0%

Chapter Title : പ്രണയം കഥ പറഞ്ഞ മഞ്ഞുകാല ഡിസംബറിൽ 2

Author : Anu Anand Read All Parts 982

കാര്യമൊന്നുമല്ല . ഇവന് വേണേൽ ഞങ്ങൾക്കൊപ്പം തന്നെ കഴിയാം ....ജോലിക്കും പോകാം , ഒപ്പം താല്പര്യം ഉണ്ടെങ്കിൽ പഠനം തുടരുകയും ചെയ്യാം . ഇനി എല്ലാം അവൻറെ ഇഷ്‌ടം !. ഞാൻ പറയാനുള്ളത് പറഞ്ഞു ''.

സ്മിതടീച്ചറിൻറെ മുഖത്തു പ്രസന്നത തെളിഞ്ഞു .തെളിഞ്ഞ ചിരിയോടെ...'' ജിത്തുകുട്ടാ...എന്താണ് തൻറെ അഭിപ്രായം ?. ഒരു മാറ്റം നിനക്ക് അനിവാര്യമാണ് . അതിന് ഇതിൽ നല്ലത് ഏതെങ്കിലും നീ തിരഞ്ഞെടുക്കുക . എൻറെ അഭിപ്രായത്തിൽ...ബോംബെയിൽ അളിയനും ചേച്ചിയും ഒക്കെ ഉള്ള സ്‌ഥിതിക്ക് ജിത്തു ഇവിടുന്ന് മാറി നിൽക്കുന്നത് തന്നെയാണ് ഉചിതം . ചേച്ചിയും അളിയനും അല്ലെ ?...എല്ലാ കാര്യത്തിനും അവർ നിനക്ക് നല്ല സഹായകർ ആവും . പിന്നെ പ്രധാന നേട്ടം, ചേച്ചി പറഞ്ഞപോലെ നിനക്ക് ആരുടേയും ശല്യമില്ലാതെ ജോലിക്ക് പോകയും ഒപ്പം പഠിക്കുകയും ചെയ്യാം . അന്യനാടായതുകൊണ്ട് ഇവുടുത്തെ ഒരു ഓർമ്മകളും നിന്നെ അലട്ടുകയും ഇല്ല .'' എല്ലാവരുടെയും ശ്രദ്ധ അഭിയിലേക്കായി . അവൻ കിടക്കയിലേക്ക് തളർന്നപോലെ ഇരുന്ന് ചിന്താകുലനായി . ടീച്ചർ ഒപ്പം അവനരികെ ഇരുന്ന് ...അഭിയെ തലോടി , മറ്റുള്ളവരോട് ബോംബെ കാര്യങ്ങൾ സംസാരിച്ചിരുന്നു .കുറെയേറെ നേരം കഴിഞ്ഞിട്ടും അവനിൽ നിന്നും ഒരു മറുപടിയും വന്നില്ല . അവൻ മൗനം തുടരവേ....ടീച്ചർ ഇടപെട്ട് '' ജിത്തൂട്ടാ...നീ എന്താ ഒന്നും പറയാത്തെ ?...ഓ ക്കെ , നിൻറെ മൗനം സമ്മതമായ് ഞങ്ങളെടുക്കുകയാണ് .ഇനി ഒരു എതിർ അഭിപ്രായവും പറയരുത്...എന്തെങ്കിലും ഉണ്ടേൽ ഇപ്പോൾ പറയണം .''

വീണ്ടും അല്പസമയത്തെ ഇടവേളയ്ക്കു ശേഷം സ്മിതമാം ....'' അപ്പോൾ കാര്യങ്ങൾ തീരുമാനം ആയല്ലോ

💬 Comments

View all comments