Chapter Title : പ്രണയം കഥ പറഞ്ഞ മഞ്ഞുകാല ഡിസംബറിൽ 2
തുറന്നു . കതക് വലിച്ചുതുറന്ന് മുന്നിലേക്കെത്തിയ അഭിയെ കണ്ട് ടീച്ചർ അക്ഷരാർഥത്തിൽ പകച്ചു നിന്നുപോയി !. ഒരു നിമിഷം , ആ കോലം കണ്ട് അവനെ തിരിച്ചറിയാൻ കഴിയാതെ അവർ .സ്തംഭിച്ചു പോയി. സന്യാസിയെ ഓർമ്മിപ്പിക്കുന്ന വളർന്നുനീണ്ട ദീക്ഷയും മുടിയും....മുഷിഞ്ഞ വേഷവും , രക്തമയമില്ലാത്ത മുഖത്തെ വിഷാദ ഛായകളും എല്ലാം സ്മിതാമാമിൻറെ ഹൃദയം തകർക്കുന്ന കാഴ്ചകൾ ആയിരുന്നു .
മാമിനെ ഒരു പ്രതീക്ഷയും ഇല്ലാതെ , പൊടുന്നനെ നേരിൽ കണ്ടപ്പോൾ....അഭിക്കും ഏതാണ്ട് ഇതേ അവസ്ഥകൾ ആയിരുന്നു . പരിഭ്രമവും ...ലജ്ജയും ആകെയൊരു ചളിപ്പും കുറ്റബോധവും ...എല്ലാംകൊണ്ട് അവൻ ആകെ വല്ലാതായി . എങ്കിലും തൊട്ടടുത്ത നിമിഷം ,ആകെ ആകുലചിത്തനുമായി .ഒന്നും ഒന്നുമല്ലാത്ത തന്നെ തേടി....കലാലയത്തിൻറെ ആകെ സമ്പത്തു , വിദ്യാർഥികളുടെ മുഴുവൻ ആരാധനാപാത്രം ഇവിടംവരെ വരിക . അതും തന്നെ നേരിട്ട് കാണാൻ , ആശ്വസിപ്പിക്കാൻ...ആ സ്നേഹാദരവുകൾ പങ്കിടാൻ ....വിശ്വസിക്കാനായില്ല !!...അഭിക്ക് സ്വയം നുള്ളി നോക്കേണ്ടി വന്നു ആ യാഥാർഥ്യം തിരിച്ചറിയാൻ . അതിശയത്തോടെ , ടീച്ചറിൻറെ സ്വന്തം '' ജിത്തൂട്ടൻ '' അവരെ ഉറ്റു നോക്കുമ്പോൾ ....അവൻറെ നിലവിലെ ദയനീയ സ്ഥിതി ഒന്നുകൂടി വിളിച്ചോതുന്ന ചുവന്നു കലങ്ങിയ കണ്ണുകൾ , ബീഡിക്കറ പിടിച്ചു കരുവാളിച്ച ചുണ്ടുകൾ ഒക്കെ ...ആ സ്ത്രീഹൃദയത്തെ ഒന്നായി വിഷാദസാഗരത്തിൽ ആഴ്ത്തി .ദീനാനുകമ്പ !...ആ മനസ്സിനെ ഒന്നാകെ പിടിച്ചുലച്ചു . തൻറെ ഏറ്റവും പ്രിയങ്കരനായിരുന്ന ശിഷ്യന് ബോധപൂർവ്വം അല്ലെങ്കിലും...താൻകൂടി ,പാത്രഭൂതയായ് സമ്മാനിച്ച ദുരന്തങ്ങൾ !. എങ്ങനെ അനുചാരിയെ പറഞ്ഞു മനസ്സിലാക്കണം എന്നറിയാതെ ആ '' ഗുരുമുഖം '' തേങ്ങി . ഒരു നിമിഷത്തെ
💬 Comments
View all comments