Chapter Title : പ്രണയം കഥ പറഞ്ഞ മഞ്ഞുകാല ഡിസംബറിൽ 2
കാഴ്ചയുടെയും ചിന്തകളുടെയും ''പ്രതിഫലനം '' ആ നീൾമിഴിപ്പൂവുകളെ ഒന്നായി ഈറൻ അണിയിച്ചു ...പതിയെ അവനിലേക്ക് നടത്തിച്ചു .
'' ജിത്തു എന്താണിത് ?....'' ചോദ്യത്തോടൊപ്പം ...അവർ അവനെ തോളിൽ ചേർത്തണച്ചു . അവരുടെ കനിവൂറിയ ഈറൻമിഴികൾ ,അതിലെ ദയാവായ്പ്പു...ഇടറിയ ശബ്ദശകലം ,ആശ്ലേഷത്തിലെ ''മാതൃത്വം '', തലോടലിലെ ''സഹോദരീ സാന്ത്വനം '' എല്ലാം അവൻറെ ജീവനറ്റ നഗ്നനേത്രങ്ങളെയും ''സജ്ജലങ്ങ''ളാക്കി. അതിൽനിന്നും അടർന്നുവീണ ''സ്നേഹാശ്വാസ മുത്തുമണികൾ '' അവരുടെ തോളും ആർദ്രമാക്കി .
'' എന്തിനാ ഇങ്ങനൊക്കെ , നീ മുതിർന്നവൻ ആയില്ലേ ?...കൊച്ചു കുട്ടികളെപ്പോലെ...പോട്ടേ , കഴിഞ്ഞതെല്ലാം കഴിഞ്ഞു . ഇനി എല്ലാം മറന്നു , പുതിയൊരാളായി ജീവിക്കൂ ''. സ്മിതാ മാമിൻറെ സ്വാന്തനം തിരയടിക്കുന്ന പ്രതീക്ഷയുറ്റ വാക്കുകൾ, കുളിർതെന്നലായ് ''ജിത്തിൻറെ'' ശ്രവണപുടങ്ങളെ തൊട്ട് തലോടുമ്പോൾ ...അത്രയും ദിവസം പിടിച്ചു നിർത്തിയിരുന്ന അവൻറെ ദുഃഖം മുഴുവൻ ആത്മ നിയന്ത്രണങ്ങളെല്ലാം കൈവിട്ട് ....അണപൊട്ടിയൊഴുകി . ആചാര്യയുടെ ആലിംഗന ഹസ്തങ്ങളിൽ വീണ് അഭി അറിയാതെ പൊട്ടിക്കരഞ്ഞു . അവൻറെ തെറ്റുകുറ്റങ്ങളും പാപങ്ങളും കഴുകിക്കളഞ്ഞ വിശുദ്ധ ഗംഗയായി മാറി ഗുരുനാഥയുടെ സ്നേഹാശ്ലേഷ ചുമൽ !.
പശ്ചാത്താപ വിവശനായി...കണ്ണീരാൽ ഗുരുപൂജ ചെയ്‌തു തെറ്റുകുറ്റങ്ങളിൽ നിന്ന് മോചിതനായി പുറത്തുവന്ന ജിത്തിനെ, ചുമലിൽ നിന്ന് അടർത്തിമാറ്റി ...താടിയിൽ പിടിച്ചു ആശ്വസിപ്പിച്ചു സ്മിതാമാം തുടർന്നു ... ‘’ ഇനി , എല്ലാ0 കളഞ്ഞു പഴയതൊന്നും ആലോചിക്കാതെ...ഇവിടുള്ള ആരെയും വേദനിപ്പിക്കാതെ ക്ലാസ്സുകൾ കണ്ടിന്യൂ ചെയ്‌തു മുന്നോട്ടു പോകാൻ നോക്കൂ കുട്ടാ . ഒന്നുകിൽ ''പി .ജി ''ക്ക് പോകൂ .അല്ലേൽ വല്ല ടെസ്റ്റും എഴുതി എവിടെങ്കിലും എന്തേലും ജോലിക്ക് ശ്രമിച്ചു
💬 Comments
View all comments