0%

Chapter Title : പ്രണയം കഥ പറഞ്ഞ മഞ്ഞുകാല ഡിസംബറിൽ 2

Author : Anu Anand Read All Parts 983

?. എനിക്കിനി ധൈര്യമായി പോകാം അല്ലെ ജിത്തേ ?. ''ശുഭസ്യ ശീഘറേ''...നല്ല കാര്യങ്ങൾ വേഗത്തിൽ നടക്കട്ടെ . ഇനി നീ അമാന്തിക്കണ്ടാ....ബോംബെക്ക് പോകാനുള്ള തയ്യാറെടുപ്പുകളൊക്കെ എത്രയും പെട്ടെന്ന് ചെയ്യുക !.അതിനുമുൻപ് ഇവിടെ ഉള്ളവരെ ഇനിയും വിഷമിപ്പിക്കാതെ....ഈ ഗൃഹാശ്രമ വാസവും , സ്വാമിപ്പുകയും കാഷായ സന്യാസ വൃത്തിയും ഒക്കെ അവസാനിപ്പിച്ചു ....അല്പം വെടിപ്പും വൃത്തിയും ഒക്കെയായി നടക്കു .ഈ മനസ്സിലും ശരീരത്തിലും ഒക്കെ കുറച്ചു കാറ്റും വെളിച്ചവും കിട്ടിക്കോട്ടെ ....അങ്ങനെ മന്ധ അടച്ചു പോകേണ്ട ജന്മമല്ല , തൻ്റെത് .''

സ്മിതടീച്ചർ പിന്നെയും കുറേനേരം അവരെല്ലാവരോടും കുറെ കാര്യങ്ങൾ സംസാരിച്ചിരുന്നു . അഭിയോട് ചേർന്നിരുന്ന് വീണ്ടും കുറെ ഉപദേശവും...ഗുണദോഷ അഭിപ്രായങ്ങളും ഒക്കെ കൈമാറി. അതുകഴിഞ്ഞു അവർ എണീറ്റ് ,വളരെ സന്തോഷത്തോടെ അവർ എല്ലാവരോടും യാത്ര പറഞ്ഞിറങ്ങാൻ ഒരുങ്ങി . അഭി ഉൾപ്പടെ ,അവിടുള്ളവരും....ആഹ്‌ളാദപൂർവ്വം അവരെ യാത്രയാക്കാൻ 'ആരാമത്തി'ൻറെ പുറത്തു ഗേറ്റിന് അരികെവരെ വന്നു . '' യാത്രപോകുന്ന ദിവസം മുൻകൂട്ടി അറിയിക്കണം .ഇനി പഴയതൊന്നും ചിന്തിച്ചിരിക്കാതെ ,നല്ല കുട്ടിയായി മുന്നോട്ടു പോകണം . എന്തായാലും ....എത്ര തിരക്കുണ്ടായാലും സന്തോഷത്തോടെ ജിത്തു പോകുന്നത് കാണാൻ സാക്ഷിയായി ടീച്ചർ എത്തും !. മോന് നല്ലതുവരട്ടെ ....ഞാൻ പ്രാർഥിക്കാം....ശരി വരട്ടെ . '' അഭിയെ ആശീർവദിച്ചു സ്മിത മടങ്ങുമ്പോൾ...ഒരു പെരുമഴ പെയ്ത ശേഷമുള്ള ശാന്തിയും സമാധാനവും ആ വീട്ടിൽ എല്ലാവരുടെയും മുഖത്തും മനസ്സിലും തത്തിക്കളിച്ചു . തനിക്ക് ഇത്രയെങ്കിലും ഒരു ''താങ്ങും തണലും ''ആയി മാറി , ജിത്തിനോടും ആ വീട്ടുകാരോടും എന്തെങ്കിലും നന്മ ചെയ്യാൻ കഴിഞ്ഞതിലുള്ള അടങ്ങാത്ത ചാരിതാർഥ്യവും ആനന്ദവും ടീച്ചറിൻറെ

💬 Comments

View all comments