0%

Chapter Title : പ്രണയം കഥ പറഞ്ഞ മഞ്ഞുകാല ഡിസംബറിൽ 2

Author : Anu Anand Read All Parts 985

മനസ്സിനെയും കുളിരണിയിച്ചു .

അലീനയുടെ വിവാഹം അവളുടെ വീട്ടുകാർ ഉൽകണ്ഠപ്പെട്ട പോലുള്ള തടസ്സവും , പ്രശ്‌നങ്ങളും ഒന്നുമില്ലാതെ...എല്ലാ തരത്തിലും സർവ്വസുഖ മംഗളമായി തന്നെ നടന്നു . അതിൻറെ സന്തോഷം ഇരുവീട്ടുകാരും നിറമനസ്സോടെ പങ്കിടുകയും ചെയ്‌തു . എന്നാൽ , അലീന,അലീന മാത്രം !....വിവാഹാനന്തര ജീവിതത്തിൽ തെല്ലും സന്തുഷ്‌ടവതി ആയിരുന്നില്ല .അഭിയോടുള്ള മറക്കാനാവാത്ത ഇഷ്‌ടവും ...അവനുമായി ചിലവഴിച്ച അസുലഭ നിമിഷങ്ങളുടെ വിലപ്പെട്ട ഓർമ്മകളും ....അനുദിനം അവളെ ദുഃഖക്കടലിൽ ആഴ്ത്തി കൊണ്ടേയിരുന്നു. എങ്കിലും , അവനോട് കാണിക്കേണ്ടിവന്ന ചതിക്കും , നീതികേടിനും അവളിൽ തോന്നിപ്പിച്ച മനഃസ്താപം!...വളരെ വലുതായിരുന്നു . നാൾക്കുനാൾ അത് അവളുടെ ജീവിതത്തെ ഒന്നായി തകിടം മറിച്ചു .ദിനചര്യകൾ ,കർമ്മജീവിതത്തെ ഒക്കെ അങ്ങോളം ഇങ്ങോളം ആശാപാപം പോലെനിരന്തരം പിന്തുടർന്ന് വേട്ടയാടിക്കൊണ്ടേയിരുന്നു .അതിൽ നിന്നൊരു മുക്തി ,വേർപെടൽ... അസാധ്യമായിരുന്നു . മനസ്സിൽ അത് ഒരിക്കലും മാപ്പു നൽകാതെ അവളെ ഭ്രാന്തു പിടിപ്പിച്ചു ....കൊലവിളിച്ചു . തൻറെ വിധിയെ ,ജന്മത്തെ പോലും അവൾക്ക് ഒരുവേള പഴിചാരി...പ്രാക്കിരക്കേണ്ടി വന്നു എല്ലാ ശാപങ്ങളിൽ നിന്നും ഒന്ന് കരകയറാൻ .

എങ്കിലും ....പതിയെ അവൾക്ക് മാറേണ്ടി വന്നു. കാലം അവളെ മാറ്റി എടുത്തു !. മനുഷ്യജന്മത്തിൻറെ മൂല്യവും...മിന്നുകെട്ടിയ ഭർത്താവിനോടുള്ള കടമ , കർത്തവ്യം എന്നിവയൊക്കെ ഈ ക്ഷണിക ജീവിതത്തിൽ , ഭൂതകാലത്തെ മനഃപൂർവ്വം മറന്ന്...എല്ലാം സഹിച്ചു മുന്നോട്ട് പോകാൻ അവളെ പ്രേരിപ്പിച്ചു . അങ്ങനെ...ക്രമേണ അലീന അവളെത്തന്നെ മറന്ന് , എല്ലാം ത്വജിച്ചു...ആർക്കോ എന്തിനോവേണ്ടി സ്വയം കത്തിയെരിഞ്ഞു പ്രകാശമരുളുന്ന മെഴുകുതിരിയാക്കി മാറ്റി അവളുടെ ശേഷിച്ച ജീവിതം !. ഭൂതകാല പൊരുളുകൾ പലതും ...മറവിയുടെ മാറാപ്പിൽ കെട്ടിയൊളിപ്പിച്ചു

💬 Comments

View all comments