Chapter Title : പ്രണയം കഥ പറഞ്ഞ മഞ്ഞുകാല ഡിസംബറിൽ 2
ഭീഷണികൾക്ക് കീഴടങ്ങി . ആ സമയത്തു എങ്ങനെങ്കിലും അവൾക്ക് ഇറങ്ങി വന്നുകൂടായിരുന്നോ ?...അല്ലേൽ '' ഒരു വാക്ക് ''ഒരുവാക്ക്...എന്നെ അവൾക്ക് അറിയിച്ചു കൂടായിരുന്നോ ?...പോട്ടേ ....''
'' അതിന് പിന്നിലൊക്കെ ഒരുപാട്...ചതികളുടെയും കാപട്യങ്ങടെയും ഒക്കെ കഥകൾ ഉണ്ട് മോനേ ...എല്ലാം ഒരിക്കൽ നീ അറിയും . ഇപ്പോൾ അതൊന്നും വിവരിക്കാനുള്ള മനസ്സാന്നിധ്യം എനിക്കില്ല എന്ന് കൂട്ടിക്കോ . നീ അതൊക്കെ അറിഞ്ഞിട്ട് ഇനി വല്യ കാര്യവുമില്ല . കഴിഞ്ഞത് കഴിഞ്ഞു , മോന് അതിലും നല്ലൊരു പെൺകുട്ടി എവിടെയോ കാത്തിരിപ്പുണ്ട് . അതാണ് ഇത് നടക്കാഞ്ഞത് എന്ന് മാത്രം ഓർത്താ മതി !. ''
സ്മിതടീച്ചറിൻറെ വളരെ നീണ്ട വാക്കുകൾക്ക് അനുബന്ധം എന്നോണം അവൻറെ 'അമ്മ പറഞ്ഞു '' ടീച്ചറെ , അവൻറെ ഈ അവസ്‌ഥക്ക് അവനെക്കാളേറെ ദുഃഖം ഞങ്ങൾക്കുണ്ട് !. കാരണം ആ കൊച്ചിനെ ഞങ്ങൾക്ക് നേരിട്ടറിയാം .ഞങ്ങൾക്കും......തിരിച്ചു അവൾക്ക് ഞങ്ങളേയും വല്യ ഇഷ്‌ടമായിരുന്നു .അതിനാൽ എപ്പോൾ ഇവൻ അവളെ വിളിച്ചുകൊണ്ട് വന്നാലും അവൻറെ ഇഷ്‌ടത്തിന് കല്യാണം നടത്തി കൊടുക്കാൻ ഞങ്ങൾ തയ്യാറായിരുന്നു . പക്ഷെ അതിൻറെ വീട്ടുകാർ അതിന് എതിരായിരുന്നു . അവർ അതിനെ നിർബ്ബന്ധിച്ചു വേറെ കല്യാണം നടത്തി കൊടുത്തു . അതിന് നമ്മളാരും അല്ലല്ലോ കുറ്റക്കാർ ?.എല്ലാം അവൻറെ വിധി !!.അല്ലാതെന്തു പറയാൻ ?. അതിന് ഇങ്ങനെ ‘’ ഊണും ജപവും '' ഇല്ലാതെ ജീവിതം തുലക്കണോ ?. ''
അമ്മയുടെ ദീർഘനിശ്വാസത്തിന് ടീച്ചറുടെ വിശദീകരണം .....'' ഇവരുമായി ഏറ്റവും ആത്മബന്ധം ഉണ്ടായിരുന്ന ഒരാൾ എന്നനിലയിൽ ...ഇവരുടെ വിവാഹം മംഗളമായി നടത്തി
💬 Comments
View all comments