Chapter Title : പ്രണയം കഥ പറഞ്ഞ മഞ്ഞുകാല ഡിസംബറിൽ 2
അസ്വസ്‌ഥനാക്കി . ഒടുവിൽ , കിടക്ക വിട്ടെഴുന്നേറ്റ് തീർത്തും മൗനിയായി അതേ ഭാവഹാദികളോടെ തൊട്ടടുത്ത് ബാത്തുറൂമിലേക്ക് അദൃശ്യനായി . കുറെയധികം നേരത്തെ, പ്രതീക്ഷയോടെയുള്ള കാത്തിരിപ്പിൽ....അഭി വീണ്ടും വളരെ വൈകുന്നതറിഞ്ഞു ക്ഷമയില്ലാതെ ശ്രീ പടിയിറങ്ങി താഴേക്ക് പോന്നു .
അൽപ സമയത്തെ ഇടവേളയ്ക്കു ശേഷം ...ഹാളിൽ സംസാരത്തിൽ നിന്നിരുന്ന ശ്രീയും അമ്മായിയും ആരോ പടിയിറങ്ങി വരുന്ന പാദപതനശബ്‌ദം കേട്ട് തിരിഞ്ഞു നോക്കി . അതാ അഭി ....കുളിമുറിക്കുള്ളിലെ വിചാര ലോകത്തെ ഏകാന്ത തടവറയിൽ മനോവ്യാപാരങ്ങിൽ മുഴുകി....നിലകിട്ടാതെ ,കൈകാലിട്ടടിച്ചു....മുങ്ങിനിവർന്നു അവസാനം, ആ വീടും ലോകവും വിട്ടു പുറത്തേക്ക് . അങ്ങനൊരു ദൃഢനിശ്ചയത്തിൽ കുളിച്ചൊരുങ്ങി വേഷം മാറി താഴേക്കിറങ്ങി വന്നു . പുതിയൊരു മുണ്ടും ജുബ്ബയും എന്നതൊഴിച്ചാൽ മറ്റൊന്നിനും ഒരു മാറ്റവുമില്ല. അതേ അലസശോക ഭാവം !. കണ്ടമാത്രയിൽ ശ്രദ്ധതിരിച്ചു അവൻ്റെ 'അമ്മ അവനെ നോക്കി .
'' മോനേ അഭി അങ്ങോട്ടിരിക്കെടാ ....'അമ്മ മോന് കാപ്പി എടുക്കാം''. വെപ്രാളപ്പെട്ട് പറയാൻ തുടങ്ങിയ അവരുടെ വാക്കുകളെ അല്പംപോലും മുഖവിലക്കെടുക്കാതെ , ഹാളിലെത്തിയ അയാൾ ആരോടും ഒന്നും പറയാതെ , ഒരു നോട്ടം പോലും എങ്ങും എറിയാതെ....അവരെ പിന്നിട്ട് എന്തോ തീരുമാനിച്ചു ഉറപ്പിച്ചപോലെ പുറത്തേക്കിറങ്ങി .വീടിനുള്ളിൽ അമ്മയും മുറപ്പെണ്ണും ....പുറത്തു സിറ്റൗട്ടിൽ അച്ഛനും, കാത്തിരുന്നു മുഷിഞ്ഞു. ഒടുവിൽ ആനന്ദത്തോടെ അവനെ കണ്ടുമുട്ടുമ്പോൾ...ആരോടും ഒരു പ്രതിപത്തിയും പുലർത്താതെ ഒരുവാക്ക് ഉരുവിടാതെ , വീടുവിട്ട് പുറത്തേക്ക് പോകുന്ന ദയനീയദൃശ്യം കണ്ട് എല്ലാവരും അസ്തപ്രജ്ഞരായി നിന്നുപോയി!. പിന്നെ , ആരെയും കൂസാതെ...ഷെഡ്‌ഡിൽ നിന്നും ബൈക്ക് സ്റ്റാർട്ട് ചെയ്തയാൾ റോഡിലേക്ക് ശീഖ്ര0 ഓടിച്ചുനീങ്ങി. പിറകിൽ നിന്നും അപ്പോൾ " മോനേ അഭീ....എന്തെങ്കിലും ഒന്ന് കഴിച്ചിട്ട് പോ മോനേ ''എന്നൊരു അമ്മയുടെ കേഴൽ മാത്രം!!....അശരീരി ആയവിടെ പ്രതിധ്വനിച്ചു മുഴങ്ങുന്നുണ്ടായിരുന്നു .ഒപ്പം...മൂകസാക്ഷിയായി ,മൂന്ന് വൃണിത ഹൃദയങ്ങളും!.....നിർനിമേഷരായി നോക്കിനിന്ന ഇരുജോഡി കൺകളിൽ നിന്ന് തൂവിതുളുമ്പിയ കണ്ണീർരത്നങ്ങളും ! ! !.
ഇതേസമയം.......നഗരത്തിലെ പഴക്കമേറിയതും, തിരക്കാർന്നതുമായ ''കരമന''യിലെ '' ഗാലക്‌സി ബാർ '' .അവധി ദിനമായതിനാലും മറ്റും അന്നേ ദിവസം....അവിടം നല്ല തിരക്കിനാൽ മുഖരിതമായിരുന്നു . തിരുമല മാർത്തോമാ സെന്റ് ജോർജ്ജ് വലിയപള്ളിയിൽ വച്ചുനടന്ന അലീന-ഡാനിയൽ
💬 Comments
View all comments