Chapter Title : പ്രണയം കഥ പറഞ്ഞ മഞ്ഞുകാല ഡിസംബറിൽ 2
അഭീടെ അമ്മയെ അങ്ങോട്ടുകയറി എന്തെങ്കിലും സംസാരിക്കുന്നതിൽ നിന്നും വിലക്കി . അമ്മയ്ക്കും മകൾക്കും തോന്നിയ ചമ്മലും ,പതർച്ചയും ഒക്കെ ട്ടീച്ചറിലും അതേയളവിൽ പ്രതിഫലിച്ചു...അങ്ങോട്ടുള്ള സംസാരത്തിനു തടയിട്ടു . എങ്കിലും ...ക്ലാസ്സിലെ തന്റെ ഏറ്റവും പ്രിയപ്പെട്ട വിദ്യാർത്ഥി ആയിരുന്ന '' ജിത്തു ''നെ തനിക്ക് ഒരിക്കലും മറക്കാൻ കഴിയില്ല .ഒപ്പം തൻറെകൂടി പങ്കാളിത്തത്തിൽ, സ്വന്തം ''നീസ് ''നാൽ അവന് സംഭവിച്ച ദുര്യോഗങ്ങൾ !....തനിക്ക് ഒരിക്കലും അതിൽനിന്ന് ഒഴിഞ്ഞുമാറാനോ ഒട്ടും കൈകഴുകാനോ കഴിയില്ല . ഇപ്പോഴത്തെ അവൻറെ അവസ്ഥ കണ്ടെത്തി , താനാൽ എന്തെങ്കിലും ഒരു ആശ്വാസം അവന് പകർന്ന് നൽകണം എന്ന ഉറച്ച ആഗ്രഹവും മനഃപാഠവും അവരെ മുന്നോട്ട് നയിച്ചു . അത് പുഞ്ചിരിക്ക് പിന്നിലെ കുശലാന്വേഷണങ്ങളിൽ അവരെ എത്തിച്ചു . വർത്തമാനം ഔപചാരികത വിട്ട് അഭീ വിഷയത്തിൽ എത്താൻ അധികസമയം എടുത്തില്ല .
''ജിത്തു ഇപ്പോൾ എങ്ങനെയുണ്ട് ? '' ....സ്മിത ആന്റി നേരിട്ട് പ്രതിപാദ്യത്തിലെക്കെത്തി . അഭിരാമിയാണ് അതിന് ഉത്തരം ഒരു ചോദ്യ രൂപേണ പറഞ്ഞത് . '' ടീച്ചർ ഇടക്ക് എപ്പോൾ എങ്കിലും അവനെ കണ്ടിരുന്നോ ? ''
''ഇല്ല . ക്ലാസ്സ് കഴിഞ്ഞ ശേഷം എനിക്കവനെ തീരെ കാണാൻ കഴിഞ്ഞിരുന്നില്ല . പക്ഷെ അവൻറെ കാര്യങ്ങൾ എല്ലാം കുറേയേറെ ഞാൻ അറിഞ്ഞിരുന്നു . അതിലേറെ ഊഹിച്ചു മനസ്സിലാക്കാനും ആവും . അതാ ഞാൻ അങ്ങനെ ചോദിച്ചത് . ''
'' അപ്പോൾ അവൻറെ പ്രണയബന്ധത്തെ കുറിച്ചും ....? '' അഭിരാമി ചോദ്യങ്ങൾ ആവർത്തിച്ചു . " ഉം .....'' വിഷമവും ചമ്മലും അവരെ
💬 Comments
View all comments