0%

Chapter Title : പ്രണയം കഥ പറഞ്ഞ മഞ്ഞുകാല ഡിസംബറിൽ 2

Author : Anu Anand Read All Parts 986

കർമ്മനിരതയായൊരു ഭാര്യയുടെ വേഷം എടുത്തണിഞ്ഞു ഏതോ പുരാണ നായികയെ പോലെ അവൾ ...പുതിയ ''ജീവകാല''ത്തേക്ക് കടന്നുവന്നു .എന്നാൽ ആ ഭാര്യയെയോ , ഭാര്യയിലെ പെണ്ണിനെയോ പെണ്ണിൻറെ മനസ്സിനെയോ?.... തെല്ലും മനസ്സിലാക്കാൻ കഴിഞ്ഞില്ല , താലികെട്ടി കീഴടക്കി കിരീടം ചൂടി....കൂടെ കൂടിയ ആ വലിയ ''കിഴങ്ങൻ''കലാകാരൻ ഭർത്താവിനു .കഴിയുന്ന പോയിട്ട്.... ശ്രമിക്കാൻ പോലും തോന്നിപ്പിച്ചില്ല ,വരകളും വർണ്ണങ്ങളുമായി ഇഴചേർന്ന്...കള്ളനാണയം കളിച്ചു പാഞ്ഞു ഓടി നടക്കുന്ന ഡാനി എന്ന ചിത്രകാരൻ ബുദ്ധിജീവിക്ക് !. താൻ നിറം കൂട്ടിക്കലർത്തി , ബ്രഷിനാൽ തൊട്ടുവരക്കുന്ന ''പാലറ്റ് കള്ളി''യിലെ വിലകൊടുത്തു വാങ്ങിയൊരു മുന്തിയ ഇനം ''ചായം '' മാത്രമായിരുന്നു അലീന അവനു !. സത്‌സ്വഭാവത്താലും ....ശാലീനതയാലും ആരും മോഹിച്ചു പോകുന്ന സൗന്ദര്യത്തിൻറെ ആൾ രൂപമായ അലീനയെ വലിയ വില കൊടുക്കാതെ , ചുളുവിൽ അടിച്ചെടുക്കാൻ കഴിഞ്ഞതിൽ ആത്മാഭിമാനവും അഹങ്കാരവും പൂണ്ടവൻ....അഭിരമിച്ചു ജീവിച്ചു . ആഗ്രഹിച്ചു കീഴടക്കി സ്വന്തമാക്കിയ അലീന എന്ന സ്വകാര്യസ്വത്തിനെ മറ്റുള്ളവരുടെ മുൻപിൽ പ്രദർശിപ്പിച്ചു ,അടിയറവ് പറയിച്ചു ...മൃഗയാവിനോദത്തിൽ അയാൾ ആത്മഹർഷം കൊണ്ടു . അതിനപ്പുറം ...ലീനയെ അറിയാനോ, ഹൃദയം കൊണ്ട് സ്നേഹിച്ചു അടിമപ്പെടുത്താനോ ....അവൻ മിനക്കെട്ടില്ല . ചിത്രകാരൻ എന്ന മേൽവിലാസവും , അതിന് അടിവര ഇടുന്ന അവൻറെ '' ഫ്രീക്ക് -ഔട്ട് '' ലൈഫും അയാടെ ജീവിതത്തിൻറെ തന്നെ മുഖമുദ്ര ആയതിനാൽ...ഒന്ന് ഉപദേശിച്ചു മാറ്റാനോ ?....അയാളുടെ സ്വകാര്യ ഇഷ്‌ടാനിഷ്‌ടങ്ങൾക്കും ദുർനടപ്പുകൾക്കും '' തട ''ഇടാനുമോ ?.... അയാൾടെ ''മാതാപിതാക്കൾ ''ക്കു പോലും കഴിഞ്ഞില്ല . അതിൻറെ ഒക്കെ പേരിൽ ....അളവില്ലാത്ത കണക്കിൽ പലതരം മദ്യം ,അതിൻറെ എത്രയോ ഇരട്ടി ...ചരസ്സ്

💬 Comments

View all comments