Chapter Title : പ്രണയം കഥ പറഞ്ഞ മഞ്ഞുകാല ഡിസംബറിൽ 2
ഇതൊന്നും അറിയാതെ , ഒരുവശം ചരിഞ്ഞുകിടക്കുന്ന അഭിയേട്ടൻ....സുന്ദരമായ നിദ്രയിൽ ആണ് !. ശ്രീ അവൻറെ അടുത്തുചെന്ന് പതിയെ , '' അഭിയേട്ടാ...അഭിയേട്ടാ '' എന്ന് പലതവണ വിളിച്ചു . ഒടുക്കം , അവൻറെ ദേഹത്തുതട്ടി കുലുക്കി വിളിക്കേണ്ടിവന്നു അവൾക്ക് അവൻ ഒന്നുണർന്ന് അവളെ കണി കാണാൻ . മദ്യലഹരിയിൽ നിന്ന് മെല്ലെ തെളിഞ്ഞുണർന്ന് ...ബോധത്തിൽ മുന്നിൽകണ്ട ശ്രീമോളെ അവൻ വല്ലാതെ പകച്ചുനോക്കി !. മുഷിഞ്ഞ വെള്ളമുണ്ടും ജുബ്ബയുമാണ് വേഷം . ഇട്ടുവന്ന ഡ്രസ്സ് മാറാതെ കിടത്ത അതേ കോലത്തിൽ. ചുവന്ന് കലങ്ങിയ കണ്ണുകൾ, എണ്ണകാണാതെ , പാറിപ്പറന്നു കിടക്കുന്ന നീണ്ട മുടിയിഴകൾ....വെട്ടിയൊതുക്കാതെ ആകൃതിതെറ്റി തെല്ലും വെടിപ്പില്ലാത്ത കട്ടിദീക്ഷ !. ആകപ്പാടെ കാഴ്ചയിൽ ഒരു ''കൊടുംഭീകര '' ലുക്ക് !
. എല്ലാംകൂടി അറിഞ്ഞും കണ്ടും...ശ്രീക്കുട്ടിക്ക് സഹിക്കാൻ ആവാത്ത ദുഃഖം അനുഭവപ്പെട്ടു . എന്തുപറഞ്ഞു ഏട്ടനെ സമാധാനിപ്പിക്കണം എന്നറിയാൻ കഴിയാതെ കുഴങ്ങി . കിടക്കയിൽ എഴുന്നേറ്റിരുന്ന് ഒരക്ഷരം ഉരിയാടാതെ , തൻറെ നേർക്ക് ദഹിപ്പിക്കുന്ന നോട്ടമെറിയുന്ന ഏട്ടന്റെ നോട്ടത്തിൻറെ രൂക്ഷത , വെറും അഭിനയം മാത്രമാണെന്ന വസ്‌തുത....നോവോടെ ആണെങ്കിലും അവൾ തിരിച്ചറിഞ്ഞു. പിന്നെ ആ കൺപീലിത്തുമ്പിൽ എവിടെയോ പ്രത്യക്ഷപ്പെട്ട രണ്ടുമൂന്ന് തുള്ളി കണ്ണീരിൽ നിന്നും അവൾ വായിച്ചറിഞ്ഞത് മുഴുവൻ .....ആ മിഴിയിണ കോണിൽ നിന്ന് ബഹിർഗമിക്കുന്നതു ദാഹിക്കുന്ന സ്നേഹത്തിൻറെ, ദീനതയുടെ നീർക്കുമിളകൾ മാത്രമാണെന്ന യാഥാർഥ്യം ആയിരുന്നു. സഹാനുഭ്രൂതിയിൽ അറിയാതെ അവളുടെ മിഴിയോരങ്ങളിൽ നിന്നൂറിവന്ന അനുകമ്പയുടെ അശ്രുകണങ്ങൾ....അഭി അറിയാതവൾ പുറംകൈയ്യാൽ മെല്ലെ തുടച്ചു മാറ്റി , ഉത്സാഹവതിയുടെ ''പുറംമേനി ''യോടെ തുടർന്നു ...
.'' എന്താ സാറേ....നോക്കി ഭസ്മമാക്കുമോ ഈ പാവത്തിനെ?. മണി പത്തു കഴിഞ്ഞിട്ടും ഇനിയും ഇങ്ങനെ കിടന്ന് ഉറങ്ങാനാണോ പരിപാടി ?.അമ്മായി അവിടെ കാപ്പിയൊക്കെ റെഡിയാക്കിവച്ചു കാത്തിരിക്കാൻ തുടങ്ങീട്ട് നേരം എത്രയായെന്ന് അറിയോ ?.വേഗം പല്ലൊക്കെ തേച്ചു താഴെ പോയേ ...വേഗം !. ''
. വിഷാദകയങ്ങളിൽ തലകുമ്പിട്ട് .....ചിന്തയുടെ ഏതോ അഞ്ജാതതീരങ്ങളിൽ അലഞ്ഞുതിരിയലിൽ വ്യാപൃതൻ ആയിരുന്ന അഭിജിത് ശ്രീയുടെ വാക്കുകൾ ശരിക്ക് കാതോർക്കാൻ കഴിയുന്ന മാനസിക അവസ്‌ഥയിൽ ആയിരുന്നില്ല . എങ്കിലും അവളുടെ ''മുറുമുറുക്കലുകൾ'' അയാളെ വല്ലാതെ
💬 Comments
View all comments