0%

Chapter Title : പ്രണയം കഥ പറഞ്ഞ മഞ്ഞുകാല ഡിസംബറിൽ 2

Author : Anu Anand Read All Parts 987

,ഗഞ്ചാവ് തുടങ്ങിയ '' പുക''കൾ . പിന്നെ , ഗുളിക , കുത്തിവെയ്പ്പ് രൂപത്തിലുള്ള മറ്റു മയക്കുമരുന്ന് സ്രേണിയിൽ വരുന്ന നിരവധി ലഹരി വസ്തുക്കൾ . എല്ലാം ചിത്രകാരൻ ഡാനിയുടെ ചായങ്ങളുടെ നിത്യസന്ദർശകരായി ഇടകലർന്നു .ഒപ്പം , പല തരത്തിലും രീതിയിലും.... ഭാവത്തിലും ഉള്ള ''ആൺ -പെൺ'' സൗഹൃദകൂട്ടാളികളും !. ഒറ്റക്കും തെറ്റക്കും , മാറിയും മറിഞ്ഞും തിരിഞ്ഞും ഒക്കെ ഇവകളെല്ലാം ...ചിത്രരചനാസംഘം ആയും സുഹൃത്ത് കൂട്ടായ്‌മ ആയും ആ വീടിൻറെ ഉള്ളറകളിൽ ആകെ കൂത്താടി മറിഞ്ഞു . കോലംതുള്ളലുകൾ മുഴുവൻ കണ്ടും കേട്ടും ...ഒന്നിലും ഒരു കരടാവാതെ , വിലങ്ങാകാൻ പരിശ്രമിക്കാതെ....അലീന ആ വലിയ വീടിൻറെ അകത്തളങ്ങളിൽ മൗനസമ്മതങ്ങളാൽ ജീവിതം തള്ളിനീക്കി . എന്നാൽ , ഇങ്ങനെ ആർക്കോവേണ്ടി വെറുതെ ജീവിതം '' തുലച്ചു തീർക്കാൻ '' കർത്താവ് അവൾക്ക് അധികകാലം കൊടുത്തില്ല . അലീനയുടെ സർവ്വദുഃഖങ്ങൾക്കും അത്താണിയായി വേദനകൾക്കെല്ലാം ''മറുമരുന്ന്'' ആയി....സൗഭാഗ്യത്തിൻറെ കനകവസന്തം അങ്ങനെ ...അവളിൽ വിരുന്ന് വന്നെത്തി !. ജീവിതത്തിന് ഉണർവ്വും തുണയുമായി, ഐശ്വര്യദേവത അവളുടെ ഉദരത്തിൽ അവൾക്കൊരു ''ജീവൻറെ തുടിപ്പ് ''നൽകി ആശീർവദിച്ചു . ഒരു ദിവസം വളരെ അവിചാരിതമായി '' താൻ ഗർഭിണി ആണോ ?'' എന്നൊരു സംശയം ലീനയിൽ തലപൊക്കി . അവളത് ഒട്ടും മറയ്ക്കാതെ , ഡാനിയോട് കൈമാറി . അവൻ ഒട്ടും വച്ച് താമസിപ്പിച്ചില്ല . കാരണം താൻ ഒരു അച്ഛൻ ആകുന്നു എന്ന വാർത്ത അവനെ സംബന്ധിച്ച് വളരെ ഉന്മാദദായകം ആയിരുന്നു .അതിനാൽ വച്ചുനീട്ടാതെ , പെട്ടെന്ന് തന്നെ ''പരിശോധനകൾ ''എല്ലാം നടന്നു. റിസൾട്ട്

💬 Comments

View all comments