0%

Chapter Title : പ്രണയം കഥ പറഞ്ഞ മഞ്ഞുകാല ഡിസംബറിൽ 2

Author : Anu Anand Read All Parts 975

മകളെപ്പോലെ തന്നെ , ഞങ്ങൾക്ക് ഇവൾ !. ആങ്ങളയുടെ ഒരേ ഒരു മകൾ ആണ് . ശ്രീക്കുട്ടി . മകൾ അഭിരാമി ബോംബേക്ക് പോയിക്കഴിഞ്ഞാൽ ഞങ്ങൾക്ക് ആകെ ആശ്രയവും രക്ഷയും ഒക്കെ ഇവൾ മാത്രമാ .'' ശ്രീക്കുട്ടിയെ ചേർത്തണച്ചു, വാത്സല്യത്തോടെ ...കേശഭാരം തഴുകി തലോടി അവർ അറിയിച്ചപ്പോൾ ...ശ്രീയുടെ കണ്ണുകൾ ഈറനണിഞ്ഞിരുന്നു .

തികഞ്ഞ ഔൽസുക്യത്തോടെ, എല്ലാവരെയും മാറി മാറി നോക്കി , ഊറിക്കുടിച്ച ചായക്കപ്പ് മേശപ്പുറത്തു വച്ച് എണീറ്റ് തിരിഞ്ഞ ടീച്ചർ.....'' ജിത്തു ? ''.....

'' മുകളിലെ മുറിയിലാ...ടീച്ചർ വന്നിട്ടുണ്ട് എന്നറിഞ്ഞാലും താഴേക്ക് ഇറങ്ങിവരാൻ വഴിയില്ല . മോളേ ശ്രീ ,മോൾ ചെന്ന് ടീച്ചർ വന്നിട്ടുണ്ട് ...ഒന്ന് താഴേക്ക് ഇറങ്ങിവരാൻ പറഞ്ഞുനോക്കു .വരുന്നേൽ വരട്ടെ . ''

അമ്മിണിയമ്മേടെ വാക്കുകൾ ഖണ്ഡിച്ചു , ''വേണ്ട ,സാരമില്ല .ഞാൻ അങ്ങോട്ടുപോയി അവനെ കണ്ടോളാ0 . മോള് വന്ന് ആ റൂം ഒന്ന് കാണിച്ചു തന്നേ ....'' ശ്രീയെ കൂട്ടി ടീച്ചർ മുകളിലേക്ക് പടി കയറാൻ ഒരുങ്ങി . ശ്രീക്കുട്ടി അവർക്കുമുന്നെ ഗോവണി ഓടിക്കയറി , ആദ്യം കണ്ട ഏട്ടൻറെ റൂം ചൂണ്ടിക്കാട്ടി ,അടഞ്ഞുകിടന്ന ഡോറിൽ തുടരെ തട്ടി വിളിക്കാൻ തുടങ്ങി ....'' അഭിയേട്ടാ . . ..അഭിയേട്ടാ....വാതിൽ തുറക്കൂ ,ഏട്ടനെ കാണാൻ ടീച്ചർ വന്നിരിക്കുന്നു '' .

ടീച്ചർ '' എന്ന വാക്ക് ആദ്യം കേട്ട നിമിഷം അഭി ഞെട്ടിത്തരിച്ചു . പിന്നെ പേരറിയാത്ത എന്തൊക്കെയോ വികാരങ്ങൾ...അവനെ വിറകൊള്ളിച്ചു . തുടരാലോചനകൾക്ക് അവസരം കൊടുക്കാതെ , മുട്ട് തുടർന്നപ്പോൾ ...അവൻ പിന്നെ നേരെ പോയി വാതിൽ

💬 Comments

View all comments