Chapter Title : പ്രണയം കഥ പറഞ്ഞ മഞ്ഞുകാല ഡിസംബറിൽ 2
പേറി അവളെ കരുതി മാത്രം മോൻ ജീവിച്ച കഥകൾ നിറയെ . അതും പിന്നെ പരസ്പര പ്രേമം തുറന്നുപറഞ്ഞു അവർ പ്രണയത്തിൽ ആയതും എല്ലാം. അവരുടെ ജീവിതത്തിലെ ഒരു സെക്കൻറ് പോലും അവൾ എന്നോട് തുറന്നുപറയാതെ ഇരുന്നിട്ടില്ല
. '' അതിന് അഭീടെ അമ്മേടെ അഭിപ്രായം ഉടനെയെത്തി....'' എന്തായാലും , നടന്നത് നടന്നു . ടീച്ചർ പറഞ്ഞപോലെ ഇനിയും അതൊക്കെ ഓർത്തു ജീവിതം തുലാക്കാതെ പഠിക്കാൻ ആഗ്രഹം ഉണ്ടെങ്കിൽ പഠിക്കാൻ പറഞ്ഞു . അതല്ല , അവന് ഒരു കല്യാണമാണ് ഇപ്പോൾ ആവശ്യമെങ്കിൽ...ഇതാ നിൽക്കുന്നു അവൻറെ മുറപ്പെണ്ണ് !. അവൾക്ക് പൂർണ്ണ സമ്മതമാണ് . അവളെ കെട്ടി സുഖമായി ജീവിച്ചോട്ടെ....ചിലവും ഞങ്ങൾ നോക്കിക്കൊള്ളാം .'' അതുവരെ നിശ്ശബ്ദനായിരുന്ന അച്ഛൻ ഇടക്കുകയറി അല്പം ദേഷ്യത്തോടെ ....'' ഇനി , അതുമല്ല...പുറത്തുനിന്ന് വേറെ പെണ്ണാണ് വേണ്ടതെങ്കിൽ അതിനും ഞങ്ങൾ തയ്യാറാ. നമുക്ക് അന്വേഷിച്ചു ഏതെങ്കിലും നല്ല ആലോചന കൊണ്ടുവരാം .ജോലി കഴിഞ്ഞു മതി കല്യാണം എങ്കിൽ ഏതേലും ജോലി കണ്ടുപിടിക്കട്ടെ ആദ്യം .കല്യാണം അതുകഴിഞ്ഞു നോക്കാം . ''
തൻറെ ഊഴം എന്നതിനപ്പുറം , പോംവഴി എന്ന മട്ടിൽ അഭിരാമി ഒരു നിർദ്ദേശം മുന്നോട്ടുവച്ചു....'' സംഭവിച്ചതെല്ലാം മറന്ന് , മുന്നോട്ട് പോകാൻ ഇവന് ആവശ്യം ഇപ്പോൾ ഒരു മാറ്റമാണ് . ഈ നാട്ടിൽ നിന്നുതന്നെ മാറി നിൽക്കാൻ സാധിച്ചാൽ അത് അത്രയും നല്ല കാര്യം !. ഞാനും ഇവൻറെ അളിയനും എന്തായാലും ബോംബെയിൽ ഉണ്ട് . ഇവന് അവിടെ ഒരു ജോലി തരപ്പെടുത്തുക എന്നത് , പുള്ളിയെ സംബന്ധിച്ച് അത്രവലിയ
💬 Comments
View all comments