Chapter Title : പ്രണയം കഥ പറഞ്ഞ മഞ്ഞുകാല ഡിസംബറിൽ 2
അച്ഛനും അമ്മയ്ക്കും ഒരു സഹായിയാവ് .ക്ലാസ്സിലെ ജിതിൻറെ ഏറ്റവും ബെസ്റ്റ് ടീച്ചറിൻറെ ഏറ്റവും ഫേവറേറ്റ് സ്റ്റുഡൻറ്നോടാണ് ടീച്ചർ ഈ പറയുന്നത് എന്നോർക്കുക . എൻറെ വാക്കുകൾ മോൻ തള്ളിക്കളയില്ല എന്ന് വിചാരിക്കുന്നു . ടീച്ചറിന് പറയാനേ പറ്റൂ . ജിത്തു മിടുക്കൻ ആണെന്ന് അറിയാം .അതുകൊണ്ടാണ് ഇത്രയും പറഞ്ഞത് . ''
'' എങ്കിലും മോം അവള് ....അവളെ ഒരിക്കലും ഞാൻ ......'' അഭിയുടെ വാക്കുകൾ ഇടറി. അത് മുഴുവിപ്പിക്കാൻ സമ്മതിക്കാതെ ഇടപെട്ട് ടീച്ചർ '' വേണ്ട കുട്ടാ !...അതിൻറെ ശരി തെറ്റ് കളിലേക്കും ന്യായഅന്യായ ങ്ങളിലേക്കും ഒന്നും നാമിനി അധികം കടക്കണ്ടാ . അതൊക്കെ വെറും അടഞ്ഞ അധ്യായങ്ങളായി കണ്ട്, മുന്നോട്ടുള്ള നല്ല ജീവിതങ്ങളെ കുറിച്ച് മാത്രം ചിന്തിച്ചു സന്തോഷവാനായി നീങ്ങുക !. ''
ഗുരുവിൻറെയും ശിഷ്യൻറെയും ഗുണപരമായ കൂടിക്കാഴ്ചക്ക് സാക്ഷ്യപത്രം ആവാൻ, ശ്രീമോളെ കൂടാതെ...അവൻറെ അച്ഛനും അമ്മയും സഹോദരിയടങ്ങുന്ന കുടുംബവും വാതിലിനു പുറത്തു അക്ഷമരായി കാത്തുനില്പിൽ ആയിരുന്നു . തിരിഞ്ഞുനോക്കി , അവരെ കൂടി മുഖവിലക്കെടുത്തു എന്നപോൽ സ്മിതമാം തുടർന്നു ....' '' പക്ഷെ , ഒന്ന് മാത്രം ഉള്ളിൽ ഇപ്പോഴും നീ ഓർത്തോ...നമ്മുടെ ലീനമോൾക്ക് ഒരിക്കലും ആരെയും ചതിക്കാൻ കഴിയില്ല . അവളെ അവളുടെ പപ്പയും മമ്മിയും അങ്കിൾമാരും കൂടി ചേർന്ന് , വിരട്ടി...ഭീഷണിപ്പെടുത്തി ,തല്ലി , ബലംപ്രയോഗിച്ചു അവളുടെ യാതൊരു സമ്മതവും കൂടാതെ , ഈ വിവാഹത്തിൽ കൊണ്ട്ചെന്നു എത്തിക്കുകയായിരുന്നു . ''
'' ടീച്ചർ അത് മാത്രമാ എന്നെയും സംശയിപ്പിക്കുന്നതും വിഷമം ഉണ്ടാക്കുന്നതും !. അവൾ എന്തിന് ?...ആർക്കുവേണ്ടി...? അവരുടെ
💬 Comments
View all comments