവണ്യത്തെ വിളിച്ചറിയിക്കുന്നു . തന്നെപോലെ മക്കൾടെ അച്ഛനും, മകൾ അഭിരാമിക്കും ഏറ്റവും പ്രിയങ്കരി തന്നെ ഇവൾ !. പുറമെ കാണിച്ചില്ലേലും അഭിമോനും വളരെ പ്രിയപ്പെട്ടവൾ തന്നെ ശ്രീമോൾ .
അഭിടെ അമ്മയുടെ ചിന്ത കാടുകയറുമ്പോൾ ശ്രീക്കുട്ടി ആദ്യം കണ്ട അഭീടെ മുറിവാതിൽ ഹാൻഡിൽ തിരിച്ചുതുറന്ന് ഉള്ളിൽ പ്രവേശിച്ചു .റൂമിനുള്ളിൽ കയറിക്കണ്ട ശ്രീക്ക് അമ്മായി പറഞ്ഞത് മുഴുവൻ പൂർണ്ണസത്യം എന്ന് ബോധ്യപ്പെടുന്നതായിരുന്നു....അകത്തു കണ്ടതും അറിഞ്ഞതുമായ കാര്യങ്ങൾ !. കള്ളിൻറെയും സിഗററ്റിൻറെയും അതിരൂക്ഷമായ ദുർഗന്ധം മുറി ആകെ നിറഞ്ഞുനിൽക്കുന്നു . അതിന് ന്യായീകരണം എന്നമട്ടിൽ മുറിയിലാകെ ചിതറിക്കിടക്കുന്ന ഒഴിഞ്ഞ സിഗരറ്റ് പാക്കറ്റുകളും, അതിൻറെ കുറ്റികളും കാലി ബിയർ ബോട്ടിലുകളും കടലാസുകളും. ശ്രീ അസഹ്യതയോടെ മുറിയിലാകെ കണ്ണോടിച്ചു മൂക്കുപൊത്തി .
💬 Comments
View all comments