0%

Chapter Title : പ്രണയം കഥ പറഞ്ഞ മഞ്ഞുകാല ഡിസംബറിൽ 2

Author : Anu Anand Read All Parts 966

അഭിയില് കൈവന്ന ഈ പ്രകടമായ മാറ്റം , പ്രഭാകരൻ നായരിലും അമ്മിണിയമ്മയിലും വല്ലാത്ത ആശ്വാസവും ആനന്ദവും പ്രദാനം ചെയ്‌തു .എങ്കിലും ...ആ കാര്യക്രമം ദിവസങ്ങളിൽ , മുന്നോട്ട് പോയപ്പോൾ....സമാധാനം ഒരുപോലെ ഉത്കന്ധയിലും ആശങ്കയിലും ചെന്നെത്തി !. ...ഭയമുണർത്താൻ തുടങ്ങി .

അങ്ങനെയുള്ള ഏതോ ഒരു ദിവസം.....ഡൗണിൽ എന്തോ അത്യാവശ്യത്തിനു പോയി മടങ്ങുകയായിരുന്നു അഭീടെ അമ്മയും സഹോദരി അഭിരാമിയും . ഡൗൺ വിട്ട് ,ബസ്സ് മുന്നോട്ട് പോയപ്പോൾ ഉള്ളിലെ തിരക്ക് ഒന്ന് കുറഞ്ഞു . അടുത്തടുത്ത് ഇരിക്കുന്നവരെ നേരെചുവ്വേ കാണാൻ പറ്റുന്ന തരത്തിൽ ആളുകൾ ഒഴിഞ്ഞു .പെട്ടെന്ന് ...വളരെ യാദൃശ്ചികമായി ആണ് ആ ''അമ്മയും പെങ്ങളും'' തൊട്ടടുത്തെ സീറ്റിൽ ഇരിക്കുകയായിരുന്ന സ്മിത ടീച്ചറിനെ കാണുന്നത് . ഒരേസമയം അവരും തിരിച്ചു രണ്ടാളെയും കണ്ടു . തമ്മിൽ അറിയാവുന്നവർ ആയിരുന്നതിനാൽ , '' ഒരു നിമിഷം '' ഇരുകൂട്ടരും ...ഒന്ന് ഒരുപോലെ ഞെട്ടി !. കുറേ നാളുകൾക്കുശേഷമുള്ള അസാധാരണ കൂടിക്കാഴ്ച !. പരസ്‌പരം തിരിച്ചറിഞ്ഞു , ഇരുകൂട്ടരും മന്ദഹാസം കൈമാറി ....പരിചയം പുതുക്കി .അഭിരാമി ടീച്ചറിൻറെ അതേ കോളേജിൽ ആയിരുന്നു പഠനം എന്നതിനാൽ അവരെ നന്നായ് അറിയാമായിരുന്നു . അവർ അവളെ നേരിട്ട് പഠിപ്പിച്ചിട്ടില്ലാതിരുന്നതിനാൽ....അഭിരാമിയെ ടീച്ചർക്ക് അത്രക്കങ്ങ് സുപരിചിത അല്ലായിരുന്നു . അമ്മിണിയമ്മയെ ആട്ടേ , അഭീടമ്മ എന്ന നിലയിലും , അല്ലാതെയും വളരെ പണ്ടുമുതലേ നല്ല പരിചയവും അടുപ്പവും ഉണ്ട് . കൂടാതെ ,കാണുമ്പോൾ അവരോട് കുടുംബകാര്യങ്ങൾ അന്വേഷിക്കുന്ന പതിവും ഉണ്ടായിരുന്നു . എന്നാൽ ...തൻറെ മകൻറെ എല്ലാമായിരുന്ന അലീനമോളുടെ സ്വന്തം ആന്റി എന്ന '' ഐഡൻറ്റിറ്റി ''

💬 Comments

View all comments