0%

Chapter Title : പ്രണയം കഥ പറഞ്ഞ മഞ്ഞുകാല ഡിസംബറിൽ 2

Author : Anu Anand Read All Parts 973

മൂളലിൽ ഒതുക്കി നിർത്തിച്ചു . പിന്നെ , വേദന അമ്മിണിയമ്മ സ്വയം ഏറ്റെടുത്തു , ശോക വിവശയെപോൽ അറിയിച്ചു . '' അത് അവനെ എല്ലാത്തരത്തിലും ...ആകെ തകർത്തു തരിപ്പണമാക്കി ടീച്ചർ . മോൻ ഇപ്പോൾ ഭ്രാന്തു പിടിച്ചപോലെ നടക്കുകയാ . ''

'' ചിലതൊക്കെ ഞാനും അറിഞ്ഞിരുന്നു . അവൻ ഇപ്പോൾ ഭയങ്കര കുടിയും തുടങ്ങി അല്ലേ ?.'' അസഹ്യതയോടെ ടീച്ചർ....

വീണ്ടും അഭിരാമി ഇടപെട്ടു . '' ആദ്യം കുറേ ദിവസങ്ങളിൽ അമിതമായ കുടി ആയിരുന്നു . ഒരു രക്ഷയും ഇല്ലാത്ത കുടി ...ഇരുട്ടെവെളുക്കെ !. രാവിലെ തുടങ്ങിയാ പാതിരാത്രി ആവുമായിരുന്നു വീട്ടിൽ വരാൻ . എല്ലാവരും പറഞ്ഞു അതൊക്കയൊന്നു മാറി . ഇപ്പോൾ കുടിയും കറക്കവും ഒന്നുമില്ല , പക്ഷെ ....''

അമ്മിണിയമ്മ പൂരിപ്പിച്ചു...'' മുറിയിൽ തന്നെ എപ്പോഴും . മുഴുവൻ സമയവും അടച്ചുപൂട്ടി ചിന്തിച്ചു ,ബീഡിയും വലിച്ചിരിക്കും . പുറത്തേക്കെങ്ങും ഇറക്കമോ ആരോടും മിണ്ടാട്ടമോ ഇല്ല !. ഭക്ഷണം തോന്നുമ്പൾ എന്തേലും കഴിച്ചാലായി .''

അമ്മയുടേയും മകളുടേയും സങ്കടം കുത്തിനിറച്ച വാക്കുകൾ കേട്ട് , സ്മിതക്കും ജിത്തിനെ ഓർത്തു വലിയ ഉത്കൺഠയും ഭയവും തോന്നി . വ്യസനം മുഴുവൻ ഉള്ളിൽ ഒളിപ്പിച്ചു അവർ തുടർന്നു ....'' എനിക്ക് അവൻറെ മുഖത്തു നോക്കാൻ അർഹതയില്ല . പക്ഷെ അവൻറെ ഈ അവസ്‌ഥയിൽ അവനെ ഒന്ന് വന്നുകണ്ട്‌ ആശ്വസിപ്പിക്കണം എന്ന് വല്ലാത്ത ആഗ്രഹമുണ്ട് . എന്നെ അവൻ അവിടുന്ന് അടിച്ചിറക്കിയില്ലേൽ......ഇപ്പോൾത്തന്നെ നിങ്ങൾക്കൊപ്പം ഒന്ന് വന്നുകണ്ട്‌ സംസാരിച്ചു നോക്കാം . ''

അമ്മ വീണ്ടും ....''

💬 Comments

View all comments