Chapter Title : പ്രണയം കഥ പറഞ്ഞ മഞ്ഞുകാല ഡിസംബറിൽ 2
കൊടുക്കാൻ ബാധ്യതപ്പെട്ട ഒരാൾ ഞാനായിരുന്നു . ആ അർത്ഥത്തിൽ ഞാനിവരെ സ്വാർഥതക്കായി കയ്യൊഴിഞ്ഞു എന്ന തരത്തിൽ ...എന്നെ കുറ്റപ്പെടുത്തുകയും വെറുക്കുകയും ചെയ്യുന്ന ആൾക്കാർ ഉണ്ടാവും ...ഇവരുടെ സുഹൃത്തുക്കൾ ഉൾപ്പടെ . ഞാനതൊന്നും ഒട്ടും കാര്യമാക്കുന്നില്ല !. പക്ഷെ , ഇവൾ തമ്മിൽ ''അത്തരത്തിൽ '' ഒരു ബന്ധം ഉണ്ടെന്നും....കല്യാണം ചെയ്യാൻ താല്പര്യം ഉണ്ടെന്നും ഇവർ ആരെങ്കിലും എന്നോട് എപ്പോഴെക്കും അറിയിച്ചിരുന്നെങ്കിൽ , എനിക്ക് ഇവർക്കായി എന്തെങ്കിലും ചെയ്യാൻ കഴിയുമായിരുന്നു . ഇത് പക്ഷെ എല്ലാം കഴിഞ്ഞു ...ഇവരുടെ ബന്ധം മോളുടെ വീട്ടിലറിഞ്ഞു , അവൾക്ക് വേറെ കല്യാണം ആലോചിക്കുമ്പോൾ ആണ് ഞാൻ എല്ലാം അറിയുന്നത് . ''
അഭിരാമി....'' അത് ടീച്ചർ, ഇവന് സ്‌കൂളിൽ പഠിക്കുമ്പോൾ മുതലേ ലീനയെ വലിയ ഇഷ്‌ടം ആയിരുന്നു എന്നും....തിരിച്ചു ലീനക്ക് ഇവനെ ഇഷ്‌ടമാണെന്ന് തുറന്നു പറഞ്ഞ സമയത്തേ ഇവന് ഇവൻറെ പ്രണയം തുറന്നറിയിക്കാൻ കഴിഞ്ഞുള്ളൂ...എന്നുമാ ഇവൻ ഞങ്ങളോടൊക്കെ പറഞ്ഞത് .''
ടീച്ചർ വിശദീകരണം തുടർന്നു .....'' അതെ , അതൊക്കെ അറിഞ്ഞപ്പോൾ പിന്നെ ഞാൻ എല്ലാം അറിഞ്ഞിരുന്നു . ടൂർടൈമിൽ ജിത്തു മോളോട് കാണിച്ച കരുതൽ , സ്നേഹം , വാത്സല്യം എല്ലാമെല്ലാം മനസ്സിലാക്കി , അവൾക്ക് ഇവനോട് തീർത്താൽ തീരാത്ത ഇഷ്‌ടവും സ്നേഹവും തോന്നിയതും....അത് ഇവനെ തിരിച്ചു അറിയിക്കാനാവാതെ കുഴഞ്ഞതും ...എല്ലാം . പിന്നെ രണ്ടുംകൽപ്പിച്ചു മോൾ അവളുടെ പ്രണയം ഇവനെ അറിയിച്ചപ്പോൾ ,മാത്രമാണ് അവൾ അറിയുന്നത്...കുട്ടിക്കാലം മുതലേ എൻറെ മോളോട് ഇഷ്‌ടവും സ്നേഹവും ഉള്ളിൽ കൊണ്ടുനടന്ന്.... അതവളെ തുറന്നറിയിച്ചാൽ ...അവൾക്ക് അനിഷ്‌ടം ആവുമോ എന്ന ഭയപ്പാടിൽ എല്ലാം ഉള്ളിൽ
💬 Comments
View all comments